Published on Thu, 06/09/2011
ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തിന് 11,000 പേരെ ആയുധമണിയിക്കുമെന്നും അങ്ങനെ പൊലീസിനെ കായികമായി ചെറുക്കാന്‍ പ്രാപ്തി നേടുമെന്നും ബാബാ രാംദേവ് പ്രഖ്യാപിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത രാംദേവിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികള്‍ കുരുക്കുകള്‍ തീര്‍ത്തതിനെ തുടര്‍ന്ന് സ്വരം മയപ്പെടുത്തിയ ബാബാ രാംദേവ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് അത്യന്തം പ്രകോപനപരമായി സംസാരിച്ചത്്.
സുഷമക്കു പിറകെ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളും ഹരിദ്വാറില്‍ ബാബയുടെ ആശ്രമത്തിലെത്തിയതോടെ രാംദേവിനു പിന്നില്‍ സംഘ്പരിവാറാണെന്ന സര്‍ക്കാര്‍ നിലപാടിന് ഏറക്കുറെ സാധുത ലഭിച്ചിരിക്കുകയാണ്. അടുത്ത പ്രാവശ്യം സമരക്കാര്‍ ആയുധമണിഞ്ഞിരിക്കുമെന്നും തിരിച്ചടിക്കാന്‍ തയാറായിരിക്കുമെന്നും ബാബ പ്രഖ്യാപിച്ചു.
അഴിമതിക്കെതിരെ പോരാടാന്‍ രാജ്യത്തെ ഓരോ മേഖലയില്‍നിന്നും 20 വീതം യുവാക്കളെ തെരഞ്ഞെടുക്കുമെന്നും 35നും 40നുമിടയില്‍ പ്രായമുള്ളവരായിരിക്കും ഇവരെന്നും രാംദേവ് പറഞ്ഞു.
യുവാക്കള്‍ മാത്രമല്ല, യുവതികളെയും ഈ സേനയില്‍ ഉള്‍പ്പെടുത്തും. ആത്യന്തികമായ ത്യാഗത്തിന് സന്നദ്ധമാകുന്ന തരത്തില്‍ സമര്‍പ്പിതരായിരിക്കും അവര്‍. അടുത്ത തവണ നാം രാംലീലയിലെത്തിയാല്‍ അത് രാവണലീലയായിരിക്കുമെന്നും ആര്‍ക്കാണ് അടി കിട്ടുകയെന്ന് കാത്തിരുന്നു കാണാമെന്നും രാംദേവ് മുന്നറിയിപ്പ് നല്‍കി.
രാംദേവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ തനിനിറവും യഥാര്‍ഥ ഉദ്ദേശ്യവും വ്യക്തമാക്കിയതായി പറഞ്ഞ ചിദംബരം നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാംലീലയില്‍ രാംദേവിന് യോഗ നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും ഉപവാസ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും ചിദംബരം പറഞ്ഞു. രാംദേവിന്റെ ജീവന് അപകടം വരുത്താനുള്ള സാധ്യതയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് ദല്‍ഹി പൊലീസ് അര്‍ധരാത്രി ബലപ്രയോഗത്തിനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
രാംദേവിന്റെ നിയമവിരുദ്ധമായ ആഹ്വാനത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി നാരായണസ്വാമി വ്യക്തമാക്കി. രാംദേവിന്റെയും സഹായി ബാലകൃഷ്ണയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും കോടികളുടെ പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധമായ നീക്കം നടപടി കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാറിനാവില്ലെന്ന് നാരായണസ്വാമി പറഞ്ഞു.
രാംദേവിന്‍േറത് രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറും പാര്‍ട്ടിയും രണ്ടാണെന്നും അതുകൊണ്ടാണ് സര്‍ക്കാറിനോട് കോണ്‍ഗ്രസിനുവേണ്ടി ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജയന്തി നടരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരമൊരാളെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചത് ഉചിതമാണോ എന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ജയന്തി സര്‍ക്കാറിനെതിരായ സായുധകലാപത്തെയും ബി.ജെ.പി സഹായിക്കുമോ എന്ന് ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പുറത്തുവിട്ട ബാബാ രാംദേവിന്റെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന വിവരങ്ങള്‍ ജയന്തിനടരാജനും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
ആര്‍.എസ്.എസിനുവേണ്ടി ബാബാ രാംദേവ് രക്ഷാധികാരിയായും ഗോവിന്ദാചാര്യ സഹരക്ഷാധികാരിയുമായി ഉണ്ടാക്കിയ കൂട്ടായ്മയാണ് അഴിമതി വിരുദ്ധസമരത്തിന് പിന്നിലെന്നും ജയന്തി നടരാജന്‍ ചൂണ്ടിക്കാട്ടി. രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങിയെന്നു പറയുന്ന അണ്ണാ ഹസാരെയും സര്‍ക്കാറിനെ മറിച്ചിടാനുള്ള ഈ യത്‌നത്തില്‍ പങ്കാളികളാണെന്ന് ജയന്തി ആരോപിച്ചു.