ന്യൂദല്‍ഹി: മുംൈബ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേന(എ.ടി.എസ്്) മേധാവി ഹേമന്ദ് കര്‍ക്കറെതന്നെ വിളിച്ചതിന്റെ തെളിവുകളുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത് വന്നു. 2008 നവംബര്‍ 26ന് രാത്രി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കര്‍ക്കറെ വിളിച്ചെന്നും ഹിന്ദു ഭീകരവാദികളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നെന്നും ദിഗ്‌വിജയ് നേരത്തെ വെളിപ്പെടുത്തിയത് എറെ ചര്‍ച്ചക്കിടയാക്കിയിരുന്നു. മാലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദു തീവ്രവാദ സംഘടനയില്‍ പെട്ടവരെ അറസ്റ്റു ചെയ്തതിന്റെ പേരില്‍ ബി.ജെ.പിയും ശിവസേനയും കര്‍ക്കറയെ വേട്ടയാടിയിരുന്നുവെന്നും ഇക്കാരണത്താല്‍ അദ്ദേഹം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ദിഗ് വിജയ് സിംഗ് പാകിസ്താനെ സഹായിക്കുയാണെന്ന് ആരോപിച്ച് ബി.ജെ.പിയും കര്‍ക്കറെയുടെ ഭാര്യയും രംഗത്തു വരികയുണ്ടായി. ഈ സാഹചര്യത്തിലാണ് ദിഗ് വിജയ് സിംഗ് കര്‍ക്കറെ ഫോണ്‍ ചെയ്്തതിന്റെ തെളിവുകള്‍ വാത്താ സമ്മേളനത്തിലൂടെ പുറത്തു വിട്ടത്.
മഹാരാഷ്ട്ര എ.ടി.എസ് ഓഫീസിലെ ലാന്റ്‌ലൈന്‍ നമ്പറില്‍ നിന്നും തന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചതിന്റെ റെക്കോഡാണ് തെളിവായി ദിഗ്‌വിജയ് പുറത്തുവിട്ടത്. താനും കര്‍ക്കറെയും തമ്മില്‍ സംഭാഷണം നടന്നിട്ടില്ലെന്നാണ്്് മുംബൈ പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. ഹിന്ദു തീവ്രവാദത്തിന്റെ വളര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടിയതിനാണ് തന്നെ ഒറ്റപ്പെടുത്തിയത്. ഈ വിഷയത്തില്‍ തന്നെ കള്ളനെന്ന് മുദ്രകുത്തിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലടക്കമുളള ദേശവിരുദ്ധരും പാക് ഏജന്‍ുമാരും പരസ്യമായി മാപ്പു പറയണമെന്നും ദിഗ്‌വിജയ്് ആവശ്യപ്പെട്ടു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