Your Title

The Exclusive Report On Tehelka 15.1.2011‘The Muslim boy Kaleem pierced my conscience. I understood that love between two human beings is more powerful than the hatred between two communities’The Exclusive Report On Tehelka 15.1.2011 by ASHISH KHETAN

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Senior RSS men at blast accused's 2006 jamboree

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

2011, ജനുവരി 20, വ്യാഴാഴ്‌ച

സംജോത സ്ഫോടനം: ഹിന്ദു തീവ്രവാദികള്‍!

മൂന്നുവര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ നിന്നു പാകിസ്താനിലേക്ക്‌ പോവുകയായിരുന്ന സംജോത എക്സ്പ്രസ്‌ ബോംബ്‌ വച്ചു തകര്‍ത്തത്‌ അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദ്‌ മക്കാ മസ്ജിദിലും സ്ഫോടനം നടത്തിയവര്‍ തന്നെയാണെന്ന നിര്‍ണായകമായ മറ്റൊരു സൂചന കൂടി സി.ബി.ഐക്കു ലഭിച്ചു. 

സംജോത, ഹൈദരാബാദ്‌, അജ്മീര്‍ സ്ഫോടനങ്ങള്‍ക്കു ബോംബ്‌ എത്തിച്ചത്‌ ഇന്‍ഡോറില്‍നിന്നാണെന്നും മൂന്നിടത്തും ബോംബ്‌ പൊട്ടിക്കാന്‍ ഉപയോഗിച്ച വിദ്യ സമാനമായിരുന്നുവെന്നും സി.ബി.ഐ ഡയറക്ടര്‍ അശ്വനി കുമാര്‍ വെളിപ്പെടുത്തി. സ്ഫോടനങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അജ്മീര്‍, മക്കാ മസ്ജിദ്‌ സ്ഫോടനങ്ങളിലെ പ്രതികളായ ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍ ബറോഡ്‌ എന്നിവരെ ഹരിയാന തീവ്രവാദവിരുദ്ധ സ്ക്വാഡും സി.ബി.ഐയും സംയുക്തമായി ചോദ്യംചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്‌. സംജോത സ്ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സംയുക്ത ചോദ്യംചെയ്യല്‍ ആരംഭിച്ചുവെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ സ്ഥിരീകരിച്ചു. 

സംജോത എക്സ്പ്രസ്സിന്റെ രണ്ടു ബോഗികളില്‍ സ്യൂട്ട്കേസ്‌ പൂട്ടാണ്‌ ബോംബുകള്‍ പൊട്ടിക്കുന്നതിനുള്ള ട്രിഗറായി ഉപയോഗിച്ചത്‌. 2007 ജനുവരി 18നാണ്‌ സ്ഫോടനമുണ്ടായത്‌. 2007 മെയില്‍ മക്കാ മസ്ജിദിലും 2007 ഒക്ടോബറില്‍ അജ്മീറിലും ബോംബുകള്‍ പൊട്ടിക്കുന്നതിന്‌ ഇതേ മാര്‍ഗമാണ്‌ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരബന്ധിതമായ ലോഹനിര്‍മിത പൈപ്പുകള്‍ ഒരേ നിരയില്‍ അടുക്കിവച്ച്‌ അതിനകത്താണു സ്ഫോടകവസ്തുക്കള്‍ കുത്തിനിറച്ചിരുന്നത്‌. ചെറിയ സ്യൂട്ട്കേസ്‌ പൂട്ടാണ്‌ മൂന്നിടത്തും ട്രിഗറായി വര്‍ത്തിച്ചത്‌. സംജോതയില്‍ സ്യൂട്ട്കേസില്‍ തന്നെ പിടിപ്പിച്ച പൂട്ടാണ്‌ ഇതിന്‌ ഉപയോഗിച്ചതെങ്കില്‍ മറ്റു രണ്ടിടങ്ങളിലും തകരപ്പെട്ടികളില്‍ നിറച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിക്കാന്‍ സ്യൂട്ട്കേസ്‌ പൂട്ടുകള്‍ പ്രത്യേകം ഘടിപ്പിക്കുകയാണുണ്ടായത്‌.

ഹരിയാന എ.ടി.എസിന്‌ മൂന്നുവര്‍ഷമായിട്ടും കേസിന്‌ തുമ്പുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മക്കാ മസ്ജിദ്‌, അജ്മീര്‍ സ്ഫോടനങ്ങളിലെ പ്രതികളെ പിടിച്ചതോടെയാണ്‌ നിര്‍ണായക സൂചനകള്‍ ലഭിച്ചത്‌. സ്ഫോടനങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍ സി.ബി.ഐ എ.ടി.എസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസ്‌ സി.ബി.ഐയുമായി ബന്ധപ്പെടുകയും സംയുക്ത അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌. അജ്മീര്‍ ദര്‍ഗയിലുണ്ടായ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഹിന്ദുത്വസംഘടനയായ അഭിനവ്‌ ഭാരത്‌ സംഘാതന്‍ പ്രവര്‍ത്തകരെ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ അടുത്തിടെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. അജ്മീരിലെ ബിഹാരിഗഞ്ച്‌ സ്വദേശി ദേവേന്ദ്ര ഗുപ്തയാണ്‌ ആദ്യം പിടിയിലായത്‌. മലേഗാവ്‌ സ്ഫോടനത്തിലെ മുഖ്യപ്രതി സാധ്വി പ്രജ്ഞാസിങ്‌ ഠാക്കൂറുമായി ഇയാള്‍ക്കു ബന്ധമുണെ്ടന്ന്‌ രാജസ്ഥാന്‍ എ.ടി.എസ്‌ തലവനും എ.ഡി.ജി.പിയുമായ കപില്‍ ഗാര്‍ഗ്‌ അറിയിച്ചിരുന്നു. പിടിയിലായവര്‍ക്ക്‌ ആര്‍.എസ്‌.എസുമായുള്ള ബന്ധവും വെളിപ്പെടുകയുണ്ടായി. 

2005 ഒക്ടോബറില്‍ ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിലും ഇവര്‍ക്കു പങ്കുണെ്ടന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു സമാനമായ ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കണമെന്ന്‌ വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ അപ്രധാനമായ പല സ്ഫോടനങ്ങളുടെയും അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ ഇക്കാര്യത്തില്‍ മാത്രം വിമുഖത കാട്ടുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. അജ്മീര്‍ സ്ഫോടനത്തിന്റെ പേരില്‍ പോലിസ്‌ പിടികൂടിയ നിരവധി മുസ്ലിം യുവാക്കള്‍ ഇപ്പോഴും ജയിലിലാണെന്നും ഇവര്‍ക്ക്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി വിട്ടയക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

(തേജസില്‍ വന്നത്)

http://flicker.mywebdunia.com/2010/05/22/1274506260000.html

2011, ജനുവരി 18, ചൊവ്വാഴ്ച

2011, ജനുവരി 14, വെള്ളിയാഴ്‌ച

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍ --- സി. ദാവൂദ്

2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack  on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
 മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!   

