Your Title

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ആര്‍.എസ്.എസ് ഭീകരതയുടെ നേര്‍കാഴ്ചകള്‍


അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
കവര്‍സ്റ്റോറി
രാജ്യസ്നേഹത്തിന്റെ കാവലാളുകളെന്നും സനാതനധര്‍മത്തിന്റെ പരിപാലകരെന്നും സ്വയമവകാശപ്പെട്ട് കടന്നുവന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് യഥാര്‍ഥത്തില്‍ സമൂഹത്തില്‍ ചെയ്യുന്ന ദൌത്യമെന്താണ്?
രാജ്യത്തിന്റെ അഖണ്ഡതക്കും സാമുദായികസൌഹാര്‍ദത്തിനും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സംഭാവനകളെന്തെല്ലാമാണ്?
പരിശുദ്ധമായ ഭൂതകാലമോ ഭേദപ്പെട്ട വര്‍ത്തമാനമോ ശോഭനമായ ഭാവിയോ അവകാശപ്പെടാന്‍ ആര്‍.എസ്.എസ്സിന് കഴിയുമോ?
രാജ്യത്തെ എണ്ണമറ്റ സാമുദായികകലാപങ്ങളിലും ബോംബ് സ്ഫോടനങ്ങളിലും സംഘ് പരിവാര്‍ ശക്തികളുടെ പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഒരന്വേഷണം.



രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തുകൊണ്ടും ജനാധിപത്യവും മതേതരത്വവും കാറ്റില്‍ പറത്തിയും രാജ്യസ്നേഹത്തിന്റെയും ദേശഭക്തിയുടെയും കുത്തക അവകാശപ്പെടുന്ന, സനാതനധര്‍മത്തിന്റെ സംസ്ഥാപകരായി സ്വയം പരിചയപ്പെടുത്തി രംഗത്ത് വന്ന സംഘ്പരിവാരത്തിന്റെ ക്രൂരവിനോദങ്ങള്‍ സംശയലേശമന്യേ പുറത്ത് വന്നിരിക്കുകയാണല്ലോ. പൈശാചികകൃത്യങ്ങളെ മഹത്വവല്‍കരിച്ചും സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തും ഇവര്‍ നടത്തുന്ന രഥയാത്രകളും രക്ഷായാത്രകളും രാജ്യത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതും രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നതുമാണ്.
ആര്‍.എസ്.എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും പ്രചോദനവും നിലനില്‍പും ഹൈന്ദവ മതഗ്രന്ഥങ്ങളെയോ തത്ത്വശാസ്ത്രങ്ങളെയോ ആശ്രയിച്ചിട്ടുള്ളതല്ല. മറിച്ച് അത് ലോകയുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും തുടക്കം കുറിച്ച പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളായ ഫാഷിസത്തില്‍ നിന്നും നാസിസത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ടാണ് പടുത്തുയര്‍ത്തപ്പെട്ടതും നിലനില്‍ക്കുന്നതും. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരുന്നതിനാവശ്യമായ വെള്ളവും വളവും ഇവിടുത്തെ ജാതീയതയില്‍ നിന്നും പുരാണകഥകളില്‍ നിന്നും സ്വീകരിക്കുകയും നന്മ പുനസ്ഥാപിക്കുന്നതിനായി ആഗതരായി എന്ന് ഹിന്ദു സഹോദരന്‍മാര്‍ വിശ്വസിക്കുന്ന അവതാരങ്ങളുടെ നിയോഗമാണ് തങ്ങളാല്‍ നിവര്‍ത്തിക്കപ്പെടുന്നത് എന്ന് പൊതുസമൂഹത്തെ തെറ്റുധരിപ്പിക്കുകയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കാതെ സമഗ്ര സേച്ഛാധിപത്യത്തിനായി അശ്രാന്ത പരിശ്രമങ്ങളില്‍ നിരതരാവുകയുമാണ് സംഘപരിവാരം. ഹൈന്ദവവിശ്വാസം പോകട്ടെ, കേവലമായ ഈശ്വരവിശ്വാസം പോലും ഇല്ലാത്തവരായിരുന്നു ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യന്‍മാര്‍. സവര്‍ക്കര്‍ മുതല്‍ വര്‍ത്തമാനകാലത്തെ നേതാവായ ലാല്‍ കൃഷ്ണ അദ്വാനി വരെയുള്ളവര്‍ ഇതിന് ഉദാഹരണങ്ങളാണ്. 1990ല്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് അദ്വാനി നടത്തിയ രഥയാത്രയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ദേവീവിഗ്രഹങ്ങള്‍ കൊണ്ട് ഭക്ഷണത്തളികയും മറ്റും നിര്‍മിച്ച് അദ്ദേഹം നാസ്തികത്വം തെളിയിച്ച സംഭവം അദ്വാനിയുടെ മകള്‍ അനുസ്മരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളെ കൂടെ നിര്‍ത്തുന്നതിന്വേണ്ടിയാണ് മതത്തെയും മതചിഹ്നങ്ങളെയും ഫാഷിസ്റുകള്‍ ഉപയോഗിക്കുന്നത്്. ഹിറ്റ്ലറുടെ അധ്യാപനങ്ങളുടെ ഭാരതീയ പ്രയോഗവല്‍കരണമാണ് യഥാര്‍ഥത്തില്‍ സംഘപരിവാരത്തിന്റെ പ്രവര്‍ത്തനം. ആര്‍.എസ്.എസ്സിന്റെ താത്വികാചാര്യനും സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ ഗോള്‍വാള്‍ക്കര്‍ രാമഭക്തനോ കൃഷ്ണഭക്തനോ ആയിരുന്നില്ല, മറിച്ച് ഒന്നാന്തരം ഹിറ്റ്ലര്‍ ഭക്തനായിരുന്നു. അദ്ദേഹം എഴുതുന്നത് കാണുക: “ജര്‍മന്‍ വംശാഭിമാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. വംശശുദ്ധിയും സംസ്കാരവും കാത്ത് സൂക്ഷിക്കുന്നതിന് സെമിറ്റിക് വംശങ്ങളെ-ജൂതന്‍മാരെ- നിര്‍മാര്‍ജനം ചെയ്യുക വഴി ജര്‍മനി ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശശുദ്ധി അതിന്റെ ഉന്നതിയില്‍ പ്രകടമാക്കപ്പെട്ടിരിക്കുകയാണവിടെ. വേരുകളിലെത്തുന്ന വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്കാരങ്ങളും ആഴത്തില്‍ പോയി ഒന്നായിത്തീരുക എന്നത് എത്രമാത്രം അസാധ്യമാണെന്നും ജര്‍മനി കാണിച്ചുകൊടുത്തു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനുള്ള മികച്ച പാഠമാണിത്.” (M.S.Golwalkar, We or our Nation hood Defined,Bharath Publications, Nagpur, 1939, P.35) ഹിറ്ലറുടെയും മുസ്സോളിനിയുടെയും ചിന്തകള്‍ക്ക് ഹിന്ദുഭീകരവാദികളുടെ ആശയങ്ങളുമായി സാന്ദര്‍ഭികമായ സാദൃശ്യമല്ല ഉള്ളത്. മറിച്ച് കൃത്യവും വ്യക്തവുമായി ഫാഷിസ-നാസിസ ചിന്തകളെ പരിപൂര്‍ണമായും ഉള്‍കൊള്ളുകയും സ്വാംശീകരിക്കുകയും പ്രയോഗവല്‍കരിക്കുകയും ചെയ്തവരാണ് ആര്‍.എസ്.എസ് എന്നത് തര്‍ക്കമറ്റ കാര്യമാണ്. കെ.ബി.ഹെഡ്ഗെവാര്‍, വി.ഡി.സവര്‍ക്കര്‍, ബി.എസ്.മുണ്‍ജി എന്നിവരുടെ കുബുദ്ധിയുടെ സൃഷ്ടിയായിരുന്നു ആര്‍.എസ്.എസ് എന്ന വിഷച്ചെടി. ഫാഷിസ്റ് സര്‍ക്കാരിന്റെ ആസ്ഥാനമായ പലാസോവെന്‍സിയയില്‍ വെച്ച് മുണ്‍ജി, മുസ്സോളിനിയെ നേരിട്ട് കണ്ടിരുന്നു. 1931 മാര്‍ച്ച് 19ന് പകല്‍ 3 മണിക്കായിരുന്നു പ്രസ്തുത കൂടിക്കാഴ്ച. മുസ്സോളിനിയുടെ ക്രൂരതകളെ മുണ്‍ജി അഭിനന്ദിക്കുകയും മുസ്സോളിനിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. മുസ്സോളിനി, മുണ്‍ജിയെ വിജയാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് യാത്രയാക്കിയത്.
