Published on Sat, 04/30/2011 - 18:44 ( 1 week 2 days ago)
അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്കിനേപ്പറ്റി തന്റെ പക്കല്‍ കൂടുതല്‍ തെളിവുണ്ടെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപം അന്വേഷിക്കുന്ന നാനാവതി കമീഷന് തെളിവുകള്‍ കൈമാറുമെന്നും ഭട്ട് പറഞ്ഞു.
'അവശ്യമായ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സന്നദ്ധനാണെന്ന് സുപ്രീംകോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. സത്യം കണ്ടെത്തുന്നതില്‍ കമീഷന് താല്‍പര്യമുണ്ടെങ്കില്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കണം. ഇപ്പോള്‍ ഓര്‍മിച്ചെടുക്കാനാവുന്ന എല്ലാ തെളിവുകളും എനിക്ക് കൈമാറാനാവും.' - ഭട്ട് പറഞ്ഞു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