Your Title

The Exclusive Report On Tehelka 15.1.2011‘The Muslim boy Kaleem pierced my conscience. I understood that love between two human beings is more powerful than the hatred between two communities’The Exclusive Report On Tehelka 15.1.2011 by ASHISH KHETAN

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Senior RSS men at blast accused's 2006 jamboree

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

2011 മേയ് 9, തിങ്കളാഴ്‌ച

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍
ഗാന്ധിനഗര്‍: ഇശ്‌റത്ത് ജഹാന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അഹ്മദാബാദ് പൊലീസ് ജോയന്റ് കമീഷണറും കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ അംഗവുമായിരുന്ന സതീശ് വര്‍മ ഗുജറാത്ത് ഹൈകോടതിയില്‍ ബോധിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച 75 പേജുവരുന്ന സത്യവാങ്മൂലത്തിലാണ് ഇതടക്കം ഗുരുതരമായ പല ആരോപണങ്ങളും വര്‍മ ഉന്നയിച്ചത്.
പ്രത്യേകാന്വേഷണ സംഘത്തിലെ ചില അംഗങ്ങള്‍ അന്വേഷണവുമായി ശരിയായി സഹകരിക്കുന്നില്ല എന്നും അന്വേഷണം അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും വര്‍മ ആരോപിച്ചു.പ്രത്യേക അന്വേഷണസംഘം ചെയര്‍മാന്‍ കര്‍ണൈല്‍ സിങ്ങും ദല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥനും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതിനാല്‍ സത്യം പുറത്തുപറയുന്നതിന് ഭയപ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന  ഡി.ഐ.ജി വന്‍സാരയുടെ കേസിലെ പങ്കിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ തടവിലിട്ട ഗെസ്റ്റ് ഹൗസില്‍ ഇശ്‌റത്തിനെയും മറ്റുള്ളവരെയും നാലു ദിവസം പാര്‍പ്പിച്ചതായും അവിടെനിന്നും കണ്ണു മൂടിക്കെട്ടി നീല ഇന്‍ഡിക്ക കാറില്‍ കൊണ്ടുപോയ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും  വര്‍മ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസന്വേഷണത്തോടുള്ള കര്‍ണൈല്‍ സിങ്ങിന്റെ സമീപനത്തിനെതിരെ വര്‍മ നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് 2004 ജൂണ്‍ 15ന്  മുംബൈയില്‍ നിന്നുള്ള ഇശ്‌റത്ത് ജഹാന്‍ അടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
കേസില്‍ പുതിയ എഫ്.ഐ.ആറിന് ഹൈകോടതിയോട് അനുമതി തേടിയിരിക്കുയാണ് സതീശ് വര്‍മ. അതേസമയം, അഭിഭാഷകനായ യോകേഷ് ലഖാനിയെ ഹൈകോടതി കേസില്‍ അമികസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 



ഇശ്‌റത്ത് ജഹാന്‍ എറ്റുമുട്ടല്‍ :അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു


ഇശ്‌റത്ത് ജഹാന്‍ എറ്റുമുട്ടല്‍ :അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു
ന്യൂദല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ( എസ്.ഐ.ടി) അന്വേഷണം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എസ്.ഐ.ടിയുടെ അന്വേഷണത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ഗുജറാത്ത് ഹൈകോടതിയാണ് എസ്.ഐ.ടിയെ കേസ് ചുമതല ഏല്‍പിച്ചത്.
ഇശ്‌റത്ത് ജഹാന്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അവര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യമുന്നയിച്ച് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുജറാത്ത് ഹൈകോടതിയില്‍ ഹരജി നല്‍കിയെങ്കിലും ജസ്റ്റിസ് ജയന്ത് പട്ടേല്‍ ഹരജി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ എസ്.ഐ.ടിയെ സ്വതന്ത്ര അന്വേഷണത്തിന് അനുവദിക്കാത്ത പക്ഷം കേസ് ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറുമെന്ന് ഗുജറാത്ത് ഹൈകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
2004 ലാണ് ഇശ്‌റത്ത് ജഹാനും മറ്റ് നാല്് പേരും കൊല്ലപ്പെടുന്നത്. മുഖ്യമന്ത്രി  നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണെന്ന് ആരോപിച്ച് ഗുജറാത്ത് സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും അഞ്ച്് പേരും തീവ്രവാദികളല്ലെന്നും ആണ് മറുപക്ഷം. പ്രാണേഷ് പിള്ള, ജാവേദ് ശൈഖ്, അംജദ് അലി റാണ , സീഷാന്‍ ജോഹര്‍ എന്നിവരാണ് ഇശ്‌റത്തിനൊപ്പം കൊല്ലപ്പെട്ട മറ്റു നാലുപേര്‍ .



