Published on Sun, 04/24/2011
മോഡിയുടെ വാദം പൊളിയുന്നു
ന്യൂദല്‍ഹി: കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി രംഗത്തെത്തി. മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന മോഡിയുടെയും ചില ഉദ്യോഗസ്ഥരുടെയും അവകാശവാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ പഴയ ഡ്രൈവര്‍ താര ചന്ദ്ര യാദവാണ് വെളിപ്പെടുത്തിയത്. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടുവെന്നാണ് ഭട്ടിന്റെ മൊഴി. ഗോധ്രയില്‍ മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതും അന്നേ ദിവസം ബി.ജെ.പി പിന്തുണയോടെ വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതും വര്‍ഗീയ കലാപത്തിന് ഇടവരുത്തുമെന്നും അത് തടയാനുള്ള പൊലീസ് സേന ഗുജറാത്തില്‍ ഇല്ലെന്നും ഭട്ട് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോധ്രയില്‍ കര്‍സേവകരെ കത്തിച്ചത് സഹിക്കാന്‍ കഴിയില്ലെന്നും ബന്ദിനെ പിന്തുണക്കുമെന്നുമായിരുന്നു മോഡിയുടെ പ്രതികരണമെന്നും ഭട്ടിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു നരേന്ദ്ര മോഡി ഉയര്‍ത്തിയ വാദം. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ അദ്ദേഹം ഈ വാദമുയര്‍ത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു. മോഡിയുടെ വാദമാണ് ശരിയെന്ന് പറഞ്ഞ് മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിറകെയാണ് യോഗത്തില്‍ ഭട്ടിനെ എത്തിച്ച ഡ്രൈവര്‍ മൊഴി നല്‍കിയത്.
സംസ്ഥാന ഡി.ജി.പിക്കൊപ്പമാണ് സഞ്ജീവ് ഭട്ട് നരേന്ദ്ര മോഡിയുടെ ബംഗ്ലാവില്‍ യോഗത്തിന് ചെന്നതെന്ന് താര ചന്ദ് യാദവ് പറഞ്ഞു. അദ്ദേഹം കാറിലിരുന്ന് തന്നോട് ഗാന്ധി നഗറിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. ഗാന്ധി നഗറില്‍ എത്തിയപ്പോള്‍ പൊലീസ് ഭവനിലേക്ക് വിടാനായിരുന്നു നിര്‍ദേശം. പൊലീസ് ഭവനിലെത്തുമ്പോള്‍ ഡി.ജി.പിയുടെ കാര്‍ അവിടെ കിടക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭട്ട് സാര്‍ നേരെ ഡി.ജി.പിയുടെ കാറില്‍ കയറി. കെ.ഡി പന്ത് എന്ന ഉദ്യോഗസ്ഥന്‍ താന്‍ ഓടിക്കുന്ന കാറില്‍ കയറി. എവിടേക്കാണ് നമുക്ക് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് പോകേണ്ടതെന്നായിരുന്നു പന്തിന്റെ മറുപടി. ഡി.ജി.പിയുടെ കാറിനെ പിന്തുടരാന്‍ പന്ത് നിര്‍ദേശിക്കുകയും ചെയ്തു. മോഡിയുടെ ബംഗ്ലാവിന്റെ ഗേറ്റിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങി പന്ത് നേരെ അകത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കാറിന് പിന്നിലാണ് ഞങ്ങളുടെ കാര്‍ നിര്‍ത്തിയത്. പിന്നീട് ഏറ്റവും അറ്റത്തേക്ക് മാറ്റി. ഭട്ട് 20 - 30 മിനിറ്റ് കഴിഞ്ഞാണ് തിരിച്ചുവന്നത്.
എന്നാല്‍ സഞ്ജീവ് ഭട്ടിനൊപ്പം യോഗത്തിന് പോയെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയ മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ഫെബ്രുവരി 27ലെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലെന്ന അവകാശവാദം ശനിയാഴ്ചയും ആവര്‍ത്തിച്ചിരുന്നു. ഈ വിവരം നാനാവതി കമീഷനെയും പ്രത്യേക അന്വേഷണ സംഘത്തെയും അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കട്ടേയെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ചക്രവര്‍ത്തി പറഞ്ഞു. ഭട്ട് കള്ളം പറയുകയാണോ എന്ന ചോദ്യത്തിന് അത്തരമൊരു പരാമര്‍ശം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. യോഗത്തില്‍ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഓര്‍മയില്ലെന്ന് പറഞ്ഞൊഴിഞ്ഞിട്ടുണ്ട്.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