http://islam-malayalam.
ഈയിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഴിമതിയും
ഭീകരതയും ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി.
അഭ്യര്‍ത്ഥിച്ചിരുന്നു. സ്വന്തം
ഭീകരത വെളിപ്പെട്ടത് മൂലം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടില്‍
എത്തിയ സമയത്താണീ
ആഹ്വാനം.
..........
2006 സെപ്‌റ്റമ്പര്‍ എട്ടിന് മാലേഗവില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250
പേര്‍ക്ക് പരിക്കേറ്റു.
ശഅ്‌ബാന്‍ 15 വെള്ളിയാഴ്ച് ജുമുഅ സമയത്താണ് സ്ഫോടനം നടന്നത്.
കൊല്ലപ്പെട്ടതും പരിക്കേറ്റതും
മുഴുവനും മുസ്‌ലിംകളായിരുന്നു. മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇരകളായ ഈ
സ്ഫോടനത്തില്‍
പോലീസിന്റെയും മാധ്യമങ്ങളുടെയും ഇരകളായതും അവര്‍ തന്നെയാണെന്നത് ഏറെ
വേദനാജനകമായിരുന്നു.
ഇതിന്റെ ഇരകളൊഴുക്കിയ കണ്ണീരിനും രക്തതിനും കണക്കില്ല.
..........
2007 ഫെബ്രുവരി 18 ന് സംഝോത എക്സ്പ്രസില്‍ സ്ഫോടനം. 68 മരണം. ഇന്ത്യയും
പാകിസ്താനും
തമ്മില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ച അട്ടിമറിക്കലായിരുന്നുവത്രെ ഈ
സ്ഫോടനത്തിന്റെ ലക്‌ഷ്യം.
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സമാധാനം ഇഷ്ടപ്പെടാത്തത് ആരാണ്?
ആര്‍ക്കാണ് അത്കൊണ്ട് നഷ്‌ടം
സംഭവിക്കുക? അല്ലെങ്കില്‍ ലാഭം കുറയുക?
..........
68 പേരുടെ മരണത്തിടയാക്കിയ സംഝോത സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം
വഴിതെറ്റിക്കാന്‍
അമേരിക്ക ശ്രമിച്ചിരുന്നു. സ്ഫോടനത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത്
പാക് ഭീകരന്‍മാര്‍ ആണെന്നും
ആസൂത്രണം ചെയ്തത് ആസിഫ് കസ്മാനിയാണെന്നും തെറ്റായ വിവരം നല്‍കി ബീഹാര്‍ പോലീസിന്റെ
അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. യഥാര്‍ത്ഥ
ആസൂത്രകന്‍ അസിമാനന്ദക്ക് പകരമാണ്
ഇതിനോട് സാദൃശ്യമുള്ള മറ്റൊരു പേര് (ആസിഫ് കസ്മാനി) അമേരിക്ക
ചൂണ്ടിക്കാണിച്ചത്. എന്നാല്‍
ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണച്ചുമതല ഏറ്റെടുത്തതോടെ സത്യം വെളിപ്പെടുകയായിരുന്നു.
എന്തിനാണ് അമേരിക്ക ഈ സ്ഫോടനത്തിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചത്?
..........
2007 മെയ് 18ന്ന് ഹൈദരാബാദിലെ മക്ക മസ്‌ജിദില്‍ സ്ഫോടനം. 10,000 ത്തോളം പേര്‍
നമസ്‌കരിക്കാനെത്തുന്ന, വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത്. ഒരു
ബോംബാണ് പൊട്ടിയത്. ഇത് വുദു
എടുക്കുന്ന സ്ഥലത്തായിരുന്നു. നമസ്‌കാരം തുടങ്ങിക്കഴിഞ്ഞതിനാല്‍ അവിടെ
ആള് കുറവായിരുന്നു.
പള്ളിയ്ക്കകത്ത് സ്ഥാപിച്ച രണ്ട് ബോംബുകള്‍ പൊട്ടിയില്ല. അവ കൂടി
പൊട്ടിയിരുന്നുവെങ്കില്‍
നൂറുക്കണക്കിനാളുകള്‍ മരിക്കുമയിരുന്നു. സ്ഫോടനത്തില്‍ 5 പേരും പിന്നീട്
നടന്ന പോലീസ്
വെടിവയ്പ്പില്‍ ഏതാനും പേരും മരണപ്പെട്ടു.
..........
