Your Title

The Exclusive Report On Tehelka 15.1.2011‘The Muslim boy Kaleem pierced my conscience. I understood that love between two human beings is more powerful than the hatred between two communities’The Exclusive Report On Tehelka 15.1.2011 by ASHISH KHETAN

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Senior RSS men at blast accused's 2006 jamboree

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

2011, മേയ് 18, ബുധനാഴ്‌ച

RSS BLASTS IN INDIA

മലേഗാവ്
2006 സപ്തംബര്‍ 8
37 മരണം
ആദ്യം അറസ്റ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.
പുതിയ കണെ്ടത്തല്‍: 2008 സ്‌ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണെ്ടത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല. 
സംജോദാ എക്‌സ്പ്രസ്
2007 ഫെബ്രുവരി 18
68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍ 
ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റ്റില്‍. 
ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണെ്ടത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണെ്ടന്നു കണെ്ടത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും. 
മക്കാമസ്ജിദ് സ്‌ഫോടനം
2007 മെയ് 18
14 മരണം
ആദ്യ അറസ്റ്റ്: 80ലധികം മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.
ഇപ്പോഴത്തെ കണെ്ടത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്‌ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍. 
സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവരെ കണെ്ടത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും 
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം 
2007 ഒക്ടോബര്‍ 11
മൂന്നു മരണം
ആദ്യ കണെ്ടത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്‌ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൗശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റ്റില്‍. 
തുടര്‍ന്നുള്ള കണെ്ടത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍. 
മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്. 
താനെ സിനിമാ ഹാള്‍ സ്‌ഫോടനം
2008 ജൂണ്‍ നാല് 
മുസ്‌ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്. 
കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍
2008 ഒക്‌ടോബര്‍, 2006 ഏപ്രില്‍
2006 ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്‌ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്‌ഫോടനം. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നുസ്‌ഫോടനം. 
പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്‌ഫോടനങ്ങള്‍ 
2003 നവംബര്‍ 21, 2004 ആഗസ്ത് 24
മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്‌ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്‌ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്‌ഫോടനം. 
രണ്ടാം മലേഗാവ് 
2008 സപ്തംബര്‍ 29
ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍. 
ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണെ്ടത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റ്റില്‍ 
ഗോവ സ്‌ഫോടനം
2009 ഒക്ടോബര്‍ 16
രണ്ടു മരണം
ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കണെ്ടത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്.
ഇവളാ ശശീ കലാ ഒന്നും അറീയില്ലാ ....!!!!!!

2011, മേയ് 16, തിങ്കളാഴ്‌ച

മക്കാമസ്ജിദ് സ്‌ഫോടനം: അസിമാനന്ദക്കെതിരെ കുറ്റപത്രം


ഹൈദരാബാദ്:2007 ലെ മക്കാമസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സ്വാമി അസിമാനന്ദക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ മക്കാമസ്ജിദ് സ്‌ഫോടനത്തിനു പുറമെ സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനത്തിലും ഇയാള്‍ കുറ്റസമ്മതം നടത്തുകയും പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു.സ്വാമി ഓംകാരനാഥ് എന്ന പേരില്‍ ഹരിദ്വാറില്‍  കഴിഞ്ഞിരുന്ന അസിമാനന്ദയെ 2010 നവംബര്‍ 19 നാണ് പൊലീസ് പിടികൂടുന്നത്. പ്രത്യേക കോടതി മുമ്പാകെയാണ് എന്‍.ഐ.എ അസിമാനന്ദക്കെതിരെ  കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം, ഗൂഢാലോചന, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ അംബാല ജയിലില്‍ കഴിയുന്ന അസിമാനന്ദ 2010 ഡിസംബര്‍ 12ന് ദല്‍ഹിയിലെ മജിസ്‌ട്രേറ്റ്  മുമ്പാകെ തനിക്കും ചില സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും മലെഗാവ്, സംഝോതാ, അജ്മീര്‍ ദര്‍ഗ, മക്കാമസ്ജിദ് എന്നീ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.
മക്കാമസ്ജിദ് സ്‌ഫോടനക്കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയ ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.



