Published on Mon, 12/06/2010
ന്യൂദല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്.ഐ.ടി) അന്വേഷണം സ്വീകാര്യമല്ലെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. ദല്‍ഹി പൊലീസ് ജോയന്റ് കമ്മീഷണര്‍ കര്‍നേല്‍ സിങിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ.ടി തന്നെ ഇശ്‌റത്ത് ജഹാന്‍ കേസ് അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
അഹമ്മദാബാദില്‍ 2004 ജൂണ്‍ 15നാണ് കേസിനാസ്‌പദമായ സംഭവം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലിലാണ് ഇശ്‌റത്ത് ജഹാന്‍, ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് പിളള, അംജദ് അലി എന്ന രാജ്കുമാര്‍ അക്ബര്‍ അലി റാണ, ജിഷാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവരെ ക്രൈം ബ്ര്ാഞ്ച് ഉദ്ദ്യോഗസ്ഥര്‍ വധിച്ചത്. ഇവര്‍ ലശ്കറെ തയ്യിബ അംഗങ്ങളാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം ആരോപിച്ചിരുന്നത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