2011, ജനുവരി 13, വ്യാഴാഴ്‌ച

കലീമിന്റെ വിശാലഹൃദയം നമിച്ച് രാഷ്ട്രപതിക്ക് അസിമാനന്ദയുടെ കത്ത്


by Rafeek Yoosuf on വെള്ളിയാഴ്ച, ജനുവരി 14, 2011 11:31am-ന്
ന്യൂദല്‍ഹി: സ്‌ഫോടന പരമ്പരകളിലെ പ്രതി അസിമാനന്ദ  രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി എന്നിവര്‍ക്ക് തെറ്റുകള്‍ ഏറ്റുപറഞ്ഞ് കത്തെഴുതി. താന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെട്ട കലീം എന്ന യുവാവാണ് തന്റെ മാനസാന്തരത്തിന് വഴിയൊരുക്കിയതെന്ന് കത്തില്‍ പറയുന്നു.   'തെഹല്‍ക' മാഗസിനാണ് ഈ കത്തുകളുടെ പകര്‍പ്പ് പുറത്തു വിട്ടത്. രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെഴുതിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
പ്രിയ രാഷ്ട്രപതിക്ക്, ഞാന്‍ സ്വാമി അസിമാനന്ദ. സംഝോത എക്‌സ്‌പ്രസിലും മറ്റും സ്‌ഫോടനം സംഘടിപ്പിക്കാനും ആളുകളെ അതിനു പ്രേരിപ്പിക്കാനും ശ്രമിച്ചവരില്‍ ഒരാളാണ് ഞാന്‍. ഹിന്ദു ക്ഷേത്രങ്ങളില്‍ ജിഹാദി ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണത്തിലെ രോഷമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത്്. അറസ്റ്റിനെ തുടര്‍ന്ന് ഞാന്‍ ജയിലില്‍ അടക്കപ്പെട്ടു. ജയിലില്‍ ഹൈദരാബാദില്‍ നിന്നുള്ള കലീം എന്നു പേരുള്ള മുസ്‌ലിം യുവാവ് എന്നോട് വല്ലാതെ അടുപ്പവും ദയയും കാണിച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവനോട് എങ്ങനെ ജയിലില്‍ എത്തിപ്പെട്ടു എന്നു ചോദിച്ചു.അപ്പോള്‍ അവന്‍ പറഞ്ഞു, നേരത്തെ മക്കാ മസ്ജിദ് ആക്രമണത്തിന്റെ പേരില്‍ ഹൈദരാബാദ് പൊലീസ് തന്നെ അകാരണമായി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന്. അവന്റെ വാക്കുകള്‍ എന്റെ മനഃസാക്ഷിയെ വല്ലാതെ കുത്തി നോവിച്ചു. അതെന്നില്‍ മാനസാന്തരമുണ്ടാക്കി. ആ കുട്ടിക്ക് എന്നെ ശരിക്കും വെറുക്കാമായിരുന്നു. എന്നിട്ടും അവന്‍ എന്നോട് സ്‌നേഹം പുലര്‍ത്തി. എന്തൊക്കെ പറഞ്ഞാലും എന്റെ തെറ്റായ നടപടി  കാരണമാണല്ലോ അവന്‍ ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. അതോടെ ഒരു കാര്യം എനിക്ക് ബോധ്യമായി. രണ്ടു മനുഷ്യര്‍ക്കിടയിലെ സ്‌നേഹം രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ വെറുപ്പിനേക്കാള്‍ എത്രയോ ശക്തമാണെന്ന്. അങ്ങനെ ഞാന്‍ പ്രായശ്ചിത്തം ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യം സി.ബി.ഐ കസ്റ്റഡിയിലിരിക്കെ, അവര്‍ക്കു മുമ്പാകെ പറഞ്ഞു.  അവര്‍ പറഞ്ഞു, പ്രായശ്ചിത്ത കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്. അങ്ങനെ ജഡ്ജി മുമ്പാകെ ഞാന്‍ സത്യം തുറന്നു പറഞ്ഞു.
പാകിസ്താന്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ഒരു കത്തും ഞാന്‍ എഴുതിയിട്ടുണ്ട്.  പാകിസ്താനിലെ ജിഹാദി തീവ്രവാദ നേതാക്കളെയും മറ്റു ജിഹാദി പ്രവര്‍ത്തകരെയും മാനസാന്തരപ്പെടുത്താനുള്ള ഒരവസരം എനിക്കു തരണമെന്നാണ് ആ  കത്തില്‍ ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എനിക്ക് പാകിസ്താനിലേക്ക് യാത്ര പോകാനും ജിഹാദി നേതാക്കളെ മാനസാന്തരപ്പെടുത്താനും സഹായം ലഭ്യമാക്കാന്‍ അങ്ങയുടെ ഓഫിസ് മുഖേന അവസരം ഒരുക്കി തരണം. അതല്ലെങ്കില്‍ ജിഹാദി നേതാക്കളെ ഇവിടെ ജയിലില്‍ എത്തിക്കാന്‍ പാക് പ്രസിഡന്റിനോട് താങ്കള്‍ ആവശ്യപ്പെടണം.
നന്ദിയോടെ, സ്വാമി അസിമാനന്ദ,
ചഞ്ചലഗുഡ സെന്‍ട്രല്‍ ജയില്‍

ഭീകരതക്കു പരിഹാരം പ്രതിഭീകരതയല്ല എന്ന് കലീം തെളിയിച്ചിരിക്കുന്നു. തീവ്ര മനസുള്ളവർ കലീമിനെ കണ്ടു പഠിക്കട്ടെ. ഇതാണ് യഥാർഥ പ്രവാചക മാത്രുക

2011, ജനുവരി 11, ചൊവ്വാഴ്ച

മാലേഗാവ്: നിരപരാധികളെ മോചിപ്പിക്കണമെന്ന് മന്ത്രി


മുംബൈ:  മാലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ സംഘ്പരിവാര്‍ ഭീകരരാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്‌ലിം യുവാക്കളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ സി.ബി.ഐക്കു കത്തെഴുതി.  സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ആര്‍.ആര്‍. പാട്ടീലിനെ സന്ദര്‍ശിച്ചിരുന്നു.
മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 15 മുസ്‌ലിം യുവാക്കളാണ് ജയിലില്‍ കഴിയുന്നത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുന്‍ തൊഴില്‍ മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ നവാബ് മാലികും മുഖ്യമന്ത്രി പൃഥ്വിരാജ്് ചവാന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരപരാധികളുടെ മോചനം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി സി.ബി.ഐക്കു കത്തു നല്‍കിയത്.  മാലേഗാവ് സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന അറസ്റ്റു ചെയ്ത 15 മുസ്‌ലിം യുവാക്കളില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. ഭീകരമുദ്രകുത്തപ്പെട്ട് നാലു വര്‍ഷമായി തടവില്‍ കഴിയുന്ന ഇവരുടെ നില ദയനീയമാണ്.

കാവി ഭീകരത: വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം


ന്യൂദല്‍ഹി: സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പിടികിട്ടാ പുള്ളികളായ  മൂന്ന് കാവി ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതം. ഇതില്‍ പ്രമുഖരായ രണ്ടു പേരെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രഖ്യാപിച്ചു. സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാന്‍ഗ്ര  എന്നിവരെക്കുറിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാകും ഈ പാരിതോഷികം. സ്‌ഫോടനത്തില്‍ പങ്കുള്ളതായി കരുതുന്ന മൂന്നാമന്‍ അശോക് എന്നയാളെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും  നല്‍കും.  ദേശീയ അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച ദല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രമുഖ് സ്വാമി അസിമാനന്ദ മജിസ്‌ട്രേറ്റ്  മുമ്പാകെ നടത്തിയ കുറ്റസമ്മത മൊഴിയില്‍ സന്ദീപ് ദാംഗെ, കല്‍സാന്‍ഗ്രെ എന്നിവര്‍ക്ക് സംഝോത സ്‌ഫോടനത്തില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സംഝോതക്കു പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നാണ് അസിമാനന്ദ വെളിപ്പെടുത്തിയത്.  ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് സംഝോത സ്‌ഫോടന കേസ് അന്വേഷിച്ചു വരുന്നത്.

കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ


 കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ
ന്യൂദല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസ് പ്രതി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പരപ്രേരണ കൂടാതെയുള്ളതാണെന്നതിന് കോടതി മുറിയില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നടത്തിയ പ്രതികരണം തന്നെ തെളിവ്. ആറു തവണയാണ് മജിസ്‌ട്രേറ്റ് അസിമാനന്ദയെ കുറ്റസമ്മതം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തിയത്.  എന്നാല്‍, എല്ലാം ചിന്തിച്ചുറച്ചു തന്നെയാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അസിമാനന്ദ പറഞ്ഞു.
അമിക്കസ് ക്യൂറി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മന്‍ബീര്‍ രാത്തി പറഞ്ഞത് കുറ്റസമ്മതത്തിനു പിന്നില്‍ പരപ്രേരണ ഉണ്ടെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 16ന് കുറ്റസമ്മത മൊഴി നല്‍കാന്‍ അസിമാനന്ദയെ മജിസ്‌ട്രേറ്റ് അനുവദിച്ചതുമില്ല. തുടര്‍ന്ന്  രണ്ടു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വാധീനങ്ങളൊന്നും കൂടാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാനായിരുന്നു ഇത്. പിന്നീട് ഡിസംബര്‍ 18നാണ് കുറ്റസമ്മത മൊഴിയെടുത്തത്.
കുറ്റസമ്മത മൊഴി നല്‍കുമ്പോള്‍ സ്വന്തം സ്‌റ്റെനോഗ്രാഫറോട് പോലും പുറത്തു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു മജിസ്‌ട്രേറ്റ് ദബാസ്. സി.ബി.ഐ, പൊലീസ് എന്നിവരില്‍ നിന്ന് തീര്‍ത്തും സ്വതന്ത്രമായി മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് നില്‍ക്കുന്നതെന്ന് മജിസ്‌ട്രേറ്റ് അസിമാനന്ദയെ ഓര്‍മിപ്പിച്ചു. ആരുടെ സ്വാധീനവും കൂടാതെ സ്വന്തം നിലക്കു തന്നെയാണ് തീരുമാനമെന്ന് അസിമാനന്ദ പറഞ്ഞു. ചെയ്ത തെറ്റിന്റെ പേരില്‍ ഉള്ള് വേദനിക്കുന്നതായും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കുറ്റസമ്മതം അനിവാര്യമാണെന്നും സഹതടവുകാരനായ കലീം എന്നയാളുടെ സ്വഭാവഗുണങ്ങള്‍ നിരത്തി അസിമാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞു.
കോടതി മുറിയില്‍ നടന്ന സംഭാഷണത്തിന്റെ രേഖ ഇങ്ങനെ:
മജിസ്‌ട്രേറ്റ്: എന്തിന് താങ്കളെ ഇവിടെ കൊണ്ടു വന്നു എന്ന കാര്യം അറിയാമോ?
അസിമാനന്ദ: എനിക്ക് കുറ്റസമ്മത പ്രസ്താവന നടത്തണം. കുറ്റം ഏറ്റുപറയണം.
മജിസ്‌ട്രേറ്റ്:  അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് താങ്കള്‍ക്കറിയുമോ?
അസിമാനന്ദ: അതെ.കേസില്‍ എന്നെ വധശിക്ഷക്ക് വിധിച്ചേക്കുമെന്നും അറിയാം.പക്ഷേ, എനിക്ക് കുറ്റസമ്മതം നടത്തണം. പ്രത്യാഘാതം സംബന്ധിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
മജിസ്‌ട്രേറ്റ്: സ്വന്തം നിലക്ക് തന്നെയാണോ  കുറ്റസമ്മതം?
അസിമാനന്ദ: അതെ.
മജിസ്‌ട്രേറ്റ്: പൊലീസ്, സി.ബി.ഐ എന്നിവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയോ പ്രേരിപ്പിക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്‌തോ?
അസിമാനന്ദ: ഇല്ല
മജിസ്‌ട്രേറ്റ്: ചെലവൊന്നും കൂടാതെ താങ്കള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരഭിഭാഷകനെ വിട്ടു കിട്ടുമെന്ന കാര്യം അറിയുമല്ലോ?
അസിമാനന്ദ: അതെ. എന്നാല്‍, നിയമ സഹായത്തിന് എനിക്കൊരു അഭിഭാഷകനെ വേണ്ടതില്ല.

