Your Title

2011, ജനുവരി 5, ബുധനാഴ്‌ച

മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ്:ദിഗ് വിജയ്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്  ദിഗ് വിജയ്  സിംഗ് ആരോപിച്ചു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലാണ് ഇന്ത്യയിലെ ഭീകരതയുടെ വേരുകളെന്നും കോണ്‍ഗ്രസ് നേതാവ് കടുത്ത ഭാഷയില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു.ബുരാരിയില്‍ കോണ്‍ഗ്രസ് പ്ലീനറിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്) നാസികള്‍ക്ക് തുല്യമാണെന്നും നാസികള്‍ ജൂതന്‍‌മാരെ ലക്ഷ്യമിട്ടതുപോലെയാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.ബാബറി മസ്ജിദ് തകര്‍ത്തതാണ് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം.  മലേഗാവ്, മെക്ക മസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം വലതുപക്ഷ ഹിന്ദു സംഘടയുമായി ബന്ധമുണ്ടായത് എങ്ങനെയെന്നും ദിഗ്വിജയ് ചോദിച്ചു.
വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന സുനില്‍ ജോഷി എന്ന ആര്‍‌എസ്‌എഎസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുനില്‍ ജോഷി കൊലപാതക കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ ചിദംബരത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More