Your Title

2011, ജനുവരി 11, ചൊവ്വാഴ്ച

മാലേഗാവ്: നിരപരാധികളെ മോചിപ്പിക്കണമെന്ന് മന്ത്രി


മുംബൈ:  മാലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ സംഘ്പരിവാര്‍ ഭീകരരാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്‌ലിം യുവാക്കളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ സി.ബി.ഐക്കു കത്തെഴുതി.  സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ആര്‍.ആര്‍. പാട്ടീലിനെ സന്ദര്‍ശിച്ചിരുന്നു.
മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 15 മുസ്‌ലിം യുവാക്കളാണ് ജയിലില്‍ കഴിയുന്നത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുന്‍ തൊഴില്‍ മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ നവാബ് മാലികും മുഖ്യമന്ത്രി പൃഥ്വിരാജ്് ചവാന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരപരാധികളുടെ മോചനം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി സി.ബി.ഐക്കു കത്തു നല്‍കിയത്.  മാലേഗാവ് സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന അറസ്റ്റു ചെയ്ത 15 മുസ്‌ലിം യുവാക്കളില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. ഭീകരമുദ്രകുത്തപ്പെട്ട് നാലു വര്‍ഷമായി തടവില്‍ കഴിയുന്ന ഇവരുടെ നില ദയനീയമാണ്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More