Your Title

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

മാലേഗാവ്: മുത്തലിക് പിടിയില്‍


മുംബൈ: സൈനികരും സന്യാസിമാരും ഉള്‍പ്പെട്ട 2008ലെ മാലേഗാവ് സ്‌ഫോടന കേസിലെ പിടികിട്ടാപ്പുള്ളി പ്രവീണ്‍ മുത്തലിക് പിടിയിലായി.
തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ വെച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ് ) മുത്തലികിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച മുംബൈയിലെ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക ) കോടതിയില്‍ ഹാജരാക്കിയ മുത്തലികിനെ ഫെബ്രുവരി 14 വരെ എ.ടി.എസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈ ഭീകരാക്രമണത്തില്‍ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതിനു ശേഷം ആദ്യമായാണ് 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റ് നടക്കുന്നത്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘമാണ് സ്‌ഫോടന കേസ് അന്വേഷണത്തിന് തുടക്കമിട്ടതും പിന്നില്‍ പ്രവര്‍ത്തിച്ച സന്യാസി ദയാനന്ദ് പാണ്ഡെ, സന്യാസിനി പ്രജ്ഞാ താക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരടക്കം 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തതും.
പ്രവീണ്‍ മുത്തലിക്, രാംജി കല്‍സങ്കര, സന്ദീപ് ഡാങ്കെ എന്നിവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും കര്‍ക്കരെയായിരുന്നു.
കേസില്‍ കര്‍ക്കരെക്കു മുമ്പില്‍ സുപ്രധാന മൊഴി നല്‍കിയ സാക്ഷി ഭോപാല്‍ നിവാസി ദിലീപ് പടിദാറിനെ കാണാതാവുകയും ചെയ്തു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More