2011, മേയ് 9, തിങ്കളാഴ്‌ച

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍: പഴയ രംഗങ്ങള്‍ പുനഃസൃഷ്ടിച്ചു


അഹ്മദാബാദ്: മലയാളിയായ പ്രാണേഷ് പിള്ളയടക്കം നാലു പേര്‍ മരിച്ച ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ ഏഴ് വര്‍ഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പുനഃസൃഷ്ടിച്ചു.
പ്രാണേഷ് അടക്കമുള്ളവര്‍ ഏറ്റുമുട്ടലിനിടെയാണ് മരിച്ചതെന്ന പൊലീസിന്റെ അവകാശവാദം ശരിയാണോയെന്നറിയാനാണ് അതേയിടത്ത് പഴയ രംഗങ്ങള്‍ പുനഃസൃഷ്ടിച്ചത്.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡസനിലേറെ ഫോറന്‍സിക് വിദഗ്ധരും ഗുജറാത്ത് ഹൈകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം അധ്യക്ഷന്‍ കര്‍ണാല്‍ സിങ്, അംഗങ്ങളായ മോഹന്‍ ഝാ, സതീഷ് വര്‍മ എന്നിവരാണ് സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം പഴയ രംഗങ്ങള്‍ അതേപടി ആവര്‍ത്തിച്ചത്.
2004ല്‍ ക്രൈംബ്രാഞ്ചിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെത്തന്നെയാണ് ഏറ്റുമുട്ടല്‍ ചലനങ്ങള്‍ ഒന്നൊന്നായി നീങ്ങിയത്. ആയുധങ്ങള്‍ കണ്ടെത്തിയയിടം, പ്രാണേഷും കൂട്ടരും വന്ന കാര്‍ നിന്നയിടം എന്നീ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. യഥാര്‍ഥ സംഭവത്തില്‍ പങ്കാളികളായ ഗിരീഷ് സിംഗാള്‍, തരുണ്‍ ബരോത് എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തെ സഹായിച്ചു.ജാവേദ് എന്ന പ്രാണേഷ് പിള്ള, ഇശ്‌റത്ത് ജഹാന്‍, അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ 2004 ജൂണ്‍ 15നാണ് അഹ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് കൊല്ലപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ വന്നവര്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.



ഇശ്റത്ത് ജഹാന്‍ വധം; മൂന്ന് പൊലീസുകാര്‍ക്ക് സ്ഥാനചലനം


ഇശ്റത്ത് ജഹാന്‍ വധം; മൂന്ന് പൊലീസുകാര്‍ക്ക് സ്ഥാനചലനം
അഹ്മദാബാദ്: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ട മൂന്ന് ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനചലനം. പി.പി പാണ്ഡെ, ജി.എല്‍.സിംഗാള്‍,തരുണ്‍ ബരോട്ട് എന്നിവരെയാണ് ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. ഗുജറാത്ത് ഹൈകോടതി ബെഞ്ച് കേസ് വിചാരണക്ക് എടുക്കുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടിക്ക് നിര്‍ദേശിച്ചത്.
 
2004 ജൂണ്‍ 15നാണ്  ഇശ്റത്തിനെയും മറ്റു മൂന്നുപേരെയും മുംബൈ പൊലീസ് വെടിവെച്ചുകൊന്നത്.



ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി


ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി
മോഡിയുടെ വാദം പൊളിയുന്നു
ന്യൂദല്‍ഹി: കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി രംഗത്തെത്തി. മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന മോഡിയുടെയും ചില ഉദ്യോഗസ്ഥരുടെയും അവകാശവാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ പഴയ ഡ്രൈവര്‍ താര ചന്ദ്ര യാദവാണ് വെളിപ്പെടുത്തിയത്. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടുവെന്നാണ് ഭട്ടിന്റെ മൊഴി. ഗോധ്രയില്‍ മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതും അന്നേ ദിവസം ബി.ജെ.പി പിന്തുണയോടെ വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതും വര്‍ഗീയ കലാപത്തിന് ഇടവരുത്തുമെന്നും അത് തടയാനുള്ള പൊലീസ് സേന ഗുജറാത്തില്‍ ഇല്ലെന്നും ഭട്ട് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോധ്രയില്‍ കര്‍സേവകരെ കത്തിച്ചത് സഹിക്കാന്‍ കഴിയില്ലെന്നും ബന്ദിനെ പിന്തുണക്കുമെന്നുമായിരുന്നു മോഡിയുടെ പ്രതികരണമെന്നും ഭട്ടിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു നരേന്ദ്ര മോഡി ഉയര്‍ത്തിയ വാദം. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ അദ്ദേഹം ഈ വാദമുയര്‍ത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു. മോഡിയുടെ വാദമാണ്  ശരിയെന്ന് പറഞ്ഞ് മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിറകെയാണ് യോഗത്തില്‍ ഭട്ടിനെ എത്തിച്ച ഡ്രൈവര്‍ മൊഴി നല്‍കിയത്.
സംസ്ഥാന ഡി.ജി.പിക്കൊപ്പമാണ് സഞ്ജീവ് ഭട്ട് നരേന്ദ്ര മോഡിയുടെ ബംഗ്ലാവില്‍ യോഗത്തിന് ചെന്നതെന്ന് താര ചന്ദ് യാദവ് പറഞ്ഞു. അദ്ദേഹം കാറിലിരുന്ന് തന്നോട് ഗാന്ധി നഗറിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. ഗാന്ധി നഗറില്‍ എത്തിയപ്പോള്‍ പൊലീസ് ഭവനിലേക്ക് വിടാനായിരുന്നു നിര്‍ദേശം. പൊലീസ് ഭവനിലെത്തുമ്പോള്‍  ഡി.ജി.പിയുടെ കാര്‍ അവിടെ കിടക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭട്ട് സാര്‍ നേരെ ഡി.ജി.പിയുടെ കാറില്‍ കയറി. കെ.ഡി പന്ത് എന്ന ഉദ്യോഗസ്ഥന്‍ താന്‍ ഓടിക്കുന്ന കാറില്‍ കയറി. എവിടേക്കാണ് നമുക്ക് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് പോകേണ്ടതെന്നായിരുന്നു പന്തിന്റെ മറുപടി. ഡി.ജി.പിയുടെ കാറിനെ പിന്തുടരാന്‍ പന്ത് നിര്‍ദേശിക്കുകയും ചെയ്തു. മോഡിയുടെ ബംഗ്ലാവിന്റെ ഗേറ്റിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങി പന്ത് നേരെ അകത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കാറിന് പിന്നിലാണ് ഞങ്ങളുടെ കാര്‍ നിര്‍ത്തിയത്. പിന്നീട് ഏറ്റവും അറ്റത്തേക്ക് മാറ്റി. ഭട്ട്  20 - 30 മിനിറ്റ് കഴിഞ്ഞാണ് തിരിച്ചുവന്നത്.
എന്നാല്‍ സഞ്ജീവ് ഭട്ടിനൊപ്പം യോഗത്തിന് പോയെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയ മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ഫെബ്രുവരി 27ലെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലെന്ന അവകാശവാദം ശനിയാഴ്ചയും ആവര്‍ത്തിച്ചിരുന്നു. ഈ വിവരം നാനാവതി കമീഷനെയും പ്രത്യേക അന്വേഷണ സംഘത്തെയും അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കട്ടേയെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ചക്രവര്‍ത്തി പറഞ്ഞു. ഭട്ട് കള്ളം പറയുകയാണോ എന്ന ചോദ്യത്തിന് അത്തരമൊരു പരാമര്‍ശം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. യോഗത്തില്‍ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഓര്‍മയില്ലെന്ന് പറഞ്ഞൊഴിഞ്ഞിട്ടുണ്ട്.



ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌ മേധാവി


 ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌ മേധാവി
ന്യ ദല്‍ഹി: 2002 ലെ ഗുജ്‌റാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ഡി.ഐ.ജി സഞ്ജീവ് ഭട്ട് ഐ.പി.എസ്‌ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 1200 പേര്‍ കൊലചെയ്യപ്പെട്ട സാമുദായിക കലാപം നടക്കുമ്പോള്‍ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. കലാപികാരികളെ തടയുന്നതില്‍ നിസ്സംഗത പുലര്‍ത്താനും സഹായത്തിനു വേണ്ടിയുള്ള മുറവിളി അവഗണിക്കാനും നരേന്ദ്ര മോഡി പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചതായി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്‍ മോഡി ഇങ്ങിനെ പറഞ്ഞതായി ഭട്ട് പറയുന്നു. 'ഗോധ്രയില്‍ കര്‍സേവകരെ തീവെച്ചുകൊന്നത് അനുവദിച്ചുകൊടുക്കാനാവില്ല. ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അതിന് പിന്തുണ നല്‍കും. ഗുജ്‌റാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കളോടും മുസ്‌ലീംകളോടും തുല്യ നിലപാടാണ് പൊലീസ്‌ സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, ഇത്തവണ മുസ്‌ലീംകളെ പാഠം പഠിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല'.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘത്തോട് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നും എന്നാല്‍ അവര്‍ തന്റെ മൊഴി ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഭട്ട് ബോധിപ്പിച്ചു. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ലാത്തതിനാലാണ സുപ്രീ കോടതിയില്‍ നേരിട്ട് സത്യവാങ്്മൂലം നല്‍കുന്നത്. താന്‍ അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ്‌ സംരക്ഷണം വേണമെന്നും സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടു.



ഗുജറാത്ത് കലാപം: എസ്.ഐ.ടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ഗുജറാത്ത് കലാപം: എസ്.ഐ.ടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂദല്‍ഹി: ഗുജറാത്ത് കലാപം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) തിങ്കളാഴ്ച സുപ്രീകോടതിയില്‍ സമര്‍പ്പിച്ചു. കോടതി  റിപ്പോര്‍ട്ടിന്‍മേല്‍ ബുധനാഴ്ച വാദം കേള്‍ക്കല്‍ ആരംഭിക്കും. ഇതോടൊപ്പം കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്റിയുടെ ഭാര്യ സാകിയ ജഫ്റി സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്.
സാകിയ ജഫ്റിയുടെ ഹരജിയും ഐ.പി.എസ് ഒഫീസര്‍ സഞ്ജീവ് ഭട്ട് ഈയിടെ സമര്‍പ്പിച്ച  സത്യവാങ്മൂലവും പരിഗണിച്ചാവും സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുക. ആവശ്യമെങ്കില്‍ സംഭവത്തില്‍ പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്.ഐ.ടി തലവന്‍ ആര്‍ .കെ രാഘവനോട് കോടതി ആവശ്യപ്പെട്ടേക്കാം.
മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭാ അംഗങ്ങള്‍ ,പൊലീസ് ഉദ്യോഗസ്ഥര്‍ ,മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 62 പേരും 2002 ലെ കലാപത്തില്‍ പങ്കാളികളായതായാണ് സാകിയ തന്റെ ഹരജിയില്‍ ആരോപിക്കുന്നത്.
ഗുജറാത്ത് കലാപത്തിന്റെ ഗൂഢാലോചനയില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു


മുംബൈ ഭീകരാക്രമണം: മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടാവാമെന്ന് പാക് സൈനിക വക്താവ്


ന്യൂദല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ ഒരിക്കല്‍കൂടി നിഷേധിച്ചു. അതേസമയം, ഐ.എസ്.ഐയിലേയോ പാക് സൈന്യത്തിലേയോ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവവുമായുള്ള ബന്ധം തള്ളിക്കളയാനാവില്ലെന്ന്  പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അത്തര്‍ അബ്ബാസ്  സി.എന്‍.എന്‍  -ഐ.ബി.എന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഐ.എസ്.ഐ ഭീകരസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. പാകിസ്താനില്‍ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചശേഷം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഏറെ കുറഞ്ഞിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.