ഇവയെല്ലാം ആസൂത്രണം ചെയ്തത് നേരത്തെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്
പോലെ മുസ്‌ലിം
തീവ്രവാദികള്‍ അല്ലെന്നും ശുദ്ധ പശുമാര്‍ക്ക് കാവി സംഘടനകളാണ്
അണിയറയിലും അരംഗത്തും
ഉണ്ടായിരുന്നതെന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കു
സ്വാധി പ്രജ്ഞാ സിങ്, സുനില്‍ ജോഷി, സന്ദീപ് ഡാങ്കേ, റാംജി കല്‍സംഗ്ര,
ഇന്ദ്രേഷ് കുമാര്‍,
സ്വാമി അസിമാനന്ദ, ശ്രീകാന്ത് പുരോഹിത് തുടങ്ങി പലരും
പ്രതിപ്പട്ടികയിലുണ്ട്. ഇനിയും പല
ഉന്നതരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുമുണ്ട്.
..........
അജ്‌മീര്‍ സ്ഫോടനത്തിന്റെ ഗൂഡാലോചനയിലെ പങ്ക് പുറത്ത് വരുമെന്ന്
ഭയന്നതിനാലാണ് ആര്‍.എസ്.എസ്.
പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്തിയതെന്ന് മധ്യപ്രദേശ് പോലീസ്
വെളിപ്പെടുത്തിയിരിക്കുന്നു.
ജോഷിയുടെ കൂട്ടുകാരനായ ഹര്‍ഷദ് ഭായിയുടെ നേതൃത്വത്തിലാണ് കൊല
നടന്നതെന്നും പോലീസ് അറിയിച്ചു.
..........
കൊല്ലപ്പെട്ട മുംബൈ എ.ടി.എസ് തലവന്‍ ഹേമ്മന്ത് കര്‍ക്കരെ മാലേഗാവ്
സ്ഫോടനത്തില്‍ ഹിന്ദുത്വ
ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ് രാജ്യത്ത് സ്ഫോടനങ്ങള്‍ക്ക് കുറവ്
വന്നതെന്നും ഭൂരിഭാഗം
സ്ഫോടനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്നും എ.ഐ.സി.സി
ജനറല്‍ സെക്രട്ടറി ദിഗ്വിജയ്
സിങ് തുറന്നടിച്ചു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ഭീകരേര്‍ക്ക്
എത്ര ഫണ്ട് നല്‍കിയെന്ന്
അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
..........
മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്ക് പുറത്ത് കൊണ്ട്
വരുന്നതിന്ന് ധീരമായ
നേതൃത്വം നല്‍കിയ ഹേമന്ത് കര്‍ക്കറെക്ക് നേരത്തെ തന്നെ ഭീഷണി
ഉണ്ടായിരുന്നതായി അദ്ദേഹം
തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
ദിഗ്വിജയ് സിങ്ങ്
പ്രസ്താവിച്ചു. ഇത് വിവാദമായത് ഓര്‍ക്കുമല്ലോ. എന്നാല്‍ മുംബൈ എ.ടി.എസ് ആസ്ഥാനത്തെ
0222308736 നമ്പറില്‍ നിന്ന് ദിഗ്വിജയ് സിങ്ങിന്റെ 9425015461 നമ്പര്‍
മൊബൈല്‍ ഫോണിലേക്ക്
കര്‍ക്കറെ വിളിക്കുകയും 5 മിനിറ്റ് 24 സെക്കന്റ് സമയം സംസാരിക്കുകയും
ചെയ്തിന്റെ തെളിവായി
ബി.എസ്.എല്‍ നല്‍കിയ രേഖ ദിഗ്വിജയ് സിങ്ങ് പുറത്ത് വിട്ടിരിക്കുന്നു.
മുംബൈ ആക്രമണം നടക്കുകയും
അതില്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ്
ഹേമന്ത് കര്‍ക്കറെ ദിഗ്വിജയ്
സിങ്ങിനെ ഫോണില്‍ വിളിച്ചതെന്നോര്‍ക്കണം. ആരായിരിക്കും കര്‍ക്കറെയെ
ഭീഷണിപ്പെടുത്തിയിട്ടുണ്ടാവുക? ആരായിരിക്കും അദ്ദേഹത്തിന്റെ രക്തത്തിന്ന്
ദാഹിച്ചിട്ടുണ്ടാവുക?
അദ്ദേഹത്തെ രക്തസാക്ഷിയാക്കിയത് ആരായിരിക്കും?
..........