അജ്മീറിലും അലീഗഢ് വാഴ്‌സിറ്റിയിലും ബോംബു വെക്കാന്‍-അസിമാനന്ദ

ബോംബിന് മറുപടി ബോംബ് തന്നെ

ബോംബിന് മറുപടി ബോംബ് തന്നെ
ബി.ജെ.പി മുന്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ തുടങ്ങിയവര്‍ സന്യാസിനി പ്രജ്ഞാസിങ്ങിന്റെ
ഹിന്ദുവിനും മുസ്‌ലിമിനുമിടയില്‍ അവസാനിക്കാത്ത
രക്തചൊരിച്ചിലുകള്‍ തീര്‍ത്ത് രാജ്യത്തെതന്നെ പിളര്‍ത്താനായിരുന്നു
കാവിഭീകരതയുടെ രഹസ്യയുദ്ധമെന്നാണ് ആര്‍.എസ്.എസ്
നേതാവ് അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയിലൂടെ
വെളിപ്പെടുന്നത്. അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നതില്‍ നിന്ന്
ഹിന്ദുക്കളെ തടയാനായിരുന്നു അവിടെ സ്‌ഫോടനം നടത്തിയതെന്ന്
അസിമാനന്ദ പറയുന്നു. മാലേഗാവും ഹൈദരാബാദും അലീഗഢ്
യൂനിവേഴ്‌സിറ്റിയും ഉന്നംവെച്ച സ്‌ഫോടനങ്ങള്‍ക്ക് ആര്‍.എസ്.എസ്
സംഘം പ്രവര്‍ത്തിച്ചുവെന്നും അസിമാനന്ദ മജിസ്‌ട്രേറ്റിന് മുമ്പാകെ
സമ്മതിച്ചു. ഓരോ ജനാധിപത്യ വിശ്വാസിയും ഞെട്ടലോടെ
വായിക്കേണ്ട ആ കുറ്റ സമ്മതമൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ...
ഞാന്‍ അമ്മ, അച്ഛന്‍, സഹോദരങ്ങള്‍ എന്നിവരുടെ കൂടെ കമാര്‍പുകുറിലാണ് താമസിച്ചിരുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ് സ്വാമി രാമകൃഷ്ണ പരമഹംസര്‍ ഭൂജാതനായത്. രാമകൃഷ്ണമിഷന്റെ ഒരു കേന്ദ്രം കൂടിയാണത്. ചെറുപ്പത്തിലേ ഞാന്‍ അവിടെ പോവുകയും അവരുടെ കൃതികളില്‍ ആകൃഷ്ടനാവുകയും ചെയ്തു. അധ്യയനകാലം കഴിഞ്ഞ് ആദിവാസികള്‍ക്കുവേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് ഞാന്‍ ചെറുപ്പത്തിലേ തീരുമാനമെടുത്തിരുന്നു. കമര്‍പുകുര്‍ കോളജില്‍നിന്ന് 1971ല്‍ ഞാന്‍ ബി.എസ്‌സി ഫിസിക്‌സില്‍ ഓണേഴ്‌സ് ബിരുദമെടുത്തു. പഠനകാലത്തുതന്നെ ആര്‍.എസ്.എസുമായി ബന്ധപ്പെട്ടിരുന്നു. 1971ല്‍തന്നെ എം.എസ്‌സിക്കു പഠിക്കാന്‍ ബര്‍ധമാന്‍ കോളജില്‍ ചേര്‍ന്നു. അവിടെവെച്ച് ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് (ഡി.ഐ.ആര്‍) പ്രകാരം തടവിലായി. മൂന്നര മാസം കഴിഞ്ഞ് ജാമ്യംനേടി. 1977ല്‍ ഞാന്‍ ആര്‍.എസ്.എസിന്റെ ആദിവാസി കല്യാണ്‍ ആശ്രമില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ബംഗാളിലെ ബീര്‍ഭൂം, പുരുലിയ, ബങ്കൂറ ജില്ലകളില്‍ കല്യാണിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. അവിടങ്ങളില്‍ ആദിവാസികുട്ടികള്‍ക്കുവേണ്ടി ഹോസ്റ്റല്‍ തുടങ്ങിയത് ഞാനായിരുന്നു. 1981 വരെ അവിടെ തുടര്‍ന്നു. 1981ല്‍ ഞാന്‍ ഗുരുനാഥനായ സ്വാമി പരമാനന്ദയുടെ ബര്‍ധമാന്‍ ജില്ലയിലെ ബനഗ്രാമിലുള്ള ആശ്രമത്തിലെത്തി. അദ്ദേഹമാണ് എന്നെ സ്വാമി അസിമാനന്ദ എന്ന് പുനര്‍നാമകരണം ചെയ്തത്. 1988 വരെ ഗുരുജിയെ സേവിച്ചു കഴിഞ്ഞു.
1988ല്‍ ഗുരുജിയുടെ നിര്‍ദേശപ്രകാരം ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളില്‍ വനവാസി കല്യാണ്‍ ആശ്രമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോയി. 1993ല്‍ ഛത്തിസ്ഗഢിലെ ജസ്‌പൂര്‍ നഗറിലെത്തി. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ആസ്ഥാനം അവിടെയായിരുന്നു. അന്ന് ഛത്തിസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമാണ്. അങ്ങനെ രാജ്യവ്യാപകമായി ആദിവാസികള്‍ക്കിടയില്‍ ധര്‍മജാഗരണ പ്രവര്‍ത്തനത്തിന്റെ ചുമതല എന്റെ മേല്‍ വന്നുചേര്‍ന്നു. തദാവശ്യാര്‍ഥം 1995ല്‍ ഗുജറാത്തിലെ ഡാങ് ജില്ലയിലുമെത്തി. 1997ല്‍ വീണ്ടും ഡാങ്ങില്‍ സ്ഥിരതാമസക്കാരനാകാന്‍ വേണ്ടി വന്നു. അവിടെ വഗായ് എന്ന സ്ഥലത്ത് വനവാസി കല്യാണ്‍ ആശ്രമിന്റെ ഹോസ്റ്റലില്‍ താമസം തുടങ്ങി. അവിടെ ധര്‍മപ്രചാരണപ്രവര്‍ത്തനങ്ങളുമായി ഡാങ്ജില്ലയിലെ എല്ലാ ആദിവാസി ഊരുകളിലും ഞാന്‍ ചുറ്റിക്കറങ്ങി. അവിടെ എനിക്ക് കുറച്ച് ആദിവാസികളെ കിട്ടി. സുബീര്‍ എന്ന സ്ഥലത്തെ ആദിവാസികള്‍ എന്നോട് ഒരു കാര്യം പറഞ്ഞു. അവിടെയായിരുന്നുവത്രെ ശബരി താമസിച്ചിരുന്നത്. അവര്‍ ശ്രീരാമന്റെ പ്രായംചെന്ന വീരാരാധകയായിരുന്നു. അവര്‍ അവിടെ എനിക്ക് മൂന്ന് കല്ലുകള്‍ കാണിച്ചുതന്നു. ശ്രീരാമനും സഹോദരന്‍ ലക്ഷ്മണും ശബരിയും ഇരുന്ന കല്ലുകള്‍. അതു കണ്ടപ്പോള്‍ അവിടെ ക്ഷേത്രം പണിതാലോ എന്നുതോന്നി. ഞാന്‍ സൂറത്തിലെയും നൗസരിയിലെയും ആളുകളെ സമീപിച്ച് ക്ഷേത്രനിര്‍മാണത്തിനായി ശബരിമാതാ സേവാസമിതി എന്ന പേരില്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കി. ജയന്തിഭായ് കേവട് ആയിരുന്നു അതിന്റെ അധ്യക്ഷന്‍. അദ്ദേഹം നൗസരിക്കാരനാണ്. ക്ഷേത്രനിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥം ഞങ്ങള്‍ 2002 ഒക്‌ടോബറില്‍ മുരാരി ബാപുവിന്റെ രാമകഥാ പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയില്‍വെച്ച് ഡാങ് ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും ആദിവാസികള്‍ വലിയൊരു സംഖ്യ പിരിച്ചെടുത്തു. ഒമ്പതു നാള്‍ നീണ്ട ഈ പരിപാടിക്കുശേഷം ശബരികുംഭ് എന്ന പേരില്‍ ഇതിലും വലിയൊരു പരിപാടി സംഘടിപ്പിക്കാമെന്ന് മുരാരി ബാപു അഭിപ്രായപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും ശബരികുംഭ് ആയോജന്‍ സമിതി എന്ന പേരില്‍ ഒരു കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു. 2006 ഫെബ്രുവരി 11-13 തീയതികളിലായി ശബരികുംഭ് പരിപാടി നടന്നു. പമ്പാ സരോവറില്‍ ശബരിധാമില്‍നിന്ന് ആറു കിലോമീറ്റര്‍ ദൂരെയായിരുന്നു ശബരികുംഭിന് സ്ഥലം കണ്ടത്.
