ഗുവാഹത്തി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഭീകര വിരുദ്ധ മേധാവി ഹേമന്ദ് കര്‍കറെ തന്നോട് സംസാരിച്ചിരുന്നതിന്‍റെ ടേപ്പിന് വേണ്ടി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്.കര്‍കറെ അവസാനമായി തന്നോടാണ് സംസാരിച്ചതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.വലതു പക്ഷ തീവ്രവാദ സംഘടകളില്‍ നിന്ന് കര്‍കറെയ്ക്ക് ഭീഷണിയുളളതായി തന്നോട് പറഞ്ഞെന്നാണ് ദിഗ് വിജയ് സിംഗിന്‍റെ അവകാശ വാദം.
സംഭാഷണത്തിന്‍റെ ടേപ്പുകള്‍ ലഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും 12 മാസത്തില്‍ കൂടുതല്‍ ടേപ്പുകള്‍ സൂക്ഷിക്കാറില്ലെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