Published on Mon, 04/25/2011
ന്യൂദല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ ഒരിക്കല്‍കൂടി നിഷേധിച്ചു. അതേസമയം, ഐ.എസ്.ഐയിലേയോ പാക് സൈന്യത്തിലേയോ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവവുമായുള്ള ബന്ധം തള്ളിക്കളയാനാവില്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അത്തര്‍ അബ്ബാസ് സി.എന്‍.എന്‍ -ഐ.ബി.എന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഐ.എസ്.ഐ ഭീകരസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. പാകിസ്താനില്‍ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചശേഷം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഏറെ കുറഞ്ഞിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