2003 ജനുവരിയില്‍ ജയന്തിഭായ് കേവട് എന്നെ ഫോണില്‍ വിളിച്ച് പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നു പേരായ എ.ബി.വി.പിയുടെ നേതാവ് എന്നെ കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ജയന്തിഭായ് കേവടിന്റെ നൗസരിയിലെ വീട്ടില്‍ പോയി. ഞാന്‍ അവിടെ എത്തുന്നതറിഞ്ഞ് പ്രജ്ഞസിങ്ങും വന്നിരുന്നു. അവിടെവെച്ചാണ് ഞാന്‍ പ്രജ്ഞാസിങ്ങിനെ കാണുന്നത്. ഒരു മാസം കഴിഞ്ഞ് എന്നെ കാണാനായി വഗായിയിലെ വനവാസി കല്യാണ്‍ ആശ്രമത്തിലെത്താമെന്ന് പ്രജ്ഞാസിങ് പറഞ്ഞു. ഒരു മാസത്തിനുശേഷം അവര്‍ വന്നു. കൂടെ മൂന്ന് ചെറുപ്പക്കാരുമുണ്ടായിരുന്നു. അവര്‍ മൂന്നാളുകളുടെയും പേര് പറഞ്ഞു. ഒരാള്‍ മനോജ്- എന്നാല്‍ പിന്നീട്, അയാളുടെ പേര് സുനില്‍ജോഷി ആണെന്ന് മനസ്സിലായി. മനോജ് ഇന്‍ഡോറില്‍നിന്നു വരുകയാണെന്നും പറഞ്ഞു. മധ്യപ്രദേശിലെ ചില കേസുകളില്‍ പൊലീസ് തേടുന്നയാളാണ് അതെന്ന് പിന്നീട് മനസ്സിലായി. ഇക്കാര്യം കുറേ കഴിഞ്ഞ് പ്രജ്ഞാസിങ്ങും സമ്മതിച്ചു. പിന്നീട് ഇവരെയും കൊണ്ട് പ്രജ്ഞാസിങ് വഗായ് വിട്ടു. ഞാന്‍ ശബരിധാമിലേക്കും പോന്നു. ഒരു മാസം കഴിഞ്ഞ് ശബരിധാമില്‍ വരാമെന്ന് പ്രജ്ഞ പറഞ്ഞിരുന്നു. മാസം ഒന്നുകഴിഞ്ഞ് പ്രജ്ഞാസിങ്ങും മനോജ് എന്ന സുനില്‍ജോഷിയും ശബരിധാമിലെത്തി. അവരോടൊപ്പം എനിക്കു പരിചയമില്ലാത്ത ഒരു യുവാവും യുവതിയും ഉണ്ടായിരുന്നു. ഒന്നുരണ്ടു നാള്‍ അവര്‍ അവിടെ തങ്ങി. 2004 ഏപ്രില്‍-മേയ് മാസങ്ങളില്‍ ഞാന്‍ ഉജ്ജയിനിലെ കുംഭമേളക്കുപോയി. അവിടെ ജയ്‌വന്ദേമാതരം എന്ന പേരില്‍ പ്രജ്ഞാസിങ് ഒരു സംഘടനയെ പരിചയപ്പെടുത്തി. പ്രജ്ഞാസിങ് ആയിരുന്നു അതിന്റെ അധ്യക്ഷ. ഞാനും മനോജ് എന്ന സുനില്‍ജോഷിയും ആര്‍.എസ്.എസ് കാര്യാലയത്തില്‍ തങ്ങി. ഈ പരിപാടിക്ക് ഗുജറാത്തിലെ വല്‍സാഡില്‍നിന്ന് ഭരത്ഭായ് എന്നൊരാളും വന്നിരുന്നു. അവിടെവെച്ചാണ് ഞാന്‍ ഭരത്ഭായിയെ കാണുന്നത്. 1998 ല്‍തന്നെ അദ്ദേഹത്തെ എനിക്കറിയാമായിരുന്നു.
2002ല്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കുനേരെ മുസ്‌ലിംകള്‍ വഴിയുള്ള ബോംബാക്രമണം ഉണ്ടായിക്കൊണ്ടിരുന്നു. ഇതെന്നെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഞാന്‍ ഈ വിഷയം വല്‍സാഡുകാരനായ ഭരത്ഭായിയുമായി ചര്‍ച്ച ചെയ്തുവന്നു. അദ്ദേഹവും അക്കാര്യം ഗൗരവതരമായി ആലോചിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഈ വിഷയത്തില്‍ വല്ലതും ചെയ്യണമെന്ന് അദ്ദേഹത്തിനുമുണ്ടായിരുന്നു. പ്രജ്ഞാസിങ്ങും സുനില്‍ജോഷിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതില്‍നിന്ന് അവരും എന്റെ അതേ ചിന്താഗതിയിലാണെന്ന് മനസ്സിലായി.
2006ല്‍ കാശി സങ്കട്‌മോചന്‍ ക്ഷേത്രത്തില്‍ സ്‌ഫോടനമുണ്ടായി. ആ മാര്‍ച്ചില്‍ പ്രജ്ഞാസിങ്ങ്, മനോജ് എന്ന സുനില്‍ജോഷി, ഭരത്ഭായ് എന്നിവര്‍ ശബരിധാമില്‍ വന്നു. സങ്കട്‌മോചന്‍ ക്ഷേത്രത്തിലെ സ്‌ഫോടനത്തില്‍ തങ്ങള്‍ വിഷമത്തിലായിരുന്നു. ഇതിനു പ്രതികാരം ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സുനില്‍ ജോഷിയും ഭരത്ഭായിയും ഝാര്‍ഖണ്ഡില്‍ പോയി കുറച്ച് സിം കാര്‍ഡുകളും പിസ്റ്റള്‍ മുതലായ ആയുധങ്ങളും വാങ്ങിവരാന്‍ ധാരണയായി. ഗോരഖ്പൂരിലും ആഗ്രയിലും പോകാനും ഞാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥിനെയും ആഗ്രയില്‍ രാജേശ്വര്‍സിങ്ങിനെയും കണ്ട് വിഷയം സംസാരിക്കാനും ആവശ്യപ്പെട്ടു. അവര്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങാനായി ഞാന്‍ 25,000 രൂപയും നല്‍കി. സുനില്‍ജോഷിയുടെ കൈയിലാണ് പണം നല്‍കിയത്. 2006 ഏപ്രിലില്‍ അവര്‍ യാത്ര പുറപ്പെട്ടു.
മേയില്‍ സുനില്‍ജോഷി ഞങ്ങളെ കാണാന്‍ ശബരിധാമില്‍ വന്നു. ഞങ്ങളുടെ കൂടെ മൂന്നു നാലുപേര്‍ വേറെയുമുണ്ടെന്നും എല്ലാവരും ഒന്നിച്ച് യോഗം ചേരുമെന്നും സുനില്‍ജോഷി പറഞ്ഞു. പിന്നീട് 2006 ജൂണില്‍ വല്‍സാഡിലെ ഭരത്ഭായിയുടെ വീട്ടില്‍ ഞങ്ങള്‍ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ ഞാന്‍, ഭരത്ഭായ്, പ്രജ്ഞാസിങ്, സുനില്‍ജോഷി എന്നിവരും അവരുടെ കൂടെ നാലു യുവാക്കള്‍ വേറെയും ഉണ്ടായിരുന്നു. അന്ന് എനിക്ക് അവരുടെ പേരോ മറ്റോ അറിയുമായിരുന്നില്ല. അതിലൊരാളെ ഞാന്‍ പിന്നീട് മറ്റൊരു സ്ഥലത്തുവെച്ച് കണ്ടപ്പോള്‍ പേര് സന്ദീപ് ഡാംഗെ ആണെന്ന് മനസ്സിലായി. ബാക്കി മൂന്നാളുകളുടെ പേരും പിന്നീട് അറിഞ്ഞു. അവരുടെ ഫോട്ടോ സി.ബി.ഐക്കാര്‍ എന്നെ കാണിച്ചത് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ ഒരാള്‍ രാംജി. രണ്ടാമന്‍ ലോകേശ് ശര്‍മയും മൂന്നാമന്‍ അമിതും ആണ്.
ഭരത്ഭായിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു: 'ബോംബിനു മറുപടി ബോംബുകൊണ്ടുതന്നെ നല്‍കണം. നാം ഹിന്ദുക്കള്‍ മൗനം പൂണ്ടിരിക്കുന്നത് ശരിയല്ല'. ഇതിനു മറുപടിയായി സന്ദീപ് ഡാംഗേ പറഞ്ഞു: 'ഹിന്ദുക്കള്‍ മിണ്ടാതിരിക്കുകയാണെങ്കില്‍ നിങ്ങളും മിണ്ടാതിരുന്നു കൊള്ളൂ. വല്ലതും ചെയ്യണമെന്നുള്ളവര്‍ ചെയ്തിരിക്കും'. സന്ദീപ് ഡാംഗേ ഇങ്ങനെ പ്രതികരിക്കാന്‍ കാരണം യോഗത്തില്‍ അയാളും പ്രജ്ഞാസിങ്ങും എന്നോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാന്‍ അത് കൊടുക്കാതിരുന്നതാണ്. ഭരത്ഭായ് എന്നോട് യോജിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ട സന്ദീപ് പ്രതികരിച്ചു: 'നിങ്ങള്‍ ആകാശത്ത് പറന്ന് നടക്കുന്നവരാണ്. യഥാര്‍ഥ കഥ നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ കാലുകള്‍ ഭൂമിയിലല്ല'. സന്ദീപ് കുറച്ച് തീവ്രനാണെന്നും എന്നാല്‍, നല്ല പയ്യനാണെന്നും സുനില്‍ജോഷി ഞങ്ങളെ ധരിപ്പിച്ചു. ഈ ആളുകള്‍ നേരത്തേ തന്നെ ഈ വിഷയം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്തൊക്കെയോ അവര്‍ ചെയ്യുന്നുണ്ടെന്നും എനിക്ക് മനസ്സിലായി.  
l
നാളെ: മാലേഗാവ്, ഹൈദരാബാദ്, അലീഗഢ് യൂനിവേഴ്‌സിറ്റി ഉന്നം വെക്കുക.