മുസ്‌ലിംകളെ സംരക്ഷിക്കരുതെന്ന് മോഡിയുടെ ഓഫിസ് ആവശ്യപ്പെട്ടു


കച്ച്: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഓഫിസര്‍ രംഗത്ത്. മോഡിക്കെതിരെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയതിനു തൊട്ടുടനെയാണ് പുതിയ വെളിപ്പെടുത്തല്‍.
തന്റെ സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയെ തേടി കലാപവേളയില്‍ മോഡിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നതായും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും നിര്‍ദേശിച്ചതായുമാണ്  ഐ.എ.എസ് ഓഫിസര്‍ പ്രദീപ് ശര്‍മയുടെ വെളിപ്പെടുത്തല്‍. ഗോധ്രാനന്തര കലാപ സമയത്ത് ജാംനഗറിലെ മുനിസിപ്പല്‍ കമീഷണര്‍ ആയിരുന്ന പ്രദീപ് ഭൂമി അഴിമതിയില്‍പ്പെട്ട് ജയിലില്‍ കഴിയുകയാണിപ്പോള്‍. ആരോപണം ഉന്നയിച്ചു പ്രത്യേകാന്വേഷണ സംഘം അധ്യക്ഷന്‍ ആര്‍.കെ. രാഘവന് ഇദ്ദേഹം കത്തയക്കുകയായിരുന്നു.
സഹോദരനുള്ള ഫോണ്‍ ലഭിച്ചത്തനിക്കായിരുന്നു. ആ സമയത്ത് അഹ്മദാബാദ് മേഖലയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന കുല്‍ദീപിനോട് കലാപത്തിനിടെ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന ഒരുവിധ നടപടിയും കൈക്കൊള്ളരുതെന്ന് പറയാന്‍ തന്നോട്  ആവശ്യപ്പെടുകയായിരുന്നു -പ്രദീപ് പറയുന്നു.
തന്നെ വിളിച്ച ഉദ്യോഗസ്ഥന്റെ പേര് എസ്.ഐ.ടി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.



മാലേഗാവ് സ്‌ഫോടനം: നിരപരാധിയെന്ന് സാധ്വി പ്രജ്ഞ


ഇന്ദോര്‍: മാലേഗാവ് സ്‌ഫോടനത്തിലും ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി വധത്തിലും താന്‍ നിരപരാധിയാണെന്ന് കേസില്‍ അറസ്റ്റിലായ സാധ്വി പ്രജ്ഞ.
താന്‍ ഒരു സന്യാസിനിയും ദേശസ്‌നേഹിയുമാണ്. രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയാറാണെന്നും തന്നെ പ്രതിയാക്കിയതിന് പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ തന്റെ ചികിത്സാ കാര്യങ്ങള്‍ അവഗണിച്ചുവെന്നും അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
മാലേഗാവ് സ്‌ഫോടന സ്ഥലത്തുനിന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള ബൈക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സാധ്വി അറസ്റ്റിലായത്.



ഇശ്‌റത് ജഹാന്‍-ജാവേദ് വധം: അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് പ്രതികള്‍


അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍-ജാവേദ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസ് അന്വേഷണം സി.ബി.ഐയെയോ മറ്റ് കേന്ദ്ര ഏജന്‍സികളെയോ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതരായ 14 പൊലീസ് ഓഫിസര്‍മാര്‍ ഗുജറാത്ത് ഹൈകോടതിയില്‍. അറസ്റ്റ് ഭയന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എന്‍. സിംഗാള്‍ ഉള്‍പ്പെടെയുള്ളവര്‍ ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെ ഹരജി നല്‍കിയത്.
ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് (എസ്.എ.ടി) ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അപേക്ഷയില്‍ മേയ് നാലിന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. തങ്ങളോട് വ്യക്തിപരമായി വൈരാഗ്യമുള്ള ചില ഐ.പി.എസ് ഉദ്യോഗസ്ഥരോട് അടുപ്പമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മക്കാണ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതലയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട സീഡികളും ഫോട്ടോകളും പിടിച്ചെടുക്കാന്‍ തങ്ങളുടെ ഓഫിസുകള്‍ റെയ്ഡ് ചെയ്യവെ വര്‍മ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹരജിയില്‍ പറഞ്ഞു. തങ്ങളെ കേസില്‍ കുടുക്കാന്‍ വര്‍മ അമിതാധികാരവും കുത്സിത മാര്‍ഗവും അവലംബിക്കുമെന്നും അവര്‍ ആരോപിച്ചു. 2004ലാണ് അഹ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇശ്‌റത് ജഹാനും മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും വെടിയേറ്റു മരിച്ചത്.
ഇവര്‍ക്കൊപ്പം മറ്റ് രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി എന്നിവരെ കൊലപ്പെടുത്താന്‍ എത്തിയ ലശ്കറെ ത്വയ്യിബ ബന്ധമുള്ള ഇവര്‍ തങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നത്.
കൂടുതല്‍ അന്വേഷണമില്ലാതെ കേസ് അവസാനിപ്പിച്ചുവെങ്കിലും മജിസ്‌ട്രേറ്റ് എസ്.പി. തമാങ്ങിന്റെ ഉത്തരവ് പ്രകാരം നടത്തിയ പുനരന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ തമാങ്ങിന്റെ അന്വേഷണം ഹൈകോടതി പിന്നീട് സ്‌റ്റേ ചെയ്തു. ഇതിനെതിരെ ഇശ്‌റതിന്റെ മാതാവ് ശമീമ കൗസറും ജാവേദിന്റെ പിതാവ് ഗോപിനാഥ പിള്ളയും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്ത് ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
സിംഗാളിന് പുറമെ കെ.എം. വഗേല, ആര്‍.ഐ. പട്ടേല്‍, തരുണ്‍ ബരോതാള്‍, എച്ച്. ഗോസ്വാമി തുടങ്ങിയവരാണ് അന്വേഷണം എസ്.എ.ടിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.



