Your Title

2011, മേയ് 9, തിങ്കളാഴ്‌ച

മുസ്‌ലിംകളെ സംരക്ഷിക്കരുതെന്ന് മോഡിയുടെ ഓഫിസ് ആവശ്യപ്പെട്ടു


കച്ച്: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഓഫിസര്‍ രംഗത്ത്. മോഡിക്കെതിരെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയതിനു തൊട്ടുടനെയാണ് പുതിയ വെളിപ്പെടുത്തല്‍.
തന്റെ സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയെ തേടി കലാപവേളയില്‍ മോഡിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നതായും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും നിര്‍ദേശിച്ചതായുമാണ്  ഐ.എ.എസ് ഓഫിസര്‍ പ്രദീപ് ശര്‍മയുടെ വെളിപ്പെടുത്തല്‍. ഗോധ്രാനന്തര കലാപ സമയത്ത് ജാംനഗറിലെ മുനിസിപ്പല്‍ കമീഷണര്‍ ആയിരുന്ന പ്രദീപ് ഭൂമി അഴിമതിയില്‍പ്പെട്ട് ജയിലില്‍ കഴിയുകയാണിപ്പോള്‍. ആരോപണം ഉന്നയിച്ചു പ്രത്യേകാന്വേഷണ സംഘം അധ്യക്ഷന്‍ ആര്‍.കെ. രാഘവന് ഇദ്ദേഹം കത്തയക്കുകയായിരുന്നു.
സഹോദരനുള്ള ഫോണ്‍ ലഭിച്ചത്തനിക്കായിരുന്നു. ആ സമയത്ത് അഹ്മദാബാദ് മേഖലയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന കുല്‍ദീപിനോട് കലാപത്തിനിടെ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന ഒരുവിധ നടപടിയും കൈക്കൊള്ളരുതെന്ന് പറയാന്‍ തന്നോട്  ആവശ്യപ്പെടുകയായിരുന്നു -പ്രദീപ് പറയുന്നു.
തന്നെ വിളിച്ച ഉദ്യോഗസ്ഥന്റെ പേര് എസ്.ഐ.ടി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More