Your Title

2011, ജനുവരി 5, ബുധനാഴ്‌ച

കര്‍ക്കരെയുടെ ഫോണ്‍ കോള്‍. തെളിവുകളുമായി ദിഗ്വിജയ് സിംഗ്

http://mechandrikaonline.com/viewnews.asp?mcat=Major&mitem=MJ201110150457

ചന്ദ്രിക
കര്‍ക്കരെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വിളിച്ചിരുന്നെന്ന അവകാശ വാദത്തിന് തെളിവുകളുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തി. കര്‍ക്കരെ തന്നെ ഫോണില്‍ വിളിച്ചതിന്റെ തെളിവായി ബി.എസ്.എന്‍.എല്ലില്‍നിന്ന് ശേഖരിച്ച ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണ് സിംഗ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയത്.
കഴിഞ്ഞമാസം ആദ്യമായിരുന്നു ദിഗ്വിജയ് സിംഗിന്റെ വിവാദ വെളിപ്പെടുത്തല്‍. മലേഗാവ് സ്ഫോടനക്കേസിന്റെ അന്വേണവുമായി ബന്ധപ്പെട്ട് ഹിന്ദു തീവ്രവാദികളില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായി കര്‍ക്കരെ തന്നോട് പറഞ്ഞെന്ന സിംഗിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ ഏറെ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തീവ്രവാദത്തിനെതിരെ രാഷ്ട്രം സ്വീകരിക്കുന്ന നിലപാടിനെ ദുര്‍ബലപ്പെടുത്താനും പാകിസ്താനെ സഹായിക്കാനുമാണ് ദിഗ്വിജയ് സിംഗിന്റെ നീക്കമെന്നായിരുന്നു ബി.ജെ.പി ആരോപണം. കര്‍ക്കരെദിഗ്വിജയ് ഫോണ്‍ സംഭാഷണത്തിന് തെളിവൊന്നുമില്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍.പാട്ടീല്‍ സംസ്ഥാന നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയത്. ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സിംഗ് തെളിവുകള്‍ ഹാജരാക്കിയിരിക്കുന്നത്. 
യാഥാര്‍ഥ്യം വിളിച്ചുപറഞ്ഞ താന്‍ പ്രതിയാക്കപ്പെടുകയായിരുന്നു. സത്യം ഒരിക്കല്‍ തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. ബി.എസ്.എന്‍.എല്ലില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയാണ് ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചത്സിംഗ് വ്യക്തമാക്കി. 
2008 നവംബര്‍ 26ന് വൈകീട്ട് 5.44നാണ് കര്‍ക്കരെ തന്നെ വിളിച്ചതെന്ന് സിംഗ് രേഖകള്‍ സഹിതം വിശദീകരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂറിനുശേഷം അദ്ദേഹം കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടു. നടുക്കമുളവാക്കുന്നതായിരുന്നു ആ വാര്‍ത്ത. മഹാരാഷ്ട്ര എ.ടി.എസ് ഓഫീസിലെ 02223087336 എന്ന നമ്പറില്‍നിന്നാണ് കര്‍ക്കരെ തന്നെ വിളിച്ചത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത 09425015461 നമ്പറിലേക്കായിരുന്നു വിളി. ആറു മിനുട്ടിലധികം നീണ്ടതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സംഭാഷണംസിംഗ് വിശദീകരിച്ചു.
മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മധ്യപ്രദേശുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. മലേഗാവ് കേസില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് പുറത്തുകൊണ്ടുവന്ന എ.ടി.എസ്സിനെ അഭിനന്ദിക്കുന്നു. മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അന്വേണത്തെ അട്ടിമറിക്കുകയായിരുന്നു. മലേഗാവ് കേസിലെ അറസ്റ്റിനുശേഷം അടുത്തിടെയുണ്ടായ ചില സംഭവങ്ങ(പൂനെ, വാരാണസി)ളൊഴിച്ചാല്‍ രാജ്യത്ത് വലിയ സ്ഫോടനങ്ങളുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഒരു പ്രത്യേക പോയിന്റില്‍വെച്ച് സ്ഫോടനങ്ങള്‍ അപ്രത്യക്ഷമായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റു ചെയ്തതുകൊണ്ടാണത്. രാജ്യത്തെ എല്ലാ തീവ്രവാദ ആക്രമണക്കേസുകളും എന്‍.എെ.എക്കു കൈമാറണംസിംഗ് ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് ഒരിക്കലും ഈ കേസ് വേണ്ടരീതിയില്‍ അന്വേിക്കില്ല. കേസന്വേണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണം. മലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ എല്ലാവരും ഗുജറാത്തിലുള്ള സ്വാമി അസീമാനന്ദയുടെ ശബരി ധാം കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചവരായിരുന്നു. ആര്‍.എസ്.എസ് മേധാവി കെ.എസ് സുദര്‍ശനനും മോഹന്‍ ഭഗ്വതും അവിടെയുണ്ടായിരുന്നു. ശബരി ധാമിന്റെയും വനവാസി കല്യാണ്‍ ആശ്രമത്തിന്റെയും സാമ്പത്തിക സ്രോതസ്സ് അന്വേിക്കണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തോട് ആവശ്യപ്പെട്ടു. ആരാണവര്‍ക്ക് പണം നല്‍കുന്നതെന്ന് കണ്ടെത്തണം. 
കുറ്റവാളികള്‍ പിടിക്കപ്പെടുമ്പോള്‍ എന്തിനാണ് ബി.ജെ.പി വേദനിക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവരെ പിന്തുണച്ച് ബി.ജെ.പി ദേശവ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്? സിംഗ് ചോദിച്ചു

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More