വര്‍ഗീയപ്രസംഗം: തൊഗാഡിയക്കെതിരെ കാഞ്ഞങ്ങാട്ട് കേസ്


വര്‍ഗീയപ്രസംഗം: തൊഗാഡിയക്കെതിരെ കാഞ്ഞങ്ങാട്ട് കേസ്
കാഞ്ഞങ്ങാട്: വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ സംസാരിച്ചതിന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍കുമാര്‍ തൊഗാഡിയക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ) വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ് എസ്.ഐ ഹരിപ്രസാദാണ് കേസെടുത്തത്.
ഏപ്രില്‍ 30ന് കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ തൊഗാഡിയ നടത്തിയ പ്രസംഗമാണ് കേസിനാധാരം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പൊലീസ് സൂക്ഷിച്ചിട്ടുണ്ട്.



2011 മേയ് 1, ഞായറാഴ്‌ച

മലേഗാവ് സ്‌ഫോടനത്തില്‍ സോണിയക്ക് പങ്കുണ്ടെന്ന് പ്രഞ്ജാ സിങ്


മലേഗാവ് സ്‌ഫോടനത്തില്‍ സോണിയക്ക് പങ്കുണ്ടെന്ന് പ്രഞ്ജാ സിങ്
ഭോപാല്‍: മലേഗാവ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ സന്യാസിനി പ്രഞ്ജാ സിങ് താക്കൂര്‍.  ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ജോഷിയുടെ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇവരെ കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍നിന്ന്  മുംബൈയിലേക്ക് കൊണ്ടുവന്നത്.എന്നാല്‍,മുംബൈയിലെത്തിക്കുന്നതിനു മുമ്പ്  അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുമെന്ന് കരുതിയിരുന്ന പ്രഞ്ജയുടെ പ്രതീക്ഷ അസ്ഥാനത്തായപ്പോള്‍ ഇവര്‍ അലറിയും ഉച്ചത്തില്‍ ശകാരിച്ചും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചും ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ചു. മുംബൈയിലേക്കു മടങ്ങാന്‍ കൂട്ടാക്കാതിരുന്ന പ്രഞ്ജ തനിക്ക് അസുഖമാണെന്നറിയിച്ചു.
എന്നാല്‍, ഇന്‍ഡോറിലെ ആശുപത്രിയില്‍ ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും മുംബൈയിലേക്കുള്ള യാത്രക്ക് പ്രശ്‌നമൊന്നുമില്ലെന്നറിയിച്ചു.  സ്ട്രക്ചറില്‍ കിടത്തിയാണ് അവരെ ചൊവ്വാഴ്ച രാവിലത്തെ വിമാനത്തില്‍ മുംബൈയിലെത്തിച്ചത്.  മലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ ഇവര്‍ സോണിയാ ഗാന്ധി,ദിഗ്‌വിജയ് സിങ്,ശരത് പവാര്‍, മുംബൈ എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെ എന്നിവരുടെ പേരുകള്‍ സ്‌ഫോടനത്തിനു പിന്നിലെ ഗൂഢാലോചകരുടെ കൂടെ പറയുന്നുണ്ടായിരുന്നു.  ബി.ജെ.പിക്കെതിരിലും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.  