വാരാണസിയില്‍ നടന്ന സ്ഫോടനത്തില്‍ കുറ്റവാളിയാണെന്ന് കരുതി
പിടികൂടിയിരുന്ന മുസ്‌ലിം യുവാവിനെ
അവസാനം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ആ മുസ്‌ലിം
യുവാവ് പിടിക്കപെട്ടപ്പോള്‍
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കുരച്ചുചാടിയവര്‍ ഇപ്പോള്‍
മൌനത്തിലാണ്. നിരപരാധിയെ
കുറ്റവാളിയാക്കുന്നതിനെ ശക്തമായി വിലക്കുന്ന ഒരു നിയമാമാണ് നമ്മുടെ
നാട്ടിലുള്ളതെന്ന കാര്യം
പോലും അവര്‍ വിസ്‌മരിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാസങ്ങള്‍
നീളുന്ന പീഡങ്ങളിലൂടെ
നിരപരാധികളായ മുസ്‌ലിം യുവാക്കളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച്
ജയിലടക്കുകയായിരുന്നു ചെയ്ത്
വന്നിരുന്നത്. അത്തരം ചീല സുപ്രധാന കേസുകളിലാണ് പച്ചയല്ല; കാവിയാണ്
യഥാര്‍ത്ഥ പ്രതിയെന്ന്
കണ്ടുപിടിക്കപ്പെട്ടിരിക്കുന്
..........
മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിന് ഭീഷണി ഹിന്ദുത്വ
ഭീകരവാദമാണെന്ന് എ.ഐ.സി.സി.
ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഈയിടെ പ്രസ്താവിച്ചു. അതേസമയം
രാഹുലിന്റെ ഈ പ്രസ്താവന
തങ്ങളെ ഞെട്ടിച്ചുവെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെ പ്രതികരണം. 'ജിഹാദീ
ഭീകരത'യെ നേരിട്ടും അല്ലാതെയും പിന്തുണക്കുന്നതിന്ന് വേണ്ടിയാണ്
ഹിന്ദുക്കളെ ഭീകരരാക്കാന്‍
കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതാവ് രാം മാധവ് പറഞ്ഞു കളഞ്ഞു.
..........
മുസ്‌ലിം തീവ്രവാദികളാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന്
സംശയിക്കപ്പെട്ടപ്പോള്‍
ഭീഗരതയ്ക്കെതിരെ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്ന പലരെയും
ഇപ്പോള്‍ നാം
കാണുന്നേയില്ല. ഭീകരത അപകടകാരിയാണെന്ന കാഴ്ചപ്പാട്
ഇപ്പോഴവര്‍ക്കില്ലെന്ന് തോന്നുന്നു.
അക്രമവും സ്ഫോടനവും കൂട്ടക്കൊലയും ഇപ്പോഴവരെ ഭയപ്പെടുത്തില്ലെന്ന് വേണം കരുതാന്‍.
ഇവര്‍ യഥാര്‍ത്ഥത്തില്‍ നേരത്തെ ഭീകരതെക്കെതിരായ പോരാട്ടമാണോ നടത്തിയിരുന്നത്?
അക്രമത്തെയും കൂട്ടക്കൊലയെയും തന്നെയാണോ വിമര്‍ശിച്ചിരുന്നത്?
നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നതില്‍ അവര്‍ വിലപിച്ചത്
ആത്മാര്‍ത്ഥമായിട്ടായിരുന്നോ?
ഭീകരതക്കെതിരെ അന്നവര്‍ പ്രകടിപ്പിച്ച രോഷം ഭീകരതയ്ക്കെതിരെയുള്ളത് തന്നെ
ആയിരുന്നോ?
എങ്കില്‍ ആ രോഷം ഇന്നെവിടെപ്പോയി?
അന്ന് രോഷം പ്രകടിപ്പിച്ചത് നിരപരാധികളോടായിരുന്നു എന്ന് ഇന്ന്
തിരിച്ചറിയുമ്പോള്‍ ഒരു സോറി
പറയാന്‍ പോലും ഇവര്‍ക്ക് മനസ്സ് വരാത്തതെന്ത് കൊണ്ട്?
ഇന്നിവര്‍ കുറ്റവാളികള്‍ക്കെതിരെ പോലും ഒന്നും ഉരിയാടാത്തതെന്ത് കൊണ്ട്?
ഭീകരതയുടെ നിറം മാറാം. പക്ഷെ, രക്തത്തിന്റെ നിറം മാറുമോ?
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