Your Title

2010, നവംബർ 22, തിങ്കളാഴ്‌ച

കാവി ഭീകരത എന്നൊന്നില്ല: ആര്‍എസ്എസ്

നാഗ്പൂര്‍: കാവിഭീകരത എന്നൊന്ന് ഇല്ലെന്നും, തീവ്രവാദവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്താവിച്ചു.

ഹിന്ദുക്കള്‍ക്ക് ഭീകരതയുമായി ഒന്നിച്ചുപോകാനാവില്ല. ദസറ ആഘോഷത്തോട് അനുബന്ധിച്ച് റെഷിംബാഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്.

രണ്ട് സമാന്തരരേഖകള്‍ പോലെയാണ് തീവ്രവാദവും, ഹിന്ദുക്കളും. അവ ഒരിക്കലും യോജിക്കില്ല. ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്താനും, മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് കാവി ഭീകരത എന്ന പദം ഉപയോഗിക്കുന്നതിലൂടെ ചെയ്യുന്നതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. 

അപൂര്‍വം ചില കേസുകളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മുഴുവന്‍ ഹിന്ദുക്കളെയും ഭീകരരെന്ന് മുദ്ര കുത്തുന്നത് അനീതിയാണ്. 

അയോധ്യ രാമന്റെ ജന്മസ്ഥലമാണ് അലഹബാദ് കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. മതപരമായ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ കോടതി നല്‍കിയ സുവര്‍ണാവസരമാണ് അയോദ്ധ്യവിധിയെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More