Published on Tue, 05/03/2011 - 16:01 ( 6 days 15 hours ago)
ന്യൂദല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ( എസ്.ഐ.ടി) അന്വേഷണം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എസ്.ഐ.ടിയുടെ അന്വേഷണത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ഗുജറാത്ത് ഹൈകോടതിയാണ് എസ്.ഐ.ടിയെ കേസ് ചുമതല ഏല്‍പിച്ചത്.
ഇശ്‌റത്ത് ജഹാന്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അവര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യമുന്നയിച്ച് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുജറാത്ത് ഹൈകോടതിയില്‍ ഹരജി നല്‍കിയെങ്കിലും ജസ്റ്റിസ് ജയന്ത് പട്ടേല്‍ ഹരജി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ എസ്.ഐ.ടിയെ സ്വതന്ത്ര അന്വേഷണത്തിന് അനുവദിക്കാത്ത പക്ഷം കേസ് ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറുമെന്ന് ഗുജറാത്ത് ഹൈകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
2004 ലാണ് ഇശ്‌റത്ത് ജഹാനും മറ്റ് നാല്് പേരും കൊല്ലപ്പെടുന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണെന്ന് ആരോപിച്ച് ഗുജറാത്ത് സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും അഞ്ച്് പേരും തീവ്രവാദികളല്ലെന്നും ആണ് മറുപക്ഷം. പ്രാണേഷ് പിള്ള, ജാവേദ് ശൈഖ്, അംജദ് അലി റാണ , സീഷാന്‍ ജോഹര്‍ എന്നിവരാണ് ഇശ്‌റത്തിനൊപ്പം കൊല്ലപ്പെട്ട മറ്റു നാലുപേര്‍ .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