2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

മോഡിക്കൊപ്പം രാഘവനും പ്രതിക്കൂട്ടില്‍


മോഡിക്കൊപ്പം രാഘവനും പ്രതിക്കൂട്ടില്‍
ന്യൂദല്‍ഹി: ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നരേന്ദ്ര മോഡിക്കൊപ്പം പ്രതിക്കൂട്ടിലായത് ഗുജറാത്ത് കലാപം അന്വേഷിച്ച മലയാളിയായ ആര്‍.കെ രാഘവനും സംഘവും. രാഘവനുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മറച്ചുവെച്ച വിവരങ്ങള്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലമായി സമര്‍പ്പിച്ചത്്.
സുപ്രീം കോടതി അര്‍പ്പിച്ച വിശ്വാസത്തിന് വിരുദ്ധമായിരുന്നു എസ്.ഐ.ടിയുടെ പ്രവര്‍ത്തനമെന്ന് സഞ്ജീവ് ഭട്ട് വിശദീകരിച്ചിട്ടുണ്ട്. നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം സത്യവാങ്മൂലത്തില്‍ അക്കമിട്ടു നിരത്തുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 പേര്‍ക്കൊപ്പം കലാപകാരികള്‍ ചുട്ടുകൊന്ന കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഹരജി  നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അനുമാനങ്ങളും കണ്ടെത്തലുകളും തമ്മില്‍ യോജിപ്പില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഗുജറാത്ത് കലാപകേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന് രാഘവനോട് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ഡി.കെ ജയിന്‍, പി. സദാശിവം, ആഫ്താബ് ആലം എന്നിവരടങ്ങുന്ന ബെഞ്ചാണ്പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍.കെ രാഘവന് ഈ നിര്‍ദേശം നല്‍കിയത്.
മോഡിക്കെതിരെ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ രാഘവന് തിരിച്ചടി നല്‍കുന്നതായിരുന്നു  മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ചുട്ടുകൊന്ന കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയ ശേഷമാണ് മോഡിക്കെതിരെ കുടുതല്‍ അന്വേഷണം വേണ്ടെന്ന് രാഘവന്റെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത്. സുപ്രീം കോടതി തന്നിലര്‍പ്പിച്ച വിശ്വാസത്തോട് വഞ്ചന കാണിക്കുകയായിരുന്നു രാഘവനെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് അദ്ദേഹത്തിന് നരേന്ദ്രമോഡിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ വെള്ളം ചേര്‍ക്കുന്ന പണിയാണ് രാഘവന്‍ ചെയ്തതെന്നും ഗുരുതരമായ നിരവധി കുറ്റങ്ങള്‍ മോഡിക്ക് മേലുണ്ടായിട്ടും അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് രാഘവന്‍ എഴുതിക്കൊടുത്തത് ഈ വിധേയത്വം കൊണ്ടാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ആ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഭട്ടിന്റെ സത്യവാങ്മൂലം.


ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി


മോഡിയുടെ വാദം പൊളിയുന്നു
ന്യൂദല്‍ഹി: കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി രംഗത്തെത്തി. മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന മോഡിയുടെയും ചില ഉദ്യോഗസ്ഥരുടെയും അവകാശവാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ പഴയ ഡ്രൈവര്‍ താര ചന്ദ്ര യാദവാണ് വെളിപ്പെടുത്തിയത്. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടുവെന്നാണ് ഭട്ടിന്റെ മൊഴി. ഗോധ്രയില്‍ മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതും അന്നേ ദിവസം ബി.ജെ.പി പിന്തുണയോടെ വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതും വര്‍ഗീയ കലാപത്തിന് ഇടവരുത്തുമെന്നും അത് തടയാനുള്ള പൊലീസ് സേന ഗുജറാത്തില്‍ ഇല്ലെന്നും ഭട്ട് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോധ്രയില്‍ കര്‍സേവകരെ കത്തിച്ചത് സഹിക്കാന്‍ കഴിയില്ലെന്നും ബന്ദിനെ പിന്തുണക്കുമെന്നുമായിരുന്നു മോഡിയുടെ പ്രതികരണമെന്നും ഭട്ടിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു നരേന്ദ്ര മോഡി ഉയര്‍ത്തിയ വാദം. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ അദ്ദേഹം ഈ വാദമുയര്‍ത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു. മോഡിയുടെ വാദമാണ്  ശരിയെന്ന് പറഞ്ഞ് മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിറകെയാണ് യോഗത്തില്‍ ഭട്ടിനെ എത്തിച്ച ഡ്രൈവര്‍ മൊഴി നല്‍കിയത്.
സംസ്ഥാന ഡി.ജി.പിക്കൊപ്പമാണ് സഞ്ജീവ് ഭട്ട് നരേന്ദ്ര മോഡിയുടെ ബംഗ്ലാവില്‍ യോഗത്തിന് ചെന്നതെന്ന് താര ചന്ദ് യാദവ് പറഞ്ഞു. അദ്ദേഹം കാറിലിരുന്ന് തന്നോട് ഗാന്ധി നഗറിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. ഗാന്ധി നഗറില്‍ എത്തിയപ്പോള്‍ പൊലീസ് ഭവനിലേക്ക് വിടാനായിരുന്നു നിര്‍ദേശം. പൊലീസ് ഭവനിലെത്തുമ്പോള്‍  ഡി.ജി.പിയുടെ കാര്‍ അവിടെ കിടക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭട്ട് സാര്‍ നേരെ ഡി.ജി.പിയുടെ കാറില്‍ കയറി. കെ.ഡി പന്ത് എന്ന ഉദ്യോഗസ്ഥന്‍ താന്‍ ഓടിക്കുന്ന കാറില്‍ കയറി. എവിടേക്കാണ് നമുക്ക് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് പോകേണ്ടതെന്നായിരുന്നു പന്തിന്റെ മറുപടി. ഡി.ജി.പിയുടെ കാറിനെ പിന്തുടരാന്‍ പന്ത് നിര്‍ദേശിക്കുകയും ചെയ്തു. മോഡിയുടെ ബംഗ്ലാവിന്റെ ഗേറ്റിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങി പന്ത് നേരെ അകത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കാറിന് പിന്നിലാണ് ഞങ്ങളുടെ കാര്‍ നിര്‍ത്തിയത്. പിന്നീട് ഏറ്റവും അറ്റത്തേക്ക് മാറ്റി. ഭട്ട്  20 - 30 മിനിറ്റ് കഴിഞ്ഞാണ് തിരിച്ചുവന്നത്.
എന്നാല്‍ സഞ്ജീവ് ഭട്ടിനൊപ്പം യോഗത്തിന് പോയെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയ മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ഫെബ്രുവരി 27ലെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലെന്ന അവകാശവാദം ശനിയാഴ്ചയും ആവര്‍ത്തിച്ചിരുന്നു. ഈ വിവരം നാനാവതി കമീഷനെയും പ്രത്യേക അന്വേഷണ സംഘത്തെയും അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കട്ടേയെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ചക്രവര്‍ത്തി പറഞ്ഞു. ഭട്ട് കള്ളം പറയുകയാണോ എന്ന ചോദ്യത്തിന് അത്തരമൊരു പരാമര്‍ശം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. യോഗത്തില്‍ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഓര്‍മയില്ലെന്ന് പറഞ്ഞൊഴിഞ്ഞിട്ടുണ്ട്.



ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌ മേധാവി


 ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌ മേധാവി
ന്യ ദല്‍ഹി: 2002 ലെ ഗുജ്‌റാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ഡി.ഐ.ജി സഞ്ജീവ് ഭട്ട് ഐ.പി.എസ്‌ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 1200 പേര്‍ കൊലചെയ്യപ്പെട്ട സാമുദായിക കലാപം നടക്കുമ്പോള്‍ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. കലാപികാരികളെ തടയുന്നതില്‍ നിസ്സംഗത പുലര്‍ത്താനും സഹായത്തിനു വേണ്ടിയുള്ള മുറവിളി അവഗണിക്കാനും നരേന്ദ്ര മോഡി പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചതായി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്‍ മോഡി ഇങ്ങിനെ പറഞ്ഞതായി ഭട്ട് പറയുന്നു. 'ഗോധ്രയില്‍ കര്‍സേവകരെ തീവെച്ചുകൊന്നത് അനുവദിച്ചുകൊടുക്കാനാവില്ല. ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അതിന് പിന്തുണ നല്‍കും. ഗുജ്‌റാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കളോടും മുസ്‌ലീംകളോടും തുല്യ നിലപാടാണ് പൊലീസ്‌ സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, ഇത്തവണ മുസ്‌ലീംകളെ പാഠം പഠിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല'.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘത്തോട് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നും എന്നാല്‍ അവര്‍ തന്റെ മൊഴി ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഭട്ട് ബോധിപ്പിച്ചു. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ലാത്തതിനാലാണ സുപ്രീ കോടതിയില്‍ നേരിട്ട് സത്യവാങ്്മൂലം നല്‍കുന്നത്. താന്‍ അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ്‌ സംരക്ഷണം വേണമെന്നും സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടു.



Twitter Delicious Facebook Digg Stumbleupon Favorites More