Your Title

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

മലേഗാവ് സ്‌ഫോടനത്തില്‍ സോണിയക്ക് പങ്കുണ്ടെന്ന് പ്രഞ്ജാ സിങ്


മലേഗാവ് സ്‌ഫോടനത്തില്‍ സോണിയക്ക് പങ്കുണ്ടെന്ന് പ്രഞ്ജാ സിങ്
ഭോപാല്‍: മലേഗാവ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ സന്യാസിനി പ്രഞ്ജാ സിങ് താക്കൂര്‍.  ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ജോഷിയുടെ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇവരെ കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍നിന്ന്  മുംബൈയിലേക്ക് കൊണ്ടുവന്നത്.എന്നാല്‍,മുംബൈയിലെത്തിക്കുന്നതിനു മുമ്പ്  അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുമെന്ന് കരുതിയിരുന്ന പ്രഞ്ജയുടെ പ്രതീക്ഷ അസ്ഥാനത്തായപ്പോള്‍ ഇവര്‍ അലറിയും ഉച്ചത്തില്‍ ശകാരിച്ചും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചും ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ചു. മുംബൈയിലേക്കു മടങ്ങാന്‍ കൂട്ടാക്കാതിരുന്ന പ്രഞ്ജ തനിക്ക് അസുഖമാണെന്നറിയിച്ചു.
എന്നാല്‍, ഇന്‍ഡോറിലെ ആശുപത്രിയില്‍ ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും മുംബൈയിലേക്കുള്ള യാത്രക്ക് പ്രശ്‌നമൊന്നുമില്ലെന്നറിയിച്ചു.  സ്ട്രക്ചറില്‍ കിടത്തിയാണ് അവരെ ചൊവ്വാഴ്ച രാവിലത്തെ വിമാനത്തില്‍ മുംബൈയിലെത്തിച്ചത്.  മലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ ഇവര്‍ സോണിയാ ഗാന്ധി,ദിഗ്‌വിജയ് സിങ്,ശരത് പവാര്‍, മുംബൈ എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെ എന്നിവരുടെ പേരുകള്‍ സ്‌ഫോടനത്തിനു പിന്നിലെ ഗൂഢാലോചകരുടെ കൂടെ പറയുന്നുണ്ടായിരുന്നു.  ബി.ജെ.പിക്കെതിരിലും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. 



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More