 


യോഗം കഴിഞ്ഞ് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. അതിനുശേഷം ഞാന്‍ സുനില്‍, ഭരത്ഭായ്, പ്രജ്ഞാസിങ് എന്നിവരുമായി ഒരിടത്ത് മാറിയിരുന്നു. മറ്റു നാലുപേരും വേറെ കൂട്ടം കൂടി. ഞങ്ങള്‍ നാലുപേര്‍ കൂടിയിരുന്നിടത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ മാലേഗാവില്‍ 80 ശതമാനം മുസ്‌ലിംകളാണ്. അതിനാല്‍ നമുക്ക് അടുത്തുനിന്നു തന്നെ ജോലി തുടങ്ങാം. ആദ്യബോംബ് അവിടെ തന്നെ വെക്കാം. സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഹൈദരാബാദ് പാകിസ്താന്റെ കൂടെ പോകാനാണ്  തീരുമാനിച്ചത്. അതുകൊണ്ട് ഹൈദരാബാദിനെയും പാഠം പഠിപ്പിക്കണം. അജ്മീര്‍ ദര്‍ഗയില്‍ നല്ലൊരു വിഭാഗം ഹിന്ദുക്കള്‍ സന്ദര്‍ശകരായുണ്ട്. ദര്‍ഗയില്‍ ബോംബ്‌വെച്ചാല്‍ പിന്നെ ഹിന്ദുക്കള്‍ പേടിച്ച് അതു വഴി പോകില്ല. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ധാരാളം മുസ്‌ലിം ചെറുപ്പക്കാരുണ്ട്. അവിടെയും ബോംബ് പൊട്ടിക്കാം -ഞാന്‍ പറഞ്ഞു. എന്റെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഈ നാലിടത്തും ബോംബ് സ്‌ഫോടനത്തിന് പരിപാടിയിട്ടു. നാലിടത്തും സ്ഥലനിര്‍ണയത്തിന് സുനില്‍ജോഷിയെ ചുമതലപ്പെടുത്തി.
സുനില്‍ജോഷിയുടെ വക ഒരു നിര്‍ദേശവും കൂടിയുണ്ടായി. ഇന്ത്യ-പാകിസ്താന്‍ ട്രെയിനായ സംഝോത എക്‌സ്‌പ്രസില്‍ പാകിസ്താന്‍കാര്‍ മാത്രമേ കാണൂ. അതില്‍ ബോംബ് വെക്കുന്ന ജോലി സുനില്‍ജോഷി സ്വയം ഏറ്റെടുത്തു. ഝാര്‍ഖണ്ഡില്‍ നിന്ന് പിസ്റ്റളും സിംകാര്‍ഡും ലഭിച്ചതായി സുനില്‍ജോഷി അറിയിച്ചു. യോഗി ആദിത്യനാഥും രാജേശ്വര്‍സിങ്ങും ഒട്ടും സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംഝോതാ എക്‌സ്‌പ്രസിലെ സ്‌ഫോടനത്തിന് സിം കാര്‍ഡ് സഹായകമാകില്ലെന്നും അതിന് ആവശ്യമായ കെമിക്കല്‍സ് സന്ദീപ് പാണ്ഡേ സംഘടിപ്പിക്കുമെന്നും സുനില്‍ അറിയിച്ചു.
ബോംബ് സ്‌ഫോടനം നടത്താന്‍ മൂന്ന് ഗ്രൂപ്പ് വേണം. ഒരു ഗ്രൂപ്പ് സാമ്പത്തികസഹായവും മറ്റു സൗകര്യങ്ങളും സംഘടിപ്പിക്കും. ഒരു ഗ്രൂപ്പ് ബോംബിനുവേണ്ട സാധനസാമഗ്രികള്‍ കൊണ്ടുവരും. മൂന്നാം ഗ്രൂപ്പിനാണ് ബോംബ് വെക്കുന്ന ചുമതല. ഈ മൂന്നു ഗ്രൂപ്പും തമ്മില്‍ അറിയാതിരിക്കുകയാണ് നല്ലത് -സുനില്‍ പറഞ്ഞു. മൂന്നു ഗ്രൂപ്പുകളെയും ഏകോപിപ്പിക്കുന്ന ജോലി സുനിലിനായിരിക്കും. ഇത്രയും തീരുമാനിച്ച് ഞങ്ങളുടെ യോഗം പിരിഞ്ഞു. സാമ്പത്തികവിഭവ സമാഹരണവും സ്ഥലനിര്‍ണയവുമായിരുന്നു എന്റെ ചുമതല. ബോംബ് ഉണ്ടാക്കാനും കൊണ്ടുവെക്കാനും സന്ദീപ്. ഒരു ഗ്രൂപ്പും മറ്റൊരു ഗ്രൂപ്പിനെ അറിയരുതെന്നും തമ്മില്‍ തമ്മില്‍ അന്വേഷിക്കരുതെന്നും സുനില്‍ ചട്ടംകെട്ടി. ഒരാളെ പിടിച്ചാല്‍ മറ്റുള്ളവരും കുടുങ്ങാന്‍ അതിടയാക്കും.
പിന്നീട് എല്ലാവരും തങ്ങളുടെ വഴിക്കുപോയി. അതിനുശേഷം 2006 ദീപാവലി കാലത്ത് സുനില്‍ എന്നെ കാണാന്‍ ശബരി ആശ്രമത്തില്‍ വന്നു. അപ്പോഴേക്കും മാലേഗാവ് സ്‌ഫോടനം നടന്നു കഴിഞ്ഞിരുന്നു. മാലേഗാവ് സ്‌ഫോടനം നമ്മുടെ ആളുകള്‍ ചെയ്തതാണെന്ന് സുനില്‍ എന്നോട് പറഞ്ഞു. എന്നാല്‍, പത്രങ്ങളില്‍ വന്നത്, കുറച്ച് മുസ്‌ലിംകളാണ് അത് ചെയ്തതെന്നും ഏതാനും മുസ്‌ലിംകളെ പിടികൂടി എന്നുമാണല്ലോ എന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ കൂട്ടത്തില്‍ ആരാണത് ചെയ്തത് എന്നു ചോദിച്ചപ്പോള്‍ സുനില്‍ മറുപടി പറയാന്‍ വിസമ്മതിച്ചു. മാലേഗാവ് സ്‌ഫോടനത്തിനു പിന്നിലുണ്ടെന്ന് താന്‍ കളവ് പറയുകയാണെന്നു പറഞ്ഞപ്പോള്‍ സുനില്‍, താന്‍ തന്നെയാണ് അത് ചെയ്തതെന്ന് എന്നെ ബോധ്യപ്പെടുത്തി.
2007 ഫെബ്രുവരിയില്‍ സുനില്‍ ജോഷിയും ഭരത്ഭായിയും, ഭരതിന്റെ വീട്ടില്‍ നിന്ന് ഒരു മോട്ടോര്‍ബൈക്കില്‍ ബാല്‍പൂരിലെ ഒരു ശിവക്ഷേത്രത്തിലെത്തി. ഞാന്‍ നേരത്തേ അവിടെ എത്തിയിരുന്നു. ശിവരാത്രി നാളില്‍ അവിടെ ഒത്തുചേരാമെന്ന് ഞങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഒന്നു രണ്ടു നാള്‍ക്കകം നല്ല ചില വാര്‍ത്തകള്‍ പത്രത്തില്‍ വായിക്കാമെന്ന് സുനില്‍ എന്നോട് പറഞ്ഞു. എന്നിട്ട് അദ്ദേഹം വീട്ടില്‍ പോയി. ഞാന്‍ ശബരിധാമിലേക്കും പോന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഭരത്ഭായിയുടെ വീട്ടിലെത്തി. അവിടെ സുനിലും പ്രജ്ഞാസിങ്ങും ഉണ്ടായിരുന്നു. അപ്പോഴേക്കും സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനത്തിന്റെ വാര്‍ത്ത വന്നു കഴിഞ്ഞിരുന്നു. സംഝോതാ സ്‌ഫോടനം നടന്നുകഴിഞ്ഞിട്ടും നിങ്ങള്‍ ഇവിടെയിരിക്കുകയാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സുനില്‍പറഞ്ഞു: അത് ചെയ്തത് നമ്മുടെ ആളുകളാണ്. എന്നാല്‍, ഇത് പാകിസ്താനിലെ ഐ.എസ്.ഐയുടെ പണിയാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ സുനില്‍ ചോദിച്ചു: മുസ്‌ലിംകള്‍ എന്തിന് മുസ്‌ലിംകളെ കൊല്ലണം? പാകിസ്താനില്‍ എന്നും കണ്ടുവരുന്നതാണല്ലോ അത് -ഞാന്‍ പറഞ്ഞു. സുനില്‍ പിന്നീടൊന്നും പറഞ്ഞില്ല.