വി.ഡി.സവര്‍ക്കറും ഹിറ്റ്ലര്‍-മുസ്സോളിനി ഭീകരന്‍മാരുടെ വലിയ ആരാധ്യനായിരുന്നു. 1940ല്‍ മധുരയില്‍ ഹിന്ദുമഹാസഭയുടെ 22ാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 'ഒരു നാസ്തി എന്ന നിലയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഹിറ്റ്ലര്‍ മനുഷ്യഭീകര സത്വമായിരിക്കണമെന്നോ സ്വയം ജനാധിപത്യവാദി എന്ന് വിളിക്കുന്നത് കൊണ്ട് ചര്‍ച്ചില്‍ അവതാര പുരുഷനാണെന്നോ കരുതാന്‍ കാരണമാകുന്നില്ല. ജര്‍മനി അകപ്പെട്ട സാഹചര്യങ്ങളില്‍ നാസിസം ആ രാജ്യത്തിന്റെ രക്ഷകനാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിച്ച് കഴിഞ്ഞതാണ്.'' ഹെഡ്ഗേവാറിന് ശേഷം ആര്‍.എസ്.എസ്സിന്റെ സര്‍ സംഘ്ചാലകായ എം.എസ്.ഗോള്‍വാള്‍ക്കര്‍ ഉള്‍പടെയുള്ള അതിന്റെ എല്ലാ നേതാക്കന്‍മാരും ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഏറ്റവും നല്ല ആരാധകരായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പഠനം നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസോലരി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആര്‍.എസ്.എസ്. സ്ഥാപകര്‍ക്കും ഫാഷിസ്റ്, നാസിസ്റ് സംഘടനകള്‍ക്കുമിടയിലെ ഇഴപിരിക്കാനാവാത്ത ബന്ധം വ്യക്തമാക്കുന്നുണ്ട്. (Hindutwa’s Foreing Tie-Up in 1930’s-Archival Evidence)
നാഴികക്ക് നാല്‍പത് വട്ടം രാജ്യസ്നേഹത്തെക്കുറിച്ച് വാചാലരാവുകയും പാക് ചാരന്‍മാരായി മുസ്ലിംകളെ ചാപ്പകുത്തി പൊതുധാരയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്. പ്രഭൃതികളുടെ ദേശസ്നേഹത്തെകുറിച്ച് പറയുമ്പോള്‍ അനാവൃതമാകുന്നത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ ജീര്‍ണിച്ച രൂപമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പൌരന്‍മാരുടെ മൌലികാവകാശങ്ങള്‍ പരസ്പരം വകവെച്ച് കൊടുത്ത് അന്യന്റെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരെ കൈ ഉയര്‍ത്താതിരിക്കുന്നതും പരസ്പരം സൌഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിക്കുന്നതും രാജ്യസ്നേഹത്തിന്റെ തേട്ടമാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് അത് അനിവാര്യവുമാണ്. രാജ്യത്തിനകത്തെ ആഭ്യന്തരകലാപങ്ങള്‍ സാമ്പത്തികവും നയതന്ത്രപരവും വ്യാവസായികവുമായ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ജാതിമതഭേദമന്യേ ജനജീവിതം ദുസ്സഹമായിത്തീരുകയും ചെയ്യുന്നു. ഒരു രാജ്യം എന്നത് അവിടെയുള്ള ജനങ്ങളും കൂടി ഉള്‍പെട്ടതാണല്ലോ. ഭൂപ്രദേശങ്ങളുടെ ചിത്രങ്ങളാണോ ഇക്കൂട്ടര്‍ രാജ്യമായി കണക്കാക്കുന്നത്? രാജ്യത്തുള്ള സഹോദരീ സഹോദരന്‍മാരെ കൊന്നൊടുക്കിയും അവരെ ആട്ടിയോടിച്ചും അവരുടെ സമ്പാദ്യം ബലാല്‍കാരമായി കൈവശപ്പെടുത്തിയും ഈ ദുഷ്കൃത്യങ്ങളെയെല്ലാം പുരാണേതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനത്താല്‍ ന്യായീകരിച്ചും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും വ്യാജചരിത്രങ്ങള്‍ രചിച്ചും അസഹിഷ്ണുതയുടെ വരട്ടുവാദതത്ത്വശാസ്ത്രങ്ങളില്‍ അഭിരമിക്കുന്നതാണ് ആര്‍.എസ്.എസ്സിന്റെ രാജ്യസ്നേഹം. ഇത് രാജ്യസ്നേഹമായി അംഗീകരിക്കുന്നവര്‍ മാതാപിതാക്കളെയും ഭാര്യാസന്താനങ്ങളെയും സഹോദരീസഹോദരന്‍മാരെയും സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി നിഷ്കരുണം വധിക്കുന്ന വ്യക്തികളെ കുടുംബ സ്നേഹികളായി അംഗീകരിക്കാന്‍ തയ്യാറാകുമോ? ഒരിക്കലുമില്ല. അത്തരം ആളുകളെ കുടുംബം ‘കുളം തോണ്ടുന്നവര്‍’ എന്നാണ് നാം പറയുക. അതുകൊണ്ടുതന്നെയാണ് രാജ്യം കുളം തോണ്ടുന്ന ദേശദ്രോഹികളാണ് ഇവര്‍ എന്ന് നിഷ്പക്ഷരായ ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ സജീവസാന്നിധ്യമറിയിച്ച് ജീവനും ധനവും നല്‍കിയ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ ദേശക്കൂറ് എല്ലാ വെള്ളിയാഴ്ചയും പള്ളിമിമ്പറുകളില്‍ നിന്ന് ഉറക്കെപ്പറഞ്ഞ് തെളിയിക്കേണ്ട അവസ്ഥയിലേക്ക് സംഘപരിവാരം കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. നിരന്തരമായി മുസ്ലിംകള്‍ക്കെതിരെ നുണബോംബുകള്‍ ഉതിര്‍ക്കുകയും യഥാര്‍ഥ ബോംബ് സ്ഫോടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് 'സംഘം’ മുസ്ലിംകള്‍ക്കെതിരില്‍ സംശയത്തിന്റെ പൊടിപടലമിളക്കി വിടുന്നത്. അങ്ങേയറ്റത്തെ സംശയാലുവിനോടും തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത മുസ്ലിമിനുണ്ട് എന്ന ആക്രോശം കേവല വിശ്വാസി മുതല്‍ മതപണ്ഡിതന്‍മാരെ വരെ ലക്ഷ്യം വെക്കുന്നു. വിശ്വാസിയെ അവന്റെ യഥാര്‍ഥ കര്‍മങ്ങളില്‍ നിന്ന് തെറ്റിച്ച് സമൂഹത്തില്‍ നിന്ന് പിന്‍വലിയാന്‍, താന്‍ വിശ്വസിച്ച സത്യദര്‍ശനത്തിലേക്ക് ക്ഷണിക്കാനുള്ള മാനസികാവസ്ഥപോലും നഷ്ടപ്പെടുമാറ് അപകര്‍ഷതാബോധത്തോട് കൂടി ജീവിക്കാന്‍, അങ്ങനെ ഇസ്ലാമിക സമൂഹത്തെ മാനസികവും ശാരീരികവുമായി തകര്‍ക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. ദേശീയ ചിഹ്നങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആര്‍.എസ്.എസ്സിന് മുസ്ലിംകളടക്കമുള്ള ഇന്ത്യന്‍ പൌരന്‍മാരുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടോ എന്ന് ബോധമുള്ളവര്‍ ചിന്തിക്കേണ്ടതാണ്. 1946 ജൂലൈ 14ന് നാഗ്പൂരില്‍ ഗുരുപൂര്‍ണിമ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ തങ്ങളുടെ മഹത്തായ സംസ്കാരത്തെ പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നത് കാവിക്കൊടിയാണെന്ന് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുകയുണ്ടായി. ദേശീയപതാകയെ അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത രാജ്യസ്നേഹിയെ നമുക്ക് ഗോള്‍വാള്‍ക്കറില്‍ ദര്‍ശിക്കാം. അദ്ദേഹം പറഞ്ഞു: “അന്തിമമായി രാഷ്ട്രം മുഴുവന്‍ കുങ്കുമപ്പതാകയെ നമിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.” (M.S.Golwalkar, Sree Guruji Samagan Darashan
(S.G.S.D) Nagpur Vol.1, P.11). സ്വാതന്ത്യ്രലബ്ധിക്ക് മുമ്പാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് ആര്‍.എസ്.എസ്സുകാര്‍ ന്യായീകരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ സ്വാതന്ത്യ്രത്തിന് ശേഷവും ആര്‍.എസ്.എസ്. അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല. മുള്‍വൃക്ഷത്തോടടുത്താല്‍ മുള്ളില്‍ നിന്ന് രക്ഷപ്പെടുകയില്ലല്ലോ. ആര്‍.എസ്.എസ്സിന്റെ മെയിന്‍ കാംഫ് എന്ന് അറിയപ്പെടുന്ന വിചാരധാരയില്‍ ദേശീയപതാകയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ എഴുതി: “നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? അത് വെറും വ്യതിചലനവും അനുകരണവുമാണ്. സുവര്‍ണ ഭൂതകാലമുള്ള, പ്രാചീനവും മഹത്തരവുമായ രാഷ്ട്രമാണ് നമ്മുടേത്. അന്ന് നമുക്ക് സ്വന്തം പതാക ഇല്ലായിരുന്നോ? തീര്‍ച്ചയായും ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ മനസ്സില്‍ ഈ സമ്പൂര്‍ണ ശൂന്യത?” (M.S.Golwalkar, Bunch of Thoughts, Bangalore, 1996. P.237-238)
സകല മതങ്ങളെയും ജാതികളെയും ഉള്‍കൊള്ളുകയും എല്ലാവരുടെയും അവകാശങ്ങള്‍ പുനസ്ഥാപിക്കുകയും, ജാതീയത, സതി, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ എന്നിവക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ഡോ:അംബേദ്കറിനെപ്പോലെയുള്ള വിവേകശാലികള്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ ആര്യവാദം തലക്ക് പിടിച്ച ഫാഷിസ്റ് നേതാവിന് കഴിയാതെ പോയതില്‍ അത്ഭുതപ്പെടാനില്ല: “പാശ്ചാത്യ രാജ്യങ്ങളുടെ വിവിധ ഭരണഘടനകളിലെ വിവിധ അനുഛേദങ്ങള്‍ വിളക്കിച്ചേര്‍ത്ത സങ്കരവും ഭാരിച്ചതുമായ ഭരണഘടനയാണ് നമ്മുടേത്. നിസ്സംശയമായും അതിനെ നമ്മുടെ സ്വന്തമെന്ന് വിളിക്കാനാവില്ല. നമ്മുടെ ദേശീയദൌത്യവും ജീവിതത്തിന്റെ അടിസ്ഥാന സ്വരവും എന്താണെന്നതു സംബന്ധിച്ച് അതിന്റെ മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒരു വാക്കെങ്കിലുമുണ്ടോ? ഇല്ല.”
