Published on Mon, 05/02/2011 - 20:16 ( 1 week 10 hours ago)
കാഞ്ഞങ്ങാട്: വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ സംസാരിച്ചതിന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍കുമാര്‍ തൊഗാഡിയക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ) വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ് എസ്.ഐ ഹരിപ്രസാദാണ് കേസെടുത്തത്.
ഏപ്രില്‍ 30ന് കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ തൊഗാഡിയ നടത്തിയ പ്രസംഗമാണ് കേസിനാധാരം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പൊലീസ് സൂക്ഷിച്ചിട്ടുണ്ട്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