ഭരതിന്റെ വീട്ടില്‍വെച്ച് ഹൈദരാബാദ് സ്‌ഫോടനത്തിനു വേണ്ടി സുനില്‍ജോഷി ഞങ്ങളില്‍നിന്ന് 40,000 രൂപ വാങ്ങി. തുടര്‍ന്ന് ഒന്നു രണ്ട് മാസങ്ങള്‍ക്കുശേഷം സുനില്‍ജോഷി എന്നെ ഫോണില്‍ വിളിച്ച് വര്‍ത്തമാനപത്രങ്ങള്‍ നിരീക്ഷിക്കണമെന്നും ഒന്നു രണ്ടു നാളുകള്‍ക്കകം നല്ല വാര്‍ത്ത ലഭിക്കുമെന്നും പറഞ്ഞു. മൂന്നു നാലു നാളുകള്‍ക്കകം ഹൈദരാബാദിലെ മക്കാമസ്ജിദ് സ്‌ഫോടനത്തിന്റെ വാര്‍ത്ത പത്രത്തില്‍ വന്നു. തുടര്‍ന്ന് ഏഴോ എട്ടോ ദിവസം കഴിഞ്ഞ് സുനില്‍ ജോഷി ഒരു തെലുഗുപത്രവുമായി ശബരിധാമില്‍ വന്നു. അതില്‍ മക്കാമസ്ജിദ് സംഭവത്തിന്റെ പടങ്ങളുണ്ടായിരുന്നു. ഇതും നമ്മുടെ ആളുകള്‍ ചെയ്തതാണെന്ന് സുനില്‍ പറഞ്ഞു. ഏതാനും മുസ്‌ലിംകളെ പിടികൂടിയതായി വന്ന പത്രവാര്‍ത്ത ഞാന്‍ പരാമര്‍ശിച്ചു. അത് നമ്മുടെ ആളുകള്‍ തന്നെയാണ് ചെയ്തതെന്ന് സുനില്‍ പിന്നെയും പറഞ്ഞു. രണ്ടു മൂന്ന് നാളുകള്‍ അവിടെ തങ്ങിയ ശേഷം സുനില്‍ സ്ഥലം വിട്ടു.
പിന്നെയും രണ്ടുമൂന്നു നാളുകള്‍ക്കകം സുനിലിന്റെ ഫോണ്‍, അല്ല, ഭരത് ഭായിയുടെ ഫോണ്‍ വന്നു. സുനില്‍ താങ്കളെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നും ഫോണ്‍ കിട്ടാത്തതിനാല്‍ രണ്ടു മൂന്നു നാളുകള്‍ക്കകം താങ്കളെ വന്നു കാണുമെന്നും അറിയിച്ചു. പറഞ്ഞപോലെ സുനില്‍ വന്നു. കൂടെ രാജ്, മെഹുല്‍ എന്നീ പേരുകളുള്ള രണ്ട് ചെറുപ്പക്കാരുമുണ്ടായിരുന്നു. രാജും മെഹുലും സുനിലിന്റെ കൂടെ മുമ്പും മൂന്നു നാലു തവണ ശബരിധാമില്‍ വന്നിട്ടുണ്ട്. അജ്മീറിലെ സ്‌ഫോടനം നമ്മുടെ ആള്‍ക്കാര്‍ ചെയ്തതാണെന്ന് സുനില്‍ പറഞ്ഞു. താനും അവിടെയുണ്ടായിരുന്നുവെന്നും. കൂടെ ആരാണുണ്ടായിരുന്നതെന്ന് ചോദിച്ചു. കൂടെ രണ്ട് മുസ്‌ലിം ചെറുപ്പക്കാരുമുണ്ടായിരുന്നുവെന്ന് സുനില്‍. മുസ്‌ലിംയുവാക്കളെ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോള്‍ അവരെ ഇന്ദ്രേഷാണ് നല്‍കിയതെന്നായിരുന്നു മറുപടി. ഇന്ദ്രേഷ് താങ്കള്‍ക്ക് മുസ്‌ലിംയുവാക്കളെ തന്നുവെങ്കില്‍ താങ്കള്‍ പിടിയിലാകുമ്പോള്‍ ഇന്ദ്രേഷിന്റെ പേരു കൂടി വലിച്ചിഴക്കപ്പെടില്ലേ എന്നു ഞാന്‍ ചോദിച്ചു. ഇന്ദ്രേഷില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഞാന്‍ സുനിലിനോട് പറഞ്ഞു. മുസ്‌ലിംകളെ കൊണ്ട് ഇപ്പണി ചെയ്യിച്ചതിനാല്‍ അവരില്‍നിന്നും ജീവനു ഭീഷണി നേരിടാം എന്നും ഞാന്‍ സുനിലിനോട് പറഞ്ഞു.
എങ്ങോട്ടും പോകാതെ ശബരിധാമില്‍ തന്നെ തങ്ങാന്‍ ഞാന്‍ സുനിലിനോട് പറഞ്ഞു. മധ്യപ്രദേശിലെ ദേവാസില്‍ കുറച്ച് ജോലിയുണ്ടെന്നും അവിടെ പോയി ഉടനെത്തന്നെ തിരിച്ചുവരാമെന്നും സുനില്‍ ജോഷി എന്നോട് പറഞ്ഞു. രാജിനെയും മെഹുലിനെയും അവിടെ വിട്ടാണ് പോകുന്നതെന്നും. ബറോഡ ബെസ്റ്റ് ബേക്കറി കേസില്‍ രാജും മെഹുലും കേഡി ലിസ്റ്റിലുണ്ടെന്ന് സുനില്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ സുനിലിനോട് ഞാന്‍ പറഞ്ഞു: ബെസ്റ്റ്‌ബേക്കറി ഗുജറാത്തിലാണ്, ശബരിധാമും അവിടെത്തന്നെ. അതിനാല്‍ അവരെ ഇവിടെ നിര്‍ത്തുന്നത് ശരിയല്ല. മറ്റെവിടേക്കെങ്കിലും മാറ്റണം. സുനില്‍ ജോഷി അവരെയും കൊണ്ട് മധ്യപ്രദേശിലെ ദേവാസിലേക്ക് തിരിച്ചു. അതിനു കുറച്ചു നാള്‍ കഴിഞ്ഞ് ഭരത്ഭായി ഫോണില്‍ വിളിച്ച് സുനില്‍ ജോഷി കൊല്ലപ്പെട്ടതായി അറിയിച്ചു. അന്നേ ദിവസം ഞാന്‍ കേണല്‍ പുരോഹിതിന് ഫോണ്‍ ചെയ്ത്, അജ്മീര്‍ സ്‌ഫോടനത്തില്‍ പങ്കാളിയായ സുനില്‍ ജോഷി എന്ന നമ്മുടെ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് വധത്തിനു പിന്നില്‍ ആരാണെന്ന് ആരായണമെന്നും നിര്‍ദേശിച്ചു. മുമ്പൊരു കൊലപാതകം നടത്തിയതിന് പ്രതികാരമായി സുനില്‍ വധിക്കപ്പെട്ടതായിരിക്കാമെന്ന് കുറേ കഴിഞ്ഞ് കേണല്‍ പുരോഹിത് എന്നോട് പറഞ്ഞു.