രാജ്യസ്നേഹം മൂത്ത് പാശ്ചാത്യവിരോധമായിത്തീര്‍ന്നതാണ് ഫാഷിസ്റ് ആചാര്യനെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തെറ്റുധരിക്കേണ്ട. വേദം കേട്ട താഴ്ന്ന ജാതിക്കാരന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാനും, പ്രസവിക്കാത്തവളും, ചാപിള്ളയെ പ്രസവിക്കുന്നവളും, പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നവളുമായ ഭാര്യയെ ഒരു മനസ്താപവും കൂടാതെ നഷ്ടപരിഹാരം പോലും കൊടുക്കാതെ ഉപേക്ഷിക്കുവാനും, ഒരേ കുറ്റം ചെയ്ത ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഇവയിലൊന്നും പെടാത്ത മറ്റ് അനേകം ജാതികള്‍ക്കും വ്യത്യസ്തമായ ശിക്ഷകള്‍ നല്‍കാനും നിര്‍ദേശിച്ച, അടിസ്ഥാന ജനവിഭാഗങ്ങള്‍ തമ്പുരാക്കന്‍മാരുടെ അടിമകളാണ് എന്ന് ഉദ്ഘോഷിക്കുന്ന, ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ തീരണം ഭാര്യയുടെ ജീവിതം എന്ന് സമര്‍ഥിക്കുന്ന ആര്‍ഷഭാരത നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്ക് അടിസ്ഥാനമായി സ്വീകരിക്കണമെന്നാണ് ‘സംഘ്’ ആചാര്യന്‍ ഉദ്ദേശിക്കുന്നത്. ഒരു ജനതയെ ഷണ്ഡീകരിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെയും കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കുന്ന മനുസ്മൃതിയോടുള്ള പ്രതിഷേധം ഇന്ത്യയിലെ അസവര്‍ണ ജനവിഭാഗങ്ങളുടെ സമുന്നത നേതാവും നവോഥാന നായകനും ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയുമായ അംബേദ്കര്‍ പ്രകടിപ്പിച്ചത് 1928ല്‍ നര്‍മദാ നദിയുടെ കരയില്‍ വെച്ച് മനുസ്മൃതിയുടെ പതിപ്പ് കത്തിച്ചുകൊണ്ടായിരുന്നു.
ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ 1949 നവംബര്‍ 30ന്റെ മുഖപ്രസംഗത്തില്‍ ഭരണഘടനക്കെതിരെ പിന്നെയും പ്രതിഷേധിക്കുന്നു: “നമ്മുടെ ഭരണഘടനയില്‍ പൌരാണിക ഭാരതത്തിലെ അദ്വീതിയമായ ഭരണ പുരോഗതിയെകുറിച്ച് പരാമര്‍ശമേയില്ല. സ്പാര്‍ട്ടയിലെ ലികര്‍ഗസിനും പേര്‍ഷ്യയിലെ സോളോനിനും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. മനുസ്മൃതിയിലെ നിയമങ്ങള്‍ ഇന്നോളം ലോകത്തിന്റെ ആരാധനയെ പ്രചോദിപ്പിക്കുകയും സ്വാഭാവികമായ അനുസരണവും യോജിപ്പും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ അതൊന്നും കണക്കിലെടുത്തിട്ടില്ല.”
സ്വാതന്ത്യ്രസമരത്തെ ഒറ്റിക്കൊടുക്കുകയും രാഷ്ട്രപിതാവിനെ വധിക്കുകയും ചെയ്ത ആര്‍.എസ്.എസ്. ഭീകരര്‍ ദേശദ്രോഹികളാണെന്നതില്‍ രണ്ട് പക്ഷമുണ്ടാവാനിടയില്ല.
സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന ദേശദ്രോഹ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ യാദൃച്ഛികമോ സാന്ദര്‍ഭികമായി സംഭവിക്കുന്നതോ അല്ല. കുറ്റകൃത്യമാണ് എന്ന പരിപൂര്‍ണ ബോധ്യത്തോട് കൂടിയാണ് മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളും എണ്ണമറ്റ സ്ഫോടന പരമ്പരകളും ഇവര്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത ദുഷ്കൃത്യങ്ങളുടെ നിര്‍വിഘ്നമായ നടത്തിപ്പിന് വേണ്ടി വലിയ തോതിലുള്ള വിദേശഫണ്ടും ഇവര്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ മുസ്ലിംകളാണെന്ന്, മുസ്ലിം സംഘടനകള്‍ക്കും മദ്രസകള്‍ക്കുമാണ് വിദേശഫണ്ട് ലഭിക്കുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മീഡിയയെ സ്വാധീനിച്ച് കള്ളക്കഥകളുടെ പരമ്പരകള്‍ പടച്ചുവിടുന്നു. ദൈവത്തിന്റെ ഇടപെടല്‍ മൂലം സത്യം പുറത്ത് വരുമ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയത് കൊണ്ടാണ് അസത്യം എഴുതേണ്ടി വന്നത് എന്ന് പറയാനുള്ള സാമാന്യമര്യാദ പോലും കള്ളക്കഥകള്‍ പ്രചരിപ്പിച്ച കാവിയില്‍ മുങ്ങിയ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നത് എന്ത് മാത്രം ഖേദകരമാണ്.
ഇന്ത്യയിലെ നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗാനിസേഷന്‍സിന് ഏറ്റവും കൂടുതല്‍ വിദേശ ഫണ്ടുകള്‍ ലഭിക്കുന്ന രാഷ്ട്രങ്ങള്‍ യഥാക്രമം അമേരിക്ക, ബ്രിട്ടണ്‍, ഇംഗ്ളണ്ട്, ജര്‍മനി, ഇറ്റലി, ഹോളണ്ട് തുടങ്ങിയവയാണ്. ഇത്തരം സാമ്രാജ്യത്വരാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശപണം കൈപ്പറ്റുന്നത് സംഘ്പരിവാര്‍ സംഘടനകളാണെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയുള്‍പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ശക്തമായ വേരുകളും പ്രവര്‍ത്തന വൈപുല്യവുമുള്ള വി.എച്ച്.പി, ആര്‍.എസ്.എസ്. തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളറാണ് പലവഴികളിലൂടെ ഒഴുകിയെത്തുന്നത്. സംഘപരിവാരത്തിന്റെ യൂറോപ്യന്‍ പതിപ്പായ I.D.R.F, H.S.S, സേവാ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളാണ് ഈ ഫണ്ടിംഗിന് ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിചെയ്യുന്ന സംഘ്പ്രവര്‍ത്തകരുടെ സംഭാവന, അവര്‍ക്ക് സ്വാധീനമുള്ള വന്‍കിട കമ്പനികളുടെ സഹായനിധികള്‍, കോര്‍പറേറ്റ് ഭീമന്‍മാരുടെ വലിയ ഫണ്ടുകള്‍, വമ്പന്‍ മുതലാളിമാരുടെ സംഭാവനകള്‍ തുടങ്ങിയവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്.
പിന്നാക്കവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരിക, ദാരിദ്യ്ര നിര്‍മാര്‍ജനം, അനാഥസംരക്ഷണം, സാമൂഹിക സാംസ്കാരിക സേവനങ്ങള്‍, സൌജന്യവിദ്യാഭ്യാസം തുടങ്ങിയ പേരുകളിലാണ് പല ഫണ്ടുകളും ഇവര്‍ കൈവശപ്പെടുത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സംഘപരിവാരത്തിന് കൊയ്ത്തുല്‍സവങ്ങളാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, നിരാലംബരുടെയും, അവര്‍ണ വിഭാഗങ്ങളുടെയും പേര് പറഞ്ഞുകൊണ്ട് ഇവര്‍ ശേഖരിക്കുന്ന ഭീമമായ ഫണ്ടുകളും അന്താരാഷ്ട്ര സഹായനിധികളും ഉപയോഗിച്ച് കാവിഭീകരന്‍മാരെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍, അസവര്‍ണ വിഭാഗങ്ങള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയ ജനങ്ങളുടെ വര്‍ഗീയവല്‍ക്കരണം, ആയുധശേഖരണം, സായുധപരിശീലനം, ബോംബ് നിര്‍മാണം എന്നിവ വ്യാപകവും കൃത്യവും വ്യവസ്ഥാപിതവുമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇതഃപര്യന്തം നടന്നിട്ടുള്ള തെങ്കാശി, ബോംബെ, കാണ്‍പൂര്‍, സംഝോത എക്സ്പ്രസ്, മാലേഗാവ്, വാരണാസി, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ ഉള്‍പടെയുള്ള അനവധി സ്ഫോടനങ്ങള്‍ നടത്തിയത് നടേ സൂചിപ്പിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ്.
അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാര്‍ത്തകളുടെയും വസ്തുതകളുടെയും നിജസ്ഥിതി അറിയാന്‍ പ്രയാസമില്ലാത്ത ആധുനികകാലത്ത് മാധ്യമങ്ങള്‍ തെറ്റുധാരണയിലകപ്പെട്ടതാണ് ഇത്തരം വസ്തുതകള്‍ വിസ്മരിക്കപ്പെടാന്‍ കാരണമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. കാവിഭീകരന്‍മാര്‍ ചെയ്യുന്ന നരഹത്യകളുടെ ഉത്തരവാദിത്വം മുസ്ലിംകളില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചത്. പണം നല്‍കി സ്വാധീനിച്ചും ഫാസിസ്റ് ആശയധാര ഉള്‍കൊള്ളുന്നവരെ സെക്യുലര്‍ മാധ്യമങ്ങളില്‍ ആസൂത്രിതമായി പ്രവേശിപ്പിച്ചും മുസ്ലിം വിരുദ്ധ തരംഗങ്ങള്‍ വളരെ ബോധപൂര്‍വം വികസിപ്പിച്ചെടുത്തതിന്റെ പരിണിത ഫലമാണ് മാധ്യമങ്ങള്‍ കാവിവല്‍ക്കരിക്കപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നൂറ് കണക്കിന് മനുഷ്യജീവികള്‍ കൊലചെയ്യപ്പെട്ട ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്സിന്റെ ക്രൂരഹസ്തങ്ങളാണ് എന്ന് പകല്‍ പോലെ വ്യക്തമായിട്ടും നമ്മുടെ പത്രങ്ങളില്‍ ആ വാര്‍ത്തകള്‍ ഉള്‍പേജുകളിലൊളിക്കുകയോ കൂടിയാല്‍ ഒരു ദിവസത്തെ വാര്‍ത്തയാവുകയോ ആണ് ചെയ്തത്. നിഷ്പക്ഷരും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരുമായ മനസ്സിന്റെ ഉടമകളും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.
