Published on Mon, 05/16/2011
ഹൈദരാബാദ്:2007 ലെ മക്കാമസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സ്വാമി അസിമാനന്ദക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ മക്കാമസ്ജിദ് സ്‌ഫോടനത്തിനു പുറമെ സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനത്തിലും ഇയാള്‍ കുറ്റസമ്മതം നടത്തുകയും പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു.സ്വാമി ഓംകാരനാഥ് എന്ന പേരില്‍ ഹരിദ്വാറില്‍ കഴിഞ്ഞിരുന്ന അസിമാനന്ദയെ 2010 നവംബര്‍ 19 നാണ് പൊലീസ് പിടികൂടുന്നത്. പ്രത്യേക കോടതി മുമ്പാകെയാണ് എന്‍.ഐ.എ അസിമാനന്ദക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം, ഗൂഢാലോചന, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ അംബാല ജയിലില്‍ കഴിയുന്ന അസിമാനന്ദ 2010 ഡിസംബര്‍ 12ന് ദല്‍ഹിയിലെ മജിസ്‌ട്രേറ്റ് മുമ്പാകെ തനിക്കും ചില സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും മലെഗാവ്, സംഝോതാ, അജ്മീര്‍ ദര്‍ഗ, മക്കാമസ്ജിദ് എന്നീ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.
മക്കാമസ്ജിദ് സ്‌ഫോടനക്കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയ ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മക്കാമസ്ജിദ് സ്‌ഫോടനക്കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയ ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