ലക്നൌ: കോണ്‍ഗ്രസ് ദേശീയ തലത്തില്‍ അധികാരത്തിലിരിയ്ക്കുമ്പോള്‍ അയോധ്യയിലെ ബാബറി മശ്ജിദ് തകര്‍ക്കപ്പെട്ടതില്‍ ഖേദിയ്ക്കുന്നതായി പാര്‍ട്ടി നേതാവ് ദിഗ് വിജയ് സിംഗ്. പള്ളി തകര്‍ത്തപ്പോള്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗുമായി കോണ്‍ഗ്രസ് യാതൊരു സഖ്യവുമുണ്ടാക്കാനാഗ്രഹിയ്ക്കുന്നില്ലെന്നും ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുകയായിരുന്നു സിംഗ്. 1992-ല്‍ കേന്ദ്രത്തില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലിരിയ്ക്കുമ്പോഴാണ് ബാബറി പളളി തകര്‍ക്കപ്പെട്ടത്.
7.3.2010
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