അയല്‍രാജ്യങ്ങളുടെ സൈനികവും നയതന്ത്രപരവുമായ രഹസ്യങ്ങള്‍ ചോര്‍ത്താനും തങ്ങളുടെ ചൊല്‍പിടിക്ക് നില്‍ക്കാന്‍ രാജ്യങ്ങളെ പാകപ്പെടുത്താനും ആഭ്യന്തരകലാപങ്ങളിലേക്ക് രാജ്യത്തെ നയിച്ച് രാജ്യപുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചാരസംഘടനകളാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ, ഇസ്രയേലിലെ മൊസാദ്, അമേരിക്കയിലെ സി.ഐ.എ. തുടങ്ങിയവ. തൊപ്പിയും താടിയുമുണ്ടെങ്കില്‍ പാക് ചാരനാണെന്നതിന് വേറെ തെളിവ് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ദേശഭക്തിയുടെ കപടനാടകങ്ങള്‍ അഭിനയിച്ച് മതസൌഹാര്‍ദത്തിന് തുരങ്കം വെക്കുന്ന കാഷായ ഭീകരന്‍മാര്‍ ഐ.എസ്.ഐയില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ‘രാജ്യസ്നേഹം’ എന്നത് കൊണ്ട് ആര്‍.എസ്.എസ്. എന്താണ് അര്‍ഥമാക്കുന്നത് എന്ന് വ്യക്തമാണല്ലോ.
ഹൈന്ദവവിശ്വാസികളുടെ ഐക്യത്തിനും ക്ഷേത്രങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണത്തിനും സ്വയം സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക ക്ഷേത്രങ്ങളും ഹൈന്ദവ സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതില്‍ ആര്‍.എസ്.എസ്. വിജയിച്ചിട്ടുണ്ട്. അങ്ങിനെ കൈവശപ്പെടുത്തിയതിന് ശേഷം വലിയ രീതിയിലുള്ള കാവിവല്‍കരണത്തിന് നൂതനമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു. ഒരു രാജ്യത്തെ ജനങ്ങള്‍ ഐക്യപ്പെടുന്നതില്‍-മതപരമാകട്ടെ, മതേതരമാകട്ടെ- ഇന്ത്യയിലെ മുസ്ലിംകളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് സന്തോഷമാണുള്ളത്. ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് ല പരസ്പരം കലഹിച്ചിരുന്ന അറേബ്യന്‍ ഗോത്ര വര്‍ഗങ്ങളെ ഐക്യപ്പെടുത്തുകയും അവരെ നന്മയുടെ സംസ്ഥാപന യജ്ഞത്തില്‍ പങ്കാളികളാക്കുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഹൈന്ദവ സഹോദരന്‍മാരുടെ ഐക്യത്തെ മുസ്ലിംകള്‍ പ്രോല്‍സാഹിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും. എന്നാല്‍ ആര്‍.എസ്.എസ് മുമ്പോട്ട് വെക്കുന്ന ഐക്യസന്ദേശത്തിനു പിന്നില്‍ മറ്റു പല താല്‍പര്യങ്ങളുമാണുള്ളത്. ഹിന്ദുസഹോദരന്‍മാര്‍ അത് മനസ്സിലാക്കേണ്ടതുണ്ട്. ഏതൊരു ഐക്യശ്രമവും അടിസ്ഥാനമായി സ്വീകരിക്കേണ്ടത് നിഷ്കളങ്കമായ സഹകരണവും നന്മയില്‍ നിരുപാധികമായ സഹവര്‍ത്തിത്വവുമാണ്. ആത്യന്തികമായി അത് വര്‍ണവിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതും ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റുന്നതും കറുത്തവനും വെളുത്തവനും ഒന്നാണെന്നും എല്ലാം ദൈവത്തിങ്കല്‍ തുല്യരാണെന്നും സ്ഥാപിക്കുന്നതും ആയിരിക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ണന്റെ ദാരിദ്യ്രവും, അവന്‍ പീഡനങ്ങള്‍ക്ക് വിധേയമാകുന്നതും, അവകാശങ്ങളില്ലാത്ത അടിമയായി അവന്‍ ജീവിക്കുന്നതും പൂര്‍വജന്മ പാപത്തിന്റെ ഫലമാണ് എന്ന് സിദ്ധാന്തിക്കുന്ന മനുസ്മൃതിയുടെ വക്താക്കള്‍ക്ക് എങ്ങനെയാണ് ഒരു വിശാല ഐക്യം സ്ഥാപിക്കാന്‍ കഴിയുക? ഹിന്ദു ഐക്യത്തെക്കുറിച്ച് വാചാലരാകുന്നവരുടെ ഹൈന്ദവ സ്നേഹം സത്യസന്ധമോ ആത്മാര്‍ഥമോ അല്ലെന്നതാണ് വസ്തുത. വോട്ടുകള്‍ നേടി സ്വേച്ഛാധിപത്യത്തിലേറാനും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സവര്‍ണരെ ഉപയോഗിക്കാനും അവര്‍ണന്റെ ധര്‍മം വര്‍ണവ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്ന മനുഷ്യത്വരഹിത-മനു സിദ്ധാന്തം പ്രയോഗത്തിലൂടെ അവന്റെ മനസ്സില്‍ രൂഢമൂലമാക്കി നിലനിര്‍ത്താനുമാണ് സംഘപരിവാരം ഹിന്ദു ഐക്യം എന്ന സുന്ദരമായ ആശയം മുന്നോട്ടു വെക്കുന്നത്. ഹിന്ദുഐക്യം ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു ബ്രാഹ്മണന്‍ മകളെ അവര്‍ണന് വിവാഹം ചെയ്തുകൊടുക്കാത്തത്? ഇപ്പോഴും വെള്ളവും വെളിച്ചവുമില്ലാത്ത ഹരിജന്‍ കോളനികളെ സമുദ്ധരിക്കുന്നതിന് കോടീശ്വരന്മാരായ ഉന്നതകുലജാതര്‍ പരിശ്രമിക്കാത്തതെന്തുകൊണ്ട്? പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പഠന കമ്മീഷനുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതെന്തുകൊണ്ട്? ഇന്ത്യാരാജ്യം അടക്കിഭരിച്ചിട്ടും അധസ്ഥിത വര്‍ഗക്കാരുടെ അതിജീവനത്തിനും വളര്‍ച്ചക്കും വേണ്ടി എന്തെങ്കിലുമൊരു നിലപാട് ബി.ജെ.പി സ്വീകരിച്ചുവോ? അറിയപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ബ്രാഹ്മണരെ മാത്രം കാര്‍മികരായി നിയമിക്കുന്ന സമീപനത്തില്‍ ചെറിയ ഒരു മാറ്റമെങ്കിലും സംഘപരിവാരത്തിന്റെ സ്വാധീനത്താല്‍ ഉണ്ടായിട്ടുണ്ടോ? ബ്രാഹ്മണ്യം ജന്മ സിദ്ധമല്ല കര്‍മസിദ്ധമാണെന്ന് അവര്‍ണനെ തെറ്റുധരിപ്പിക്കുന്ന ആര്‍.എസ്.എസ്സുകാര്‍ക്ക് കര്‍മം കൊണ്ട് ബ്രാഹ്മണനായി തീര്‍ന്ന ഒരു ശൂദ്രനെയോ, അതിനു താഴെയുളളവരെയോ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? സവര്‍ണ വിഭാഗങ്ങളുടെ സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കുകയും അവരുടെ അവര്‍ണ വിരുദ്ധ പ്രസ്താവനകളെ എതിര്‍ക്കാതിരിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്? ഹിന്ദു ഐക്യം എന്ന ഫാഷിസ്റുകളുടെ അവകാശവാദം സത്യമാണ് എന്ന് അവകാശപ്പെടുന്നവര്‍ മേല്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. നൂറ്റാണ്ടുകളായി അധികാര ദണ്ഡുപയോഗിച്ച് അവശ ജനവിഭാഗങ്ങളെ കബളിപ്പിച്ച് വരുതിയില്‍ നിര്‍ത്തി അവകാശനിഷേധം നടത്തുന്നവരില്‍ നിന്ന് അവര്‍ണരെ സാംസ്കാരികമായും സാമൂഹികമായും മോചിപ്പിക്കേണ്ട ബാധ്യത മുസ്ലിംകള്‍ക്കുണ്ട്. സത്യവിശ്വാസത്തിന്റെ ശാദ്വല സന്ദേശം അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ ഇത്തരുണത്തിലുള്ള അവസ്ഥക്ക് പരിഹാരമുണ്ടാവൂ. സംഘ്പരിവാരം അവരുടെ വിഷലിപ്തമായ ആശയങ്ങള്‍ കൂടുതലും കുത്തിവെക്കുന്നത് സാധാരണണക്കാരിലേക്കാണ്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ, അറിയപ്പെട്ട ബുദ്ധിജീവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിവാരപ്രഭൃതികളുടെ നീചവും നിഗൂഢവുമായ ലക്ഷ്യങ്ങളെകുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആര്‍.എസ്.എസ് അനുകൂല ബുദ്ധിജീവികള്‍ പോലും ഇതിനപവാദമല്ല. അതുകൊണ്ടുതന്നെ ആശയപരവും പ്രത്യയശാസ്ത്രപരവുമായ സംവാദങ്ങള്‍ക്കോ ബൌദ്ധിക വ്യവഹാരങ്ങള്‍ക്കോ പരിവാരം സന്നദ്ധമാകുന്നുമില്ല. കേവല വൈകാരികത ഉയര്‍ത്തിപ്പിടിച്ച് വിശ്വാസികളുടെ വിശ്വാസവും നിഷ്കളങ്കതയും ചൂഷണം ചെയ്ത് സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ഫാഷിസത്തിന്റെ വിജയവും ഇത് തന്നെയാണ്. ഫാഷിസ്റ് വിരുദ്ധ പ്രവര്‍ത്തകരുടെ പരിമിതിയും ഇവിടെയാണ.് ബുദ്ധിപരമായ സംവാദങ്ങളും ചര്‍ച്ചകളും വേദികളിലും പത്രമാധ്യമങ്ങളുടെ ഉള്‍പേജുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഇത് തെര്യപ്പെടുത്താനോ ബോധവല്‍കരിക്കാനോ സംഘടിതവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഫാഷിസ്റ് വിരുദ്ധര്‍ക്ക് സാധിക്കുന്നില്ല. അഥവാ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ തന്നെ അത് പാര്‍ട്ടിയെ പരിചയപ്പെടുത്താനും ആത്മപ്രശംസ നടത്താനുമുള്ള അവസരമായി വിനിയോഗിക്കുകയും ചെയ്യുന്നു. അതില്‍തന്നെ വളരെ ബോധപൂര്‍വം മുസ്ലിം ഭീകരതയുടെ ഫാഷിസ്റ് ഭാഷ്യങ്ങള്‍ നിരത്തി തൂക്കമൊപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായിക്കാണാം. സെക്യുലര്‍ പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന പാര്‍ട്ടികളിലും സംഘപരിവാരത്തിന്റെ സാന്നിധ്യവും ഭൂരിപക്ഷ വോട്ടുകള്‍ എങ്ങിനെ പെട്ടിയിലാക്കാം എന്ന ചിന്തയുമാണ് ദൃശ്യമാകുന്നത്.
