Your Title

2011, ജൂൺ 7, ചൊവ്വാഴ്ച

രാംലീലയിലെ തീവെപ്പില്‍ ദുരൂഹത


രാംലീലയിലെ തീവെപ്പില്‍ ദുരൂഹത
ന്യൂദല്‍ഹി: രാംലീല മൈതാനിയിലെ ബാബ രാംദേവിന്റെ ഉപവാസ പന്തല്‍ കത്തിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നുവെന്ന് തനിക്ക് വിവരം ലഭിച്ചതായി ശബ്‌നം ഹാശ്മി. ഇതോടെ രാംദേവിനെയും അനുയായികളെയും ഒഴിപ്പിക്കുന്നതിനിടെ രാംലീല മൈതാനിയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് ദുരൂഹതയേറി. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് രാംദേവിന്റെ സമരപ്പന്തലിന് തീവെച്ച് രാജ്യമൊട്ടാകെ ഗോധ്ര മോഡല്‍ കലാപത്തിനായിരുന്നു ആര്‍.എസ്.എസ് പദ്ധതിയെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാശ്മിയാണ് രണ്ടു ചാനലുകളിലൂടെ വെളിപ്പെടുത്തിയത്.
വളരെ ഗുരുതരമായ പ്രശ്‌നമാണിതെന്നും കേന്ദ്ര സര്‍ക്കാറിന് ആര്‍.എസ്.എസ് പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നെന്നും പറഞ്ഞ ശബ്‌നം കേന്ദ്ര സര്‍ക്കാര്‍ കുറെ കൂടി സംശുദ്ധി തെളിയിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. മൂന്ന് മണിക്ക് ഉപവാസ പന്തല്‍ കത്തിക്കാനുള്ള ആര്‍.എസ്.എസ് പദ്ധതി നടപ്പാക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പേ ബാബ രാംദേവിനെയും അനുയായികളെയും ഒഴിപ്പിക്കുകയായിരുന്നെന്ന് തുറന്നുപറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ശബ്‌നം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ചില നീക്കങ്ങളുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം നല്‍കിയിരുന്നുവെന്ന വാര്‍ത്തക്ക് പിറകെയാണ് ശബ്‌നം ഹാശ്മിയുടെ വെളിപ്പെടുത്തല്‍. ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളാണ് പൊലീസിന്റെ ഒഴിപ്പിക്കലിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും വ്യക്തമാക്കിയിരുന്നു.



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More