മോഡിയെ തുറന്നുകാട്ടാന്‍ കൂടുതല്‍ തെളിവുകളുണ്ട്: സഞ്ജീവ് ഭട്ട്


മോഡിയെ തുറന്നുകാട്ടാന്‍ കൂടുതല്‍ തെളിവുകളുണ്ട്: സഞ്ജീവ് ഭട്ട്
അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്കിനേപ്പറ്റി തന്റെ പക്കല്‍ കൂടുതല്‍ തെളിവുണ്ടെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപം അന്വേഷിക്കുന്ന നാനാവതി കമീഷന് തെളിവുകള്‍ കൈമാറുമെന്നും ഭട്ട് പറഞ്ഞു.
'അവശ്യമായ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സന്നദ്ധനാണെന്ന് സുപ്രീംകോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. സത്യം കണ്ടെത്തുന്നതില്‍ കമീഷന് താല്‍പര്യമുണ്ടെങ്കില്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കണം. ഇപ്പോള്‍ ഓര്‍മിച്ചെടുക്കാനാവുന്ന എല്ലാ തെളിവുകളും എനിക്ക് കൈമാറാനാവും.' - ഭട്ട് പറഞ്ഞു.



ഇശ്‌റത്ത് ജഹാന്‍ കേസ് എസ്.ഐ.ടി അന്വേഷിക്കും: സുപ്രീംകോടതി


ഇശ്‌റത്ത് ജഹാന്‍ കേസ് എസ്.ഐ.ടി അന്വേഷിക്കും: സുപ്രീംകോടതി
ന്യൂദല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്.ഐ.ടി) അന്വേഷണം സ്വീകാര്യമല്ലെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. ദല്‍ഹി പൊലീസ് ജോയന്റ് കമ്മീഷണര്‍ കര്‍നേല്‍ സിങിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ.ടി തന്നെ ഇശ്‌റത്ത് ജഹാന്‍ കേസ് അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
അഹമ്മദാബാദില്‍ 2004 ജൂണ്‍ 15നാണ് കേസിനാസ്‌പദമായ സംഭവം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലിലാണ് ഇശ്‌റത്ത് ജഹാന്‍, ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് പിളള, അംജദ് അലി എന്ന രാജ്കുമാര്‍ അക്ബര്‍ അലി റാണ, ജിഷാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവരെ ക്രൈം ബ്ര്ാഞ്ച് ഉദ്ദ്യോഗസ്ഥര്‍ വധിച്ചത്. ഇവര്‍ ലശ്കറെ തയ്യിബ അംഗങ്ങളാണെന്നായിരുന്നു  ക്രൈംബ്രാഞ്ച് ആദ്യം ആരോപിച്ചിരുന്നത്.



Twitter Delicious Facebook Digg Stumbleupon Favorites More