സാധാരണക്കാരായ ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ ഒരുപാട് വിഭവങ്ങളോ ഊര്‍ജമോ ചെലവഴിക്കേണ്ടി വരുന്നില്ല സംഘ്പരിവാരങ്ങള്‍ക്ക്. തൊപ്പിയും താടിയും വസ്ത്രധാരണരീതിയുമെല്ലാം വര്‍ഗീയതയുടെ അടയാളമായിട്ടാണ് അവര്‍ പരിചയപ്പെടുത്തുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ പല സാംസ്ക്കാരിക നായകന്മാരും സംഘത്തിന്റെ ജിഹ്വകളായി തരംതാഴുന്നത് അപൂര്‍വമായ കാഴ്ചയല്ല. യഥാര്‍ഥത്തില്‍ എന്താണ് വര്‍ഗീയത? താന്‍ വിശ്വസിച്ച ദര്‍ശനമാണ് ശരി എന്നു പറയുന്നത് വര്‍ഗീയതയാണോ? അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ നിരവധി ദര്‍ശനങ്ങള്‍ വര്‍ഗീയത വളര്‍ത്തി എന്ന് പറയേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ ഭാരതീയ ദര്‍ശനങ്ങളായ ദ്വൈതവും, അദ്വൈതവും, ശാക്തവും, കണാദവും, ശൈവവും, വൈഷ്ണവവും, ജൈനവും, ബൌദ്ധവും തുടങ്ങി ക്രൈസ്തവ ദര്‍ശനങ്ങള്‍ വരെ തങ്ങളുടേത് മാത്രമാണ് ശരിയെന്നും തങ്ങളുടേതല്ലാത്ത ദര്‍ശനങ്ങളോ പ്രത്യയശാസ്ത്രങ്ങളോ മോക്ഷദായകമല്ലെന്നും സമര്‍ഥിക്കുന്നവരും അത് പ്രചരിപ്പിച്ചവരുമാണ്. കമ്മ്യൂണിസ്റ്- മാര്‍കിസ്റ് ദര്‍ശനങ്ങള്‍ പോലും ഇതിന്നപവാദമല്ല.
സ്വന്തം ജീവിതത്തില്‍ മതാചാരങ്ങളനുഷ്ഠിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ ഏത് മതവിശ്വാസികളാണ് വര്‍ഗീയതയുടെ ലിസ്റില്‍ നിന്ന് ഒഴിച്ച് നിര്‍ത്തപ്പെടുക? അപരന്‍ ധരിക്കുന്ന വസ്ത്രം പോലും ഞങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയിലായിരിക്കണം എന്ന് ശഠിക്കുന്നതല്ലേ യഥാര്‍ഥത്തില്‍ വര്‍ഗീയത? സ്വന്തം സഹോദരങ്ങളെയും സമുദായത്തെയും സഹായിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടാണോ വര്‍ഗീയതയെ ഇല്ലായ്മ ചെയ്യേണ്ടത്? ഇനി മതഗ്രന്ഥങ്ങളില്‍ യുദ്ധങ്ങളെ കുറിച്ചുള്ള പ്രതിപാദനങ്ങളാണ് വര്‍ഗീയതക്ക് നിമിത്തമെങ്കില്‍ ലോകത്തിലെ ഏത് മതഗ്രന്ഥങ്ങളിലാണ് യുദ്ധനിയമങ്ങളെകുറിച്ച് പറയാത്തത്? അഹിംസയുടെ അവതാരമായി രംഗപ്രവേശം ചെയ്ത ബുദ്ധമതാനുയായികള്‍ പോലും യുദ്ധങ്ങളില്‍ ഏര്‍പെട്ടതാണല്ലോ ചരിത്രം. ഇനി മതമില്ലാത്ത ജീവന്റെ ആത്മാക്കളുടെ കാര്യമോ? എതിരാളികളെ മാത്രമല്ല, അനുയായികളെക്കൂടി വകവരുത്തുന്നതിലേക്കാണ് അവരുടെ പ്രതിരോധ നീക്കങ്ങള്‍ ചെന്നെത്തിയത്. പശുവിനും ബ്രാഹ്മണനും സുഖമായാല്‍ സമസ്ത ലോകത്തിനും സൌഖ്യമായി എന്ന് അര്‍ഥം വരുന്ന പൂര്‍ണ ശ്ളോകത്തിന്റെ അവസാന വരി - ലോകാ സമസ്താ സുഖിനോ ഭവന്തു- ഉദ്ധരിച്ച് സനാതന സഹിഷ്ണുതയും ഒരു കവിളത്തടിയേറ്റാല്‍ മറു കവിളും കാണിക്കണമെന്ന ക്രിസ്തുമൊഴി സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ക്രൈസ്തവ മതത്തിന്റെ നിരുപാധികമായ വിട്ടു വീഴ്ചയും ഉല്‍ഘോഷിക്കുന്നവര്‍ മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും അനുവര്‍ത്തിക്കേണ്ടുന്ന മാനവികവും ശാസ്ത്രീയവും കാലികവുമായ നിയമനിര്‍ദേശങ്ങള്‍ ഉള്‍പെട്ട വിശുദ്ധ ഖുര്‍ആനില്‍ നിന്ന് സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടി അസത്യവും അനീതിയും പാരതന്ത്യ്രവും നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി ഒരു രാഷ്ട്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് നടത്തപ്പെടുന്ന യുദ്ധങ്ങളില്‍ പാലിക്കപ്പെടേണ്ട യുദ്ധമര്യാദകളെകുറിച്ച വചനങ്ങള്‍ പെറുക്കിയെടുത്ത് യുദ്ധവും ഹിംസയും ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ആത്യന്തിക മാര്‍ഗങ്ങളുമാണെന്ന് പ്രചരിപ്പിക്കുന്നത് വര്‍ഗീയത തന്നെയല്ലേ എന്നത് വിവേകമതികള്‍ ചിന്തിക്കേണ്ടതുണ്ട്.
ഒരു വിഭാഗത്തിന്റെ ആരാധനാലയം നശിപ്പിക്കുമ്പോള്‍ അരുത് എന്ന് പറയുന്നത് എങ്ങിനെയാണ് വര്‍ഗീയതയാകുന്നത്? മനുഷ്യമക്കളെ കൊന്ന് തള്ളി, ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ശൂലമുനയില്‍ കോര്‍ത്ത് സംഹാരതാണ്ഡവമാടുന്ന പൈശാചിക കര്‍മങ്ങള്‍ കണ്ട് പകച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ നീതി തേടി അധികാരികളുടെയും ജുഡീഷ്യറിയുടെയും സഹായം തേടുന്നത് വര്‍ഗീയതയാണോ? ഒരു മതാധ്യാപനവും വര്‍ഗീയത പഠിപ്പിക്കുന്നില്ല. പക്ഷികളെ അമ്പെയ്യാനാഞ്ഞ വേടന്റെ കൈ പിടിച്ച് അരുതേ! എന്ന് പറഞ്ഞ വാല്‍മീകിയെ അംഗീകരിക്കുന്ന ഒരു ഹിന്ദുവിനും, അവര്‍ണനും വര്‍ഗീയവാദിയാകാന്‍ കഴിയില്ല. ഇസ്ലാമിന്റെ വര്‍ഗീയതാവിരുദ്ധനയം വളരെ വ്യക്തമാണ്. ഒരു വിഭാഗത്തോടുള്ള വിരോധം അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത് എന്ന് ഖുര്‍ആന്‍ മനുഷ്യരെ ഉപദേശിക്കുന്നു. മതത്തില്‍ ബലപ്രയോഗമില്ലെന്നും യഥാര്‍ഥ ദൈവത്തിന് പകരം മനുഷ്യര്‍ ആരാധിക്കുന്ന മൂര്‍ത്തികളെ ശകാരിച്ച് പോകരുതെന്നും അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു. യുക്തിബോധത്തോടെയും ഗുണകാംക്ഷാ മനോഭാവത്തോടെയും സത്യമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ് ഖുര്‍ആന്റെ കല്പന.
വര്‍ഗീയതയുടെ നിര്‍വചനം ആധുനിക ചിന്തകന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാതെയും വര്‍ഗീയതയെ വിശദീകരിക്കുമ്പോള്‍ വിശാരദന്മാര്‍ തന്നെ സ്വയം വര്‍ഗീയവാദിയായിപ്പോവുകയും ചെയ്യുമ്പോല്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് വര്‍ഗീയതയുടെ നിര്‍വചനം പ്രവാചകന്‍ വ്യക്തമാക്കുന്നു: "നീ നിന്റെ സഹോദരനെ അനീതിയില്‍ പിന്താങ്ങുന്നതാണ് വര്‍ഗീയത.''
മതപ്രചരണത്തിനും മതപരിവര്‍ത്തനത്തിനും സാമൂഹിക സാംസ്കാരിക നവോഥാന മേഖലകളില്‍ ഒരുപാട് സംഭാവനകളര്‍പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമറ്റ കാര്യമാണ്. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ജാതീയതയും, വര്‍ണവിവേചനവും, തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും ഒരു പരിധി വരെ നിഷ്കാസനം ചെയ്യാന്‍ സാധിച്ചത് മതപരിവര്‍ത്തനത്തിന്റെയും മതനവോഥാന നായകന്മാരുടെയും ശ്രമഫലമായിട്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെയും, ക്രൈസ്തവ മിഷണറിമാരുടെയും, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ഇടപെടലുകള്‍ ഈ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതും വിസ്മരിക്കുന്നില്ല. സാമൂഹിക അസമത്വങ്ങള്‍ക്കെതിരിലുള്ള ശക്തവും പ്രായോഗികവും നിര്‍മാണാത്മകവുമായ സമീപനം എന്ന രീതിയില്‍ ഡോ. അംബേദ്കറിനെപ്പോലെയുള്ള നിക്ഷ്പക്ഷരായ മനുഷ്യസ്നേഹികള്‍ മുമ്പോട്ട് വച്ച ആശയവും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രത്തിനും മറ്റു മൌലികാവകാശങ്ങള്‍ക്കും നേരെ കണ്ണുരുട്ടുകയും വാളോങ്ങുകയും ചെയ്യുന്നവര്‍ എങ്ങിനെയാണ് ദേശസ്നേഹികളാകുന്നത് എന്ന് യഥാര്‍ഥ രാജ്യസ്നേഹികള്‍ ചിന്തിക്കേണ്ടതുണ്ട്. വര്‍ഗീയതയും രാജ്യസ്നേഹവും ഒരുമിച്ച് ഒരാളില്‍ സമ്മേളിക്കുക എന്നത് തീര്‍ത്തും അസംഭവ്യമാണ്.
ഉന്നത കുലജാതര്‍ക്ക് മുന്നില്‍ സര്‍വസ്വവും സമര്‍പിച്ച് അവരുടെ ആജ്ഞാനുവര്‍ത്തികളായി വിടുവേല ചെയ്യലാണ് അസവര്‍ണരുടെ ധര്‍മം എന്നാണ് വര്‍ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദു പുരോഹിതര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. നൂറ്റാണ്ടുകളായി സ്വത്വ സംസ്കാരങ്ങളെ കീഴ്പെടുത്തിയതിന്റെ ഫലമായി സവര്‍ണരോട് ആന്തരികമായ ഭയത്തില്‍ നിന്ന് ഉയിരെടുത്ത ഒരു തരം ബഹുമാനവും അവര്‍ണ വിഭാഗങ്ങളെ ബാധിച്ചിരുന്നു.
ഭൌതിക സാഹചര്യങ്ങള്‍ മാറിയാലും സമൂഹത്തിന്റെ മാനസികമായ സ്വയം പര്യാപ്തതക്ക് സമയമെയുക്കുന്നു എന്നതാണ് മനഃശാസ്ത്രപരമായ ഇതിന്റെ വശം. പരിപൂര്‍ണമായ രീതിയില്‍ ഉച്ചനീചത്വങ്ങള്‍ വിപാടനം ചെയ്യാനിരിക്കേ വിശേഷിച്ചും. എബ്രഹാം ലിങ്കണ്‍ അടിമത്ത സമ്പ്രദായം നിര്‍ത്തലാക്കിയപ്പോള്‍ അടിമകള്‍ ആഹ്ളാദിച്ചുവെങ്കില്‍ അടിമകളുടെ ആഹ്ളാദം അധികനേരം നീണ്ടുനിന്നില്ല. സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനറിയാതെ അടക്കി ഭരിക്കുന്ന ഒരു അധീശ ശക്തിയുടെ ആജ്ഞയില്ലാതെ ഒന്നു ചലിക്കാന്‍ പോലും പരിചയിച്ചിട്ടില്ലാത്ത അടിമകള്‍ ഉടമകളെ തേടിപ്പോയി ഞങ്ങളെ അടിമകളാക്കി തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കുകയാണുണ്ടായത്. പാര്‍ശ്വവല്‍കൃതരായ ഒരു സമൂഹത്തിന്റെ ഇത്തരമൊരു മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ടാണ് ഫാഷിസ്റുകള്‍ അവര്‍ണരെ ഉപയോഗപ്പെടുത്തുന്നത്. ദളിത്, ആദിവാസി, ഗോത്ര വിഭാഗങ്ങളെ വളരെ ആസൂത്രിതമായാണ് സംഘ്പരിവാരം ഉപയോഗപ്പെടുത്തുന്നത്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിരുദ്ധകലാപങ്ങളും വംശീയ ഉന്മൂലനങ്ങളും രാജ്യത്തിന്റെ നാനാഭാഗത്ത് അരങ്ങേറിയപ്പോള്‍ പ്രസ്തുത കലാപങ്ങളിലെല്ലാം പ്രധാനപങ്ക് വഹിച്ചത് BJPയും RSSഉം പരിശീലിപ്പിച്ചെടുത്ത ദലിത്, ആദിവാസി, ഗോത്രവര്‍ഗക്കാരായിരുന്നു. ന്യൂനപക്ഷ വിരുദ്ധവികാരം കുത്തിവെച്ച് തങ്ങള്‍ക്ക് വേണ്ടി കൊല്ലാനും കൊല്ലപ്പെടുവാനും വേണ്ടി ഇവരെ പരിവര്‍ത്തിപ്പിക്കുന്നതിനായി അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും കോടിക്കണക്കിന് രൂപയുടെ ഫണ്ടിംഗാണ് നടത്തിയിട്ടുള്ളത്. മുംബൈയിലെ സബ്റംഗ് കമ്യൂണിക്കേഷന്‍സും (Subrong communications Pvt. Ltd. Mumbai) ഫ്രാന്‍സിലെ The South
Asia Citizens web ഉം ചേര്‍ന്ന് സംയുക്തമായി നടത്തിയ അന്വേഷണം ഇതുസംബന്ധിച്ച് ഒരുപാട് വിവരങ്ങള്‍ പുറത്ത്കൊണ്ടുവന്നിട്ടുണ്ട്. IDRF ഫണ്ടിന്റെ ഭൂരിഭാഗവും പോകുന്നത് സംഘ്പരിവാരത്തിന്റെ കരങ്ങളിലേക്കാണ്. RSS, VHP, മറ്റ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ എന്നിവക്ക് ഫണ്ടിന്റെ 83 ശതമാനം ലഭിക്കുമ്പോള്‍ ഹിന്ദു-ജൈന മതസംഘടനകള്‍ക്ക് 8 ശതമാനമാണ് ലഭിക്കുന്നത്. സെക്യുലര്‍ പ്രസ്ഥാനങ്ങള്‍ക്ക് 2 ശതമാനം ലഭിക്കുമ്പോള്‍ ശേഷിക്കുന്ന 7 ശതമാനം ആര്‍ക്കാണ് ലഭിക്കുന്നത് എന്നത് അജ്ഞാതമാണ്. 2002ല്‍ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ സംഘ്പരിവാര്‍ ആദിവാസിഗോത്രവര്‍ഗക്കാരുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഹൃദയങ്ങളില്‍ വിഷംകുത്തിവെച്ച് കയ്യില്‍ ആയുധവും വെച്ച്കൊടുത്ത് കൊല്ലാനും ചാവാനും വേണ്ടി രംഗത്തേക്കിറക്കിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് നമുക്ക് നല്‍കുന്നത്. വിവേകാനന്ദ കേന്ദ്രവും (ഢഗ) വനവാസി കല്യാണ്‍ ആശ്രമവും (ഢഗഅ) വനവാസി സേവാസംഘം (ഢടട) അസവര്‍ണര്‍ക്കിടയില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. (Poisoned Edge: The sangh exploits Dalit and tribal frustration to recruit soldiers for Hindutva’s war, Davinder kumar, Outlook Jun-
24, 2002)
അന്ധമായ പാരമ്പര്യവാരം ഉയര്‍ത്തിക്കാട്ടി ഇസ്രായീല്യരെ അവരെ രക്ഷപ്പെടുത്താന്‍ നിയോഗിതനായ മൂസാ ൌ പ്രവാചകനെതിരെ ഇളക്കിവിടാനും ഗുണകാംക്ഷികളെ ഗുണഭോക്താക്കളെക്കൊണ്ട് തുരത്തിയോടിക്കാനുള്ള നീചമായ ശ്രമം ഫറോവ എന്ന ഭീകരന്‍ നടത്തിയതിനെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അഭിനവ ഫറോവമാരായ ഫാഷിസ്റുകള്‍ പരിചകളും കവചങ്ങളുമായി അസവര്‍ണരെ ഉപയോഗപ്പെടുത്തുന്നത് യാദൃച്ഛികമോ സാഹചര്യങ്ങളുടെ കേവലതാല്‍പര്യമോ അല്ല, പ്രത്യുത പോയ ദശകങ്ങളിലും നൂറ്റാണ്ടുകളിലും സവര്‍ണപുരോഹിതരുടെയും സ്വേഛാധിപതികളുടെയും ഫ്യൂഡല്‍ മാടമ്പികളുടെയും ആട്ടും, തുപ്പും, തൊഴിയുംകൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ഇളംതലമുറകളെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാറിയ സാഹചര്യങ്ങളില്‍ വര്‍ണാശ്രമവ്യവസ്ഥക്കനുസൃതമായി എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന കൃത്യമായ ഗവേഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് ഈ രീതിശാസ്ത്രം. ഞടടന്റെ അവതാരപുരുഷനായ ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ ഈ വസ്തുതക്ക് അടിവരയിടുന്നു. അദ്ദേഹം എഴുതുന്നു: "ചാതുര്‍വര്‍ണ്യത്തിലധിഷ്ഠമായ നമ്മുടെ സാമൂഹിക സംവിധാനത്തില്‍ ആദ്യമായി ഇടപെട്ടമതം ഇസ്ലാമാണ്. ഇന്ത്യയിലെ നമ്മുടെ വര്‍ഗ-ജാതി ഘടനയെ ഇസ്ലാം വെല്ലുവിളിച്ചു. ഇസ്ലാമിനുശേഷം വന്ന എല്ലാ വിഭാഗങ്ങളും നമ്മെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തില്‍ അതേ വെല്ലുവിളി ഉയര്‍ത്തുകയാണ് ചെയ്തത്.'' (Thoughts on some current problems, 1948, p. 26)
ഇന്ത്യന്‍ ഫാഷിസ്റുകളുടെ പ്രവര്‍ത്തന മേഖലകള്‍ ബൃഹത്തായതും വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ്. അടിസ്ഥാനപരമായി അത് വര്‍ഗീയതയിലും ജാതീയതയിലും വിദ്വേഷത്തിലും അധിഷ്ഠിതമാണെങ്കിലും അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ശാസ്ത്രീയവും കാര്യക്ഷമവുമായ മാര്‍ഗങ്ങളാണ് സ്വീകരിച്ച് വരുന്നത്. ദീര്‍ഘകാലടിസ്ഥാനത്തിലും ഹ്രസ്വകാലടിസ്ഥാനത്തിലും യുദ്ധകാലടിസ്ഥാനത്തിലും പ്രവര്‍ത്തനരൂപരേഖകള്‍ തയ്യാറാക്കി പ്രവര്‍ത്തന നൈരന്തര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഫാഷിസ്റ്റുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഉച്ചനീചത്വങ്ങളും മറ്റിതര പ്രാകൃത സമ്പ്രദായങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ലയിച്ച് ഇല്ലാതായിത്തീരാതിരിക്കാന്‍, അതുവഴി സവര്‍ണാധിപത്യം വിസ്മൃതമാവാതിരിക്കാന്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനെന്നവ്യാജേന അവര്‍ണ വിംഗുകള്‍ക്ക് രൂപം കൊടുക്കുന്നു. ദലിത് മോര്‍ച്ച, വനവാസി സേവാ സംഘ്, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയവ ഉദാഹരണം. മനുഷ്യന്റെ അടിസ്ഥാന സ്വഭാവരൂപീകരണത്തിന്റെ സുപ്രധാന ഘട്ടമായ ബാല്യദശയില്‍ ബാലിക, ബാലന്‍മാരെ സദാചാരബോധമുള്ളവരാക്കാനും വിനോദവിജ്ഞാന സമ്പാദനങ്ങളിലേര്‍പ്പെടുത്താനുമെന്ന വ്യാജേന കുരുന്നു മനസ്സുകളില്‍ വിഷബീജം വിതയ്ക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി ഘടകമാണ് 'ബാലഗോകുലം'. ഹൈന്ദവവിശേഷ ദിവസങ്ങളില്‍ കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്കും ഘോഷയാത്രക്കും സ്ത്രീകളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിക്കാനും ഇത് മൂലം സാധിക്കുന്നു. ഇത്തരം പരിപാടികളില്‍ ഇടത്പക്ഷ- വലത്പക്ഷ ദലിത് ഭേദമില്ലാതെ എല്ലാവരെയും പങ്കെടുപ്പിക്കാന്‍ കഴിയുന്നതും ഫാഷിസ്റ് ആശയ പരിസരങ്ങളിലേക്ക് അവരെ അടുപ്പിക്കാന്‍ കഴിയുന്നതും സംഘ്പരിവാരത്തിന് പൊതുസമൂഹത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുകയും നിര്‍ണായകവിജയത്തിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ഹൈന്ദവ ചിഹ്നങ്ങളും ആചാരങ്ങളും ചൂഷണം ചെയ്ത്കൊണ്ടാണ് ഇതിനവര്‍ പ്രാപ്തിനേടുന്നത്. ക്ഷേത്രങ്ങളുടെ പുനരുത്ഥാനത്തിന് വേണ്ടിയും ക്ഷേത്രങ്ങളുടെ രക്ഷാകര്‍തൃത്വത്തിന് വേണ്ടിയും മുറവിളികൂട്ടുന്ന സംഘ്പരിവാര പ്രവര്‍ത്തനം ഭക്തിയുടെ തീവ്രതകൊണ്ടാണെന്നാണ് ചില ശുദ്ധഗതിക്കാര്‍ ധരിച്ചുവശായിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പതിനായിരക്കണക്കിന് ഞടട ശാഖകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്നതാണ് വസ്തുത. അമ്പലമുറ്റങ്ങളില്‍ ആയുധപരിശീലനങ്ങള്‍ ഉള്‍പ്പെടെയുള്ള അഭ്യാസങ്ങള്‍ നടമാടുമ്പോള്‍ അതിനെതിരെ ശബ്ദിക്കുവാനോ ഭീകരവാദികളില്‍നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാനോ ക്ഷേത്രത്തിലും അതിന്റെ പരിശുദ്ധിയിലും വിശ്വാസമുള്ളവര്‍പോലും തയ്യാറാകാത്തവിധം സമൂഹം പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിദേശസാമ്പത്തിക ഫണ്ടുകളുടെ ശക്തമായ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരസംഘടനകളുടെ പട്ടികക്ക് ഒരുപാട് നീളമുണ്ട്. എന്നാല്‍ ഏത് കാര്യത്തിലും ഞടട രീതി അവരുടെ കര്‍മ പദ്ധതികളെ മുസ്ലിംകളില്‍ ആരോപിക്കുക എന്നതാണ് ഇന്ത്യയില്‍ നാല്‍പത്തിയഞ്ചോളം 'ഭീകരസംഘടനകള്‍' പ്രവര്‍ത്തിക്കുന്നുണ്ടെന്നും 'അതില്‍ നാല്‍പ്പത്തി മൂന്നെണ്ണവും' മുസ്ലിം ഭീകരസംഘടനകളാണെന്നും' കുപ്രചരണം അഴിച്ച് വിടുന്ന ഇവര്‍ 'എല്ലാ മുസ്ലിംകളും ഭീകരരല്ല, എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംകളാണ്' എന്ന സൂത്രവാക്യവും പ്രചരിപ്പിച്ചു. പലരും അത് ഏറ്റ് പാടിയപ്പോള്‍ സംഘ്പരിവാരത്തിന്റെ ജോലി ലഘൂകരിക്കപ്പെടുന്ന അവസ്ഥ സംജാതമായി. പല സിനിമകളിലും 'നല്ല മുസ്ലിമിന്റെ' അടയാളം മേല്‍പ്പറഞ്ഞ മുദ്രാവാക്യംകൊണ്ട് പരിഹരിക്കപ്പെട്ടു. വന്‍ വിദേശ ഫണ്ടുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന സംഘപരിവാരസംഘടനകളുടെ പേരുകള്‍ താഴെകൊടുക്കുന്നു.
ഗുജറാത്ത്
1. സേവാഭാരതി രാജ്കോട്ട്
2. ശ്രീ ബനസ്കന്ദ അഞ്ചനപട്ടേല്‍ കലാ വാണി ദണ്ഡല്‍ (പാലന്‍പൂര്‍)
3. മഹിളാ സ്വാലംബന്‍ കേന്ദ്ര (അഹ്മദാ ബാദ്)
ഡല്‍ഹി
4. BRD. സരസ്വതി വിദ്യാമന്ദിര്‍ (Noida-UP)
5. ഭാരത് കല്യാണ്‍ പ്രതിഷ്ഠാന്‍ (New Delhi)
6. ഭാരത് വികാസ് പരിഷത്ത് (പാല്‍സി)
7. B.D. രാഷ്ട്രീയ സേവാന്യാസ് (ന്യൂഡല്‍ഹി)
8. പൂര്‍വ്വസൈനിക് സേവാപരിഷത്ത്
9. സംസ്കൃത ഭാരതി (ന്യൂഡല്‍ഹി)
10. സനാതന ധര്‍മസദാചാരിറ്റീസ്
11. സേവാഭാരതി
12. സേവാഇന്റര്‍നാഷണല്‍
ഒറീസ
13. സുകൃതി (ഭുവനേശ്വര്‍)
14. വനവാസി സേവാ പ്രഗല്‍പ (കലാഹട്ടി)
15. ഉത്കല്‍ ബിപന്ന സഹായക്കാസമിതി
മഹാരാഷ്ട്ര
16. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (മുംബൈ)
17. ദേവീ അഹല്യാഭായ് സ്മാരക് സമിതി (നാഗ്പൂര്‍)
18. ഭോപ്പാല്‍ നവജീവന്‍ കേന്ദ്ര
19. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റഡീസ് (നാഗ്പൂര്‍)
20. ജനപ്രബോധിനി (സോളാപൂര്‍)
21. കേശവ് സൃഷ്ടി (മുംബൈ)
22. മിറാജ് മെഡിക്കള്‍ സെന്റര്‍
23. സ്വാമി വിവേകാനന്ദ മെഡിക്കള്‍ മിഷന്‍ (നാഗ്പൂര്‍)
24. വനവാസി കല്യാണ്‍കേന്ദ്ര (മുംബൈ)
മധ്യപ്രദേശ്
25. അഖില ഭാരതീയ വനവാസികല്യാണ്‍ ആശ്രമ (ജയ്പൂര്‍നഗര്‍)
26. ഭാരതീയ കുഷ്ഠ നിവാരണ്‍ സംഘ് (ചമ്പാ)
27. ശബരിസേവാ സന്‍സ്ഥാന്‍
28. ദീന്‍ദയാന്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (ചിത്രകൂട്)
29. സരസ്വതി വിദ്യാമന്ദിര്‍ (ഭോപ്പാല്‍)
30. വികലാംഗ് സേവാ ഭാരതി (ചമ്പല്‍)
കര്‍ണാടക
31. പ്രബോധിനി ട്രസ്റ് (ബാംഗ്ളൂര്‍)
32. രാഷ്ട്രോഥാന പരിഷത്ത് (ബാംഗ്ളൂര്‍)
33. ഹിന്ദുസേവാ പരിഷത്ത് (ബാംഗ്ളൂര്‍)
34. കേശവ്സ്മൃതി സംവര്‍ധന്‍സമിതി (മംഗലാപുരം)
35. കൃഷിപ്രയോഗ് പരിവാര്‍ (ബാംഗ്ളൂര്‍)
36. മംഗളാ സേവാസമിതി ട്രസ്റ് (മംഗലാപുരം)
37. സംസ്കൃതി ഭാരതി (ബാംഗ്ളൂര്‍)
38. സേവാളന്‍ ആക്ഷന്‍ (ബാംഗ്ളൂര്‍)
ആന്ധ്രപ്രദേശ്
39. അന്ന പൂര്‍ണിമാവിദ്യാര്‍ത്ഥി വസതിഗൃഹം
40. ഗ്രാമഭാരതി (ഹൈദരാബാദ്)
41. ജനസംഘ് സേവാസമിതി (വിജയവാസ)
42. കേശവ് സേവാ സമിതി (ഹൈദറാബാദ്)
43. സേവാ ഭാരതി (ഹൈദറാബാദ്)
44. ശ്രീ സരസ്വതി വിദ്യാപീഠം (ഹൈദറാബാദ്)
45. വൈദേഹി സേവാ സമിതി (ഹൈദറാബാദ്)

Subrung Communication Pvt. Ltd, Mumbai യുടെയും ഫ്രാന്‍സിലെ The South Asia Citizans veb ഉം സംയുക്തമായി ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദേശഫണ്ട് ലഭിക്കുന്നു. ചുരുക്കം ചില സംഘടനകള്‍ മാത്രമാണിത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ 'സംഘ'സ്വാധീനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഒരു ചെറിയ രൂപം വരച്ച് കാണിക്കാന്‍വേണ്ടിയാണ് ഇത് ഉദ്ധരിച്ചത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ പല മേഖലകളില്‍ പല രീതികളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ വിസ്താരഭയത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കാനുദ്ദേശിക്കുന്നില്ല.
