Your Title

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

മക്ക മസ്ജിദ്, അജ്മീര്‍, മാലേഗാവ് സ്‌ഫോടന കേസുകള്‍ എന്‍.ഐ.എ ഏറ്റെടുത്തു


Published on Fri, 04/08/2011 - 07:23 ( 2 hours 12 min ago)

മക്ക മസ്ജിദ് ഉള്‍പ്പെടെ മൂന്ന് സ്‌ഫോടന കേസുകള്‍ എന്‍.ഐ.എ ഏറ്റെടുത്തു
ന്യൂദല്‍ഹി: ഹിന്ദുത്വ ഭീകരര്‍ ആസൂത്രണം ചെയ്ത മക്ക മസ്ജിദ്, അജ്മീര്‍, മാലേഗാവ് സ്‌ഫോടനങ്ങളെ കുറിച്ച അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. വിവിധ സ്‌ഫോടനങ്ങളില്‍ രാജ്യത്തെ ഹിന്ദുത്വ ഭീകരതയുടെ വ്യാപ്തി സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
മക്ക മസ്ജിദ് ഉള്‍പ്പെടെ മൂന്ന് സ്‌ഫോടനങ്ങളുടെയും അന്വേഷണ ചുമതല എന്‍.ഐ.എക്ക് കൈമാറാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
സി.ബി.ഐയും രാജസ്ഥാന്‍ സര്‍ക്കാറും നിര്‍ദേശിച്ചതിന്റെ വെളിച്ചത്തിലാണിത്. സംഝോത സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതിനകംതന്നെ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ അക്കാര്യം കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാകിസ്താന്  ഉറപ്പു നല്‍കിയിട്ടുമുണ്ട്. 2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനം കൂടി എന്‍.ഐ.എക്കുകീഴില്‍ വരുന്നതോടെ സ്വാമി അസിമാനന്ദ നല്‍കിയ കുറ്റസമ്മത മൊഴിക്കപ്പുറം ബലപ്പെട്ട പല തെളിവുകളും എന്‍.ഐ.എക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More