2005ല്‍ ഇന്ദ്രേഷ്ജി ശബരിധാമില്‍ ആര്‍.എസ്.എസിന്റെ ഒരു പരിപാടിയില്‍ വെച്ച് ഞങ്ങളെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം ഉണ്ടായിരുന്നു. ആര്‍.എസ്.എസിന്റെ സൂറത്ത് ബൈഠകിനു ശേഷം എല്ലാവരും ശബരിധാമില്‍ ദര്‍ശനത്തിനെത്തി. അതുകഴിഞ്ഞ് ശബരികുംഭ് പരിപാടി നടക്കാറുള്ള പമ്പാ സരോവറിലെ ഒരു ടെന്റില്‍ വെച്ച് ഇന്ദ്രേഷ്ജി ഞങ്ങളെ കണ്ടു. ആ സമയത്ത് സുനില്‍ജോഷിയും അവിടെ ഉണ്ടായിരുന്നു. ഇന്ദ്രേഷ്ജി അവിടെവെച്ച് എന്നോട് പറഞ്ഞു: ബോംബിന് മറുപടി ബോംബ് എന്നത് നിങ്ങളുടെ ജോലിയല്ല. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആര്‍.എസ്.എസ് നിങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. നിങ്ങള്‍ അതു മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ തലപുകച്ചു കൊണ്ടിരിക്കുന്ന കാര്യം ഞങ്ങളുടെ ചിന്തയിലുമുള്ളതാണ്. സുനിലിനെ അതിന് ഉത്തരവാദപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുനിലിന് വല്ല സഹായവും ആവശ്യമുണ്ടെങ്കില്‍ അത് ഞങ്ങള്‍ ചെയ്തുകൊള്ളും.
സുനില്‍ ജോഷി ഭരത്ഭായിയുടെ കൂടെ നാഗ്പൂരില്‍ ഇന്ദ്രേഷിനെ കാണുകയും അവിടെവെച്ച് സുനിലിന് 50,000 രൂപ നല്‍കുകയും ചെയ്തിരുന്നു എന്ന് പിന്നീട് ഞാനറിഞ്ഞു. ഇന്ദ്രേഷ്ജി ഐ.എസ്.ഐ ഏജന്റാണെന്നും അതിന്റെ എല്ലാ തെളിവുകളും എന്റെ പക്കലുണ്ടെന്നും കേണല്‍ പുരോഹിത് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആ രേഖകള്‍ പുരോഹിത് എന്നെ കാണിച്ചിട്ടില്ല.
2008 ഏപ്രിലില്‍ ഭോപാലില്‍ അഭിനവ്ഭാരതിന്റെ ഒരു വലിയ യോഗം നടന്നു. ആ യോഗത്തില്‍ പ്രജ്ഞാസിങ്, ഭരത്ഭായ്, കേണല്‍ പുരോഹിത്, ദയാനന്ദ് പാണ്ഡേ, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി, ഹിമാനി സവര്‍ക്കര്‍, തപന്‍ ഘോഷ്, ഡോ. ആര്‍.പി. സിങ്, രാജേശ്വര്‍സിങ് തുടങ്ങിയവര്‍ അവിടെ സന്നിഹിതരായിരുന്നു. ആ യോഗത്തില്‍ ബോംബിനു മറുപടി ബോംബ് എന്ന എന്റെ വാദം ഞാന്‍ ചര്‍ച്ചക്കുവെച്ചു. അവിടെവെച്ച് അഭിനവ്ഭാരതിന്റെ ഒരു ബോഡി രൂപവത്കരിക്കുകയും പ്രസിഡന്റ് തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും ചെയ്തു. 2007 ജനുവരിയിലും അഭിനവ്ഭാരതിന്റെ ഒരു യോഗത്തില്‍വെച്ച് ഞാന്‍ കേണല്‍ പുരോഹിതിനെ കണ്ടിരുന്നു. പുണെയിലും പുരോഹിതിനൊപ്പം ഒരു പരിപാടിയില്‍ സംബന്ധിച്ചിട്ടുണ്ട്.
2008 ഒക്‌ടോബറില്‍ ശബരിധാമിലായിരിക്കെ, സന്ദീപ് ഡാംഗേയുടെ ഫോണ്‍സന്ദേശം ലഭിച്ചു. താന്‍ വ്യാരയിലാണ് ഇപ്പോഴുള്ളതെന്നും ശബരിധാമില്‍ വന്ന് നാലുനാള്‍ തങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. ഇപ്പോള്‍ നദിയാഡില്‍ പോകാനിറങ്ങുകയാണെന്നും ഞാനില്ലാതെ അവിടെ തങ്ങുന്നത് ഉചിതമല്ലെന്നും മറുപടി കൊടുത്തു. എങ്കില്‍ നദിയാഡിലേക്കു പോകുംവഴി ബറോഡ വരെ ഞങ്ങളെയും കൂട്ടണമെന്നായി സന്ദീപ്. ഞാന്‍ എന്റെ സാന്‍ട്രോ കാറില്‍ ശബരിധാമില്‍ നിന്ന് വ്യാര ബസ്‌സ്റ്റാന്‍ഡില്‍ വന്നു. സന്ദീപിന്റെ കൂടെ ഒരാള്‍ കൂടി ഉണ്ടായിരുന്നു. അവര്‍ രണ്ടു പേരും ധിറുതിയില്‍ വന്ന് കാറില്‍ കയറിയിരുന്നു. അവരുടെ കൈയില്‍ രണ്ടുമൂന്നു സഞ്ചികളുമുണ്ടായിരുന്നു. എവിടെ നിന്നാണ് അവര്‍ വരുന്നതെന്ന് അന്വേഷിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് എന്നു മറുപടി പറഞ്ഞു. എന്നാല്‍, അത് ശരിയായിരുന്നില്ല. ഞാന്‍ അവരെ ബറോഡ റോഡില്‍ രാജ്പിപ്‌ല ജങ്ഷനില്‍ എത്തിച്ചു. ഇരുവരും അവിടെയിറങ്ങി. പിന്നീട് എനിക്ക് മനസ്സിലായി, മാലേഗാവ് ബോംബ് സ്‌ഫോടനത്തിന്റെ അടുത്ത ദിനമാണ് അവരെ കണ്ടതെന്ന്. സന്ദീപിന്റെ കൂടെ കണ്ട ആളുടെ പേര് രാംജി ആണെന്നും വ്യക്തമായി.
ഓരോ ബോംബ് സ്‌ഫോടനവും നടക്കുന്നതിനു  മുമ്പോ, നടന്ന് ഒന്നോ രണ്ടോ നാള്‍ കഴിഞ്ഞോ സുനില്‍ എന്നെ വിളിച്ച് പറയും, അത് നമ്മുടെ ആളുകള്‍ ചെയ്തതാണെന്ന്. എന്നാല്‍ 2008ലെ മാലേഗാവ് സ്‌ഫോടനസമയത്ത് സുനില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട്, അതും ഞങ്ങളുടെ ആള്‍ക്കാര്‍ ചെയ്തതാണെന്ന് മനസ്സിലായി.
സുനില്‍ ജീവിച്ച കാലത്തോളം എല്ലാ ബോംബ് സ്‌ഫോടനങ്ങളും ഞങ്ങളൊരുമിച്ചാണ് നടത്തിയത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നു, ഞങ്ങള്‍ ആ ചെയ്തത് തെറ്റായിരുന്നുവെന്ന്. എനിക്ക് വളരെയേറെ മനഃസംഘര്‍ഷം അനുഭവിക്കേണ്ടി വന്നു. അതുകൊണ്ടാണ് ഞാന്‍ ഇത് (കുറ്റസമ്മതം) അംഗീകരിച്ചത്. എനിക്ക് മറ്റൊന്നും പറയാനില്ല.
(അവസാനിച്ചു)

Twitter Delicious Facebook Digg Stumbleupon Favorites More