പോലീസിനെയും പട്ടാളത്തെയും ഫാഷിസവല്‍ക്കരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം, അഭിഭാഷകര്‍ക്കിടയിലുള്ള വര്‍ഗീയവല്‍ക്കരണം, ഡോക്ടര്‍മാരെ, എഞ്ചിനീയര്‍മാര്‍, വ്യവസായികള്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ കാവിവല്‍ക്കരിച്ച് ഭരണസംവിധാനങ്ങള്‍ നിയന്ത്രണ വിധേയമാക്കുക, സെക്യുലര്‍ പാര്‍ട്ടികളിലും യുക്തിവാദികള്‍ക്കിടയില്‍പോലും ബോധപൂര്‍വം നുഴഞ്ഞുകയറി ഫാഷിസ്റ് ആശയങ്ങളെ പരോക്ഷമായി പ്രകാശിപ്പിക്കുക തുടങ്ങിയ വിവിധയിനം പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഭീതിദമായ അവസ്ഥയാണ് നമുക്ക് കാണാന്‍കഴിയുന്നത്. ഇത്തരമൊരു നിര്‍ണായക സാഹചര്യത്തില്‍ നിയമവാഴ്ചയും ജനാധിപത്യവും രാജ്യത്ത് നിലനിര്‍ത്താന്‍ തങ്ങളാലാവുന്ന പരിശ്രമങ്ങളിലേര്‍പ്പെടാന്‍ മനുഷ്യസ്നേഹികളായ നിഷ്പക്ഷമതികള്‍ തയ്യാറാവേണ്ടതുണ്ട്.
മലയാളനാടിന് മഹാനാണക്കേടുണ്ടാക്കിക്കൊണ്ട് സുരേഷ് നായരടക്കമുള്ളവരും സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചു എന്നാണ് ഞെട്ടലോടെ നാം തിരിച്ചറിഞ്ഞത്. കുറ്റകൃത്യങ്ങളെ നേരിടാനും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും നമ്മുടെ നിയമ സംവിധാനത്തിനും പോലീസിനും കഴിയും എന്നത് സമകാലിക സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അക്രമികള്‍ ആരാണെന്ന് നൂറ് ശതമാനം വ്യക്തമായിട്ട് പോലും അവരുടെ നേതാക്കന്മാരെ ചോദ്യംചെയ്യാനോ ഞടട കാര്യാലയങ്ങളില്‍ റൈഡ് നടത്താനോ അവരുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാനോ ക്ഷേത്രങ്ങളിലെയും സര്‍ക്കാര്‍ സ്കൂളുകളിലെയും അവരുടെ പരിശീലനങ്ങള്‍ നിര്‍ത്തലാക്കാനോ അധികാരികള്‍ ശ്രമിക്കുന്നില്ല. ബന്ധപ്പെട്ട അധികാരികളുടെ ഈ നിഷ്ക്രിയത്വം അക്രമികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാണെന്ന് പറയാതെ വയ്യ. രാജ്യത്ത് സംഘ്പരിവാരത്തിന്റെ മേല്‍നോട്ടത്തില്‍ സംവിധാനിച്ച് നടപ്പാക്കിയ സ്ഫോടനങ്ങള്‍ ആസൂത്രിതമായി മുസ്ലിംകളുടെ മേല്‍ കെട്ടിവച്ച് ചെയ്യാത്ത കുറ്റത്തിന് മാപ്പ് പറയാന്‍ അവരെ നിര്‍ബന്ധിതരാക്കിയ സാംസ്കാരിക-രാഷ്ട്രീയ-സന്നദ്ധസംഘടനകള്‍ ഇപ്പോള്‍ മൌനത്തിന്റെ വാല്‍മീകങ്ങളിലായത് അവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാന്‍ മതിയായ കാരണമാണ്. എല്ലാ മുസ്ലിം സംഘടനകളും 'ഭീകരതയുമായി ഞങ്ങള്‍ക്ക് ബന്ധമില്ല' എന്ന് പറയാന്‍ യാതൊരു മടിയും കാണിച്ചിട്ടില്ല. എന്നാല്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഹൈന്ദവ സാമുദായിക സംഘടനകളായ NSS, SNDP, എഴുത്തച്ഛന്‍ സമാജം തുടങ്ങിയ അനേകം സംഘടനകള്‍ RSSനെ അപലപിക്കാനും ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാനും അവരോട് ആവശ്യപ്പെടാത്തതെന്ത്കൊണ്ട്? മേല്‍പറയപ്പെട്ട സാമുദായിക സംഘടനകള്‍ അവരുടെ സമുദായത്തില്‍നിന്ന് സംഘ്പരിവാരത്തിലേക്ക് കൂട് മാറുന്നതില്‍നിന്ന് അണികളെ തടയാത്തത് എന്ത്കൊണ്ട്? ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ ജീവിതലക്ഷ്യമാക്കി മാറ്റിയ RSSന്റെ മായാവലയത്തിലേക്ക് സമുദായാംഗങ്ങള്‍ അകപ്പെടുന്നത് തടയാന്‍ വിവേകമതികളായ സമുദായനേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. ഇത് സംബന്ധമായി ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാന്‍ മറ്റാരേക്കാളും കഴിയുക നീതിമാന്‍മാരായ സമുദായ നേതാക്കള്‍ക്ക് തന്നെയാണ്.
ക്ഷേത്രങ്ങളെ ഇത്തരം ക്ഷുദ്രശക്തികളില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികള്‍ നടപടി കൈക്കൊള്ളേണ്ടതുണ്ട്. മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ശത്രുതയും വളര്‍ത്തുന്ന ദുഷ്ടശക്തികളെ ബഹിഷ്കരിക്കുന്നതിലൂടെ മാത്രമെ ശാന്തിയും സമാധാനവും രാജ്യത്ത് കളിയാടുകയുള്ളൂ. നാടിന് അഭിമാനവും മാതാപിതാക്കള്‍ക്ക് തണലുമാകേണ്ടുന്ന മക്കളെ ബോംബ് സംസ്കാരത്തിലെത്താതെ ഭാരതീയസംസ്കാരത്തിലേക്ക് വഴി നടത്താന്‍ മാതാപിതാക്കളും മുതിര്‍ന്നവരെ ശ്രദ്ധിക്കേണ്ടുതുണ്ട്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ നാടിന്റെ നിലനില്‍പ്പിനും സന്തുലിതവും സമാധാനവുമായ നിലനില്‍പ്പിനും വേണ്ടി ഇരട്ടത്താപ്പ് കയ്യൊഴിയേണ്ടതുണ്ട്. പൊതുജനങ്ങളെ എല്ലായ്പ്പോഴും കബളിപ്പിക്കാന്‍ കഴിയില്ലെന്ന് കൂലിയെഴുത്തുകാരും പരമ്പരകളുടെ ഗുണഭോക്താക്കളും തിരിച്ചറിയുന്നത് നന്നായിരിക്കും.
ബുദ്ധിജീവികളും സാംസ്കാരികപ്രവര്‍ത്തകരും വളരെ ചുരുക്കം പേരൊഴികെ ആരും ഈ മാരക വിപത്തിനെതിരെ രംഗത്ത് വരികയുണ്ടായില്ല. മുസ്ലിം തീവ്രവാദത്തെച്ചൊല്ലി കരഞ്ഞവരുടെ കണ്ണില്‍നിന്ന് മുതലക്കണ്ണീരായിരുന്നുവോ എന്ന് തോന്നിപ്പോകുന്നു. 'ആവിഷ്കാര'സ്വാതന്ത്യ്രത്തിന് വേണ്ടി മുറവിളി കൂട്ടിയവര്‍ മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും 'ജീവിക്കാനുള്ള' സ്വാതന്ത്യ്രത്തിന്വേണ്ടി ശബ്ദിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വല്ല ന്യായവുമുണ്ടോ? ദേശസ്നേഹം തുളുമ്പുന്ന സിനിമകള്‍ നിര്‍മിച്ച് ജനപ്രിയ സംവിധായകരായി മാറിയ മാന്യന്‍മാര്‍ മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ്, വാരണാസി... തുടങ്ങിയ അനേകം സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സത്യസന്ധമായ സിനിമകള്‍ നിര്‍മിക്കാന്‍ തയ്യാറാകുമോ? സംഘ്പരിവാരങ്ങളുടെ കയ്യടി ലഭിക്കാന്‍ വേണ്ടി സദാചാരത്തിന്റെ പ്രതീകമായ ഇസ്ലാമിക വേഷവിധാനങ്ങളെയും പ്രകൃതിയുടെ സ്വാഭാവികനേട്ടമായ താടിവളര്‍ത്തലിനേയും തീര്‍ത്തും വ്യക്തിപരമായ ഇതുപോലെയുള്ള മറ്റനേകം കാര്യങ്ങളെയും, എന്തിനധികം മുസ്ലിംകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന പ്രാര്‍ഥനാവചനങ്ങളെപ്പോലും പരിഹസിക്കുകയും അതിലെല്ലാം തീവ്രവാദത്തിന്റെ ഗന്ധം മണക്കുകയും ചെയ്ത 'മുസ്ലിം ബുദ്ധിജീവികള്‍' (?) ഇനി മറ്റൊരു മുസ്ലിം വിരുദ്ധ പ്രോപഗണ്ടയുണ്ടാകുമ്പോഴാണോ സടകുടഞ്ഞെഴുന്നേല്‍ക്കുക?
ഭീകരതയുടെ പൈശാചികരൂപം പൂണ്ട് സര്‍വം സംഹരിക്കാനുള്ള വ്യഗ്രതയില്‍ ഫാഷിസം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ചുവട് വെയ്ക്കുമ്പോള്‍ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ആദര്‍ശം പണയപ്പെടുത്തിയിട്ടില്ലാത്ത എല്ലാ മനുഷ്യസ്നേഹികളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